സുമേഷ് കാവിപ്പടയോട് സര്‍ഫ് എക്‌സല്‍ എടുക്കട്ടെയെന്ന് ചോദിച്ചപ്പോള്‍

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ സര്‍ഫ് എക്‌സലില്‍ പതച്ച് നില്‍ക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മതസൗഹാര്‍ദം കൊണ്‍സ്പ്റ്റിലൂടെ ഒരുക്കിയ കൊച്ചുകുട്ടികളെ അഭിനേതാക്കളായി ഒരുക്കിയ മനോഹര പരസ്യത്തിനെതിരെ സംഘപരിവാര്‍ വാളെടുത്ത് രംഗത്ത് വന്നതോടെയാണ് സര്‍ഫ് എക്‌സല്‍ എന്ന അലക്ക് പൊടി സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരമായത്.

Image may contain: 3 people, text

ബോയ്‌കോട്ട്‌ സര്‍ഫ് എക്‌സല്‍ എന്ന എന്ന ഹാഷ് ടാഗോടെയാണ് പരസ്യത്തിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമം തുടങ്ങിയത്. ഹോളി ആഘോഷത്തിനിടെ ഒരു ഹിന്ദു പെണ്‍കുട്ടി തന്റെ മുസ്ലിം സുഹൃത്തിനെ അവന്റെ കുര്‍ത്തയിലും പൈജാമയിലും ചായം പറ്റാതെ വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളിയിലെത്താന്‍ സഹായിക്കുന്നതാണ് പരസ്യം.

Image may contain: 2 people, people smiling, meme and text

പെണ്‍കുട്ടി സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ ചായം മുഴുവന്‍ തന്റെ മേല്‍ ഒഴിക്കാന്‍ ചായവുമായി നില്‍ക്കുന്ന കുട്ടികളോട് പറയുന്നു. എല്ലാ കുട്ടികളും നിറങ്ങള്‍ അവളുടെ മേല്‍ ഒഴിച്ചു. ചായം മുഴുവന്‍ തീര്‍ന്നെന്ന് ഉറപ്പു വരുത്തിയ ശേഷം പെണ്‍കുട്ടി ഒളിച്ചിരിക്കുന്ന തന്റെ മുസ്ലിം സുഹൃത്തിനെ പള്ളിയിലേക്ക് കൂട്ടി കൊണ്ടു പോകുന്നു. ഒരു പെണ്‍കുട്ടിയുടെ കൈയില്‍ ചായം അവശേഷിച്ചെങ്കിലും ആരും ആണ്‍കുട്ടിയുടെ മേല്‍ ചായം ഒഴിക്കാന്‍ അനുവദിക്കുന്നില്ല.

പള്ളിയ്ക്കു മുമ്പില്‍ സുഹൃത്തിനെ ഇറക്കി വിടുമ്പോള്‍ “ഞാന്‍ നിസ്‌കരിച്ചശേഷം വേഗം വരാം” എന്നു പറഞ്ഞാണ് സുഹൃത്ത് പടികള്‍ കയറി പോകുന്നത്. “നമുക്ക് ചായത്തില്‍ കളിക്കാലോ”യെന്ന് പെണ്‍കുട്ടി മറുപടിയും പറയുന്നുണ്ട്.

Image may contain: 5 people, text

ഹോളി വിപണി കണക്കിലെടുത്താണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഈ പരസ്യം പുറത്തിറക്കിയത്. എന്നാല്‍ പരസ്യം ഹിന്ദുക്കള്‍ക്കെതിരാണെന്നും മുസ്ലിം യുവാക്കള്‍ ഹിന്ദുക്കളെ സ്നേഹിച്ച് വശത്താക്കി അവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു എന്ന് പറയപ്പെടുന്ന “ലൗ ജിഹാദിനെ” യാണ് പരസ്യം പ്രോത്സാഹിപ്പിക്കുന്നതെന്നുമാണ് സംഘപരിവാര്‍ പരസ്യത്തിനെതിരെ ആരോപിക്കുന്നത്.

Image may contain: 3 people, people smiling, meme and text

ഈ പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ എല്ലാ ഉല്പന്നങ്ങളും ബഹിഷ്‌കരിക്കുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കഴിഞ്ഞ ദിവസം കുംഭമേളയുടെ പശ്ചാത്തലത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ പുറത്തിറക്കിയ റെഡ് ലേബല്‍ തേയിലയുടെ പരസ്യവും വിവാദത്തിലായിരുന്നു.

എന്നാല്‍, സംഘപരിവാര്‍ വിചാരിച്ച രീതിയിലായില്ല കാര്യങ്ങള്‍. നോര്‍ത്ത് ഇന്ത്യയിലടക്കം ഈ പരസ്യത്തെ വിലക്കാനുള്ള ആഹ്വാനങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രംഗത്തു വന്നത്. പരസ്യത്തെ പരസ്യമായി എതിര്‍ത്ത സംഘപരിവാറിനെ ഈ പരസ്യത്തെ വമ്പന്‍ വിജയമാക്കിയാണ് സോഷ്യല്‍ മീഡിയ മറുപടി നല്‍കിയത്.

Image may contain: 2 people

ഇനി മുതല്‍ തുണി അലക്കാന്‍ സര്‍ഫ് എക്‌സല്‍ മാത്രമെ വാങ്ങൂ എന്നാണ് സംഘപരിവാറിനെ എതിര്‍ത്ത് സോഷ്യല്‍ മീഡിയയല്‍ നിന്നുയരുന്ന വികാരം. എന്തായാലും സൈബര്‍ ആക്രമണം നടത്തിയയാളുകള്‍ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അറഞ്ചം പുറഞ്ചം ട്രോളുകളാണ്.