മണിരത്നം വിളിച്ചാൽ നോ പറയാനാവില്ല; 'പൊന്നിയിൻ സെൽവനിൽ നായികയായതിനെ കുറിച്ച് ഐശ്വര്യ റായ്

ലോകം മുഴുവനുമുള്ള സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരം മണിരത്നം ആദ്യം അനൗൺസ് ചെയ്തത് വര്ഷങ്ങള്‍ക്ക് മുമ്പേ ആണ്. ഇടയ്ക്ക് വെച്ച് നിന്ന് പോയ ഈ പ്രൊജക്റ്റ് ഈയടുത്താണ് വീണ്ടും തുടങ്ങിയത്. ചിത്രത്തിലെ വലിയ താര നിരയുടെ ഭാഗമായ ഐശ്വര്യ റായ് ഈ സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും പറഞ്ഞതാണ് ഇപ്പോൾ വാർത്തയാകുന്നത്.

ചിത്രത്തിൽ ഡബിൾ റോൾ ആണ് ഐശ്വര്യ റായ് ചെയ്യുന്നത് എന്ന് വാർത്തകൾ ഉണ്ട്. മണിരത്നം തന്റെ ഗുരു ആണെന്നും അദ്ദേഹം തരുന്ന ഏതു റോളും സന്തോഷത്തോടെ സ്വീകരിക്കും എന്നും ഐശ്വര്യ റായ് പറഞ്ഞു. ഈ സിനിമ ഇത്രയും കാലത്തെ കരിയർ തരുന്ന ഏറ്റവും വലിയ സിനിമാ സ്‌പീരിയൻസുകളിൽ ഒന്നാണ് എന്നും അവർ പറഞ്ഞു. ഒരിടവേളക്ക് ശേഷം ഐശ്വര്യയുടെ തിരിച്ചു വരവ് ഈ ചിത്രത്തിലൂടെ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ

2400 പേജുള്ള എപിക് നോവൽ ആണ് പന്നിയിൻ സെൽവൻ. സിനിമയിൽ അമിതാബ് ബച്ചൻ, വിക്രം, കാർത്തി, ജയം രവി, കീർത്തി സുരേഷ്, അമല പോൾ, ഐശ്വര്യ ലക്ഷ്മി, മോഹൻബാബു എന്നിങ്ങനെ വൻ താര നിര സിനിമയുടെ ഭാഗം ആണെന്നാണ് അറിയുന്നത്. സിനിമയെ സംബന്ധിച്ച മറ്റു വിവരങ്ങൾ പുറത്തു വരുന്നതേ ഉള്ളൂ.