അഭിനയിച്ചത് ഏതാനും ചിത്രങ്ങളില്‍ മാത്രം, അനന്യ പാണ്ഡെയുടെ ആസ്തി 72 കോടി

 

ആര്യന്‍ ഖാന്റെ മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് ബോളിവുഡിലെ യുവനടിമാരിലൊരാളായ അനന്യയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ് സോഷ്യല്‍മീഡിയയില്‍. കഴിഞ്ഞ ദിവസം ഇവരെ എന്‍.സി.ബി (നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും വീട്ടില്‍ റെയ്ഡ് ചെയ്യുകയും ചെയ്തു.

 

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2, പതി പത്‌നി ഔര്‍ വോ, ഖാലി പീലി എന്നീ സിനിമകളില്‍ അനന്യ അഭിനയിച്ചെങ്കിലും ഈ ചിത്രങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് അവര്‍ ഏകദേശം രണ്ട് കോടി രൂപ ഈടാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദേശീയ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം 22 കാരിയായ അനന്യയുടെ ആസ്തി ഏകദേശം 72 കോടി രൂപയാണ്. സിനിമകളില്‍ പ്രവര്‍ത്തിക്കുന്നതിനു പുറമേ അനന്യ നിരവധി ബ്രാന്‍ഡ് എന്‍ഡോര്‍സ്മന്റ്റുകളിലൂടെയും പണം സമ്പാദിക്കുന്നു.

സോഷ്യല്‍ മീഡിയ എടുക്കുകയാണെങ്കില്‍ നടിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 20.3 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ബ്രാന്‍ഡ് പ്രമോഷന്‍ നടത്തുമ്പോഴും അനന്യയ്ക്ക് പ്രയോജനം ലഭിക്കുന്നു.

നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യയ്ക്ക് കുട്ടിക്കാലം മുതല്‍ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. ‘സ്റ്റുഡന്റ് ഒഫ് ദി ഇയര്‍ 2’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.