റിമിടോമിയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ; സത്യം ഇത്

ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ശല്യം ചെയ്തയാളെ റിമിടോമി തിരിച്ച് തല്ലിയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ഭര്‍ത്താവ് റോയ്‌സ്. വാര്‍ത്ത അടിസ്ഥാനരഹിതമെന്നും വീഡിയോയിലുള്ളത് റിമിയല്ലെന്നും റോയ്‌സ്  പറഞ്ഞു.

“എനിക്കും ഈ വീഡിയോ ഒരാള്‍ അയച്ചു തന്നിരുന്നു. ആരാണ് അയച്ച് തന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അറിയില്ല എന്നാണു പറഞ്ഞത്. മറ്റൊരാള്‍ അയച്ചതാണ് എന്നും പറഞ്ഞു. എനിക്ക് ഇപ്പോഴും ഈ വീഡിയോ കിട്ടുന്നുണ്ട്. ഒന്നുമാത്രം പറയാം, ആ വീഡിയോയിലുള്ളത് റിമിയല്ല.”

“റിമി ആരെയും തല്ലിയിട്ടില്ലെന്നു മാത്രമല്ല ഗാനമേളകളില്‍ സ്‌റ്റേജില്‍ നിന്നിറങ്ങി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പതിവ് റിമിക്കില്ല. നടക്കാത്തൊരു സംഭവത്തിലേക്കാണ് റിമിയുടെ പേര് വലിച്ചിഴയ്ക്കുന്നത്. നല്ല വിഷമമുണ്ട്. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതുകൊണ്ടെന്താണ് ലാഭം എന്നും അറിയില്ലെന്നും ”  റോയ്‌സ് വ്യക്തമാക്കി.

Ganamela yil rimi Tomy adikkunnu thirichu rimi Tomy kkum adi kittunnu.malappuram kaalikaavil nadannath.

Posted by Najeeb Mather on Wednesday, 31 January 2018