ട്വിറ്ററിനെ വെല്ലുവിളിയുമായി ടൂട്ടർ; സ്വദേശി സോഷ്യൽ നെറ്റ് വർക്കിൽ പ്രധാനമന്ത്രിയും ബി.ജെ.പിയും അക്കൗണ്ട് തുടങ്ങി

ട്വിറ്ററിന് ഇന്ത്യയിൽ വെല്ലുവിളിയുമായി സ്വദേശി സോഷ്യൽ നെറ്റ് വർക്ക് ടൂട്ടർ. ശംഖുനാദം എന്നർത്ഥം വരുന്ന ടൂട്ടർ (Tooter) എന്ന പേരാണ് ഇന്ത്യൻ പതിപ്പിന് നൽകിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് ഒരു സ്വദേശി സോഷ്യൽ നെറ്റ് വർക്ക് വേണമെന്നാണ് കരുതുന്നതെന്ന്‌ ടൂട്ടർ വെബ്സൈറ്റിന്റെ എബൗട്ട് പേജ് പറയുന്നത്. ജൂലായ് മുതലാണ് ടൂട്ടർ സജീവമാത്.

ട്വിറ്ററിന് സമാനമായ രീതിയിലാണ് ടൂട്ടറിന്റെ രൂപകൽപന. ട്വിറ്ററിന്റെ പക്ഷിയുടെ രൂപത്തിലുള്ള ചിഹ്നത്തിന് പകരം ശംഖ് ആണ് ടൂട്ടറിന്റെ ചിഹ്നം. ഒറ്റനോട്ടത്തിൽ ട്വിറ്ററിന് സമാനമായ രൂപകൽപനയാണ് ടൂട്ടറിനും.

ട്വിറ്ററിൽ ട്വീറ്റുകൾ പങ്കുവെയ്ക്കുന്ന പോലെ ടൂട്ടറിൽ ടൂട്ടുകൾ പങ്കുവെയ്ക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സദ്ഗുരു തുടങ്ങിയവരും ബി.ജെ.പി ഔദ്യോ​ഗിക അക്കൗണ്ടും ടൂട്ടറിൽ വെരിഫൈഡ് അക്കൗണ്ടുള്ളവരാണ്.