ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ക്ക് എതിരായ ആരോപണം; വിശദീകരണവുമായി അവതാരകന്‍ വിനു ജോണ്‍

ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി അവതാരകന്‍ വിനു വി ജോണ്‍. ഏഷ്യാനെറ്റ് ജീവനക്കാര്‍ പൂവാറിലെ റിസോര്‍ട്ടില്‍ താമസിക്കുന്നത് എന്ന പേരില്‍ പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമാണെന്ന വിശദീകരണമാണ് വിനു നടത്തിയിരിക്കുന്നത്.

“ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ഷിക യോഗം തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ പൂവാറിലെ എസ്റ്റുവറി ഐലന്‍ഡിലാണ് നടന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ മറ്റേതോ റിസോര്‍ട്ടിലേതാണ്. ഞങ്ങള്‍ക്ക് എന്തെങ്കിലും മറയ്ക്കാനുണ്ടായിരുന്നെങ്കില്‍ ആ ചിത്രം സഹപ്രവര്‍ത്തകര്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു. ഞങ്ങള്‍ അവിടെ യാതൊരു സൗജന്യവും നേടിയിട്ടില്ല” – വിനു പറഞ്ഞു.

തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വാര്‍ത്തകള്‍ നിരന്തരം നല്‍കുകയും അതിന്റെ സമ്മര്‍ദ്ദത്തില്‍ മന്ത്രിസ്ഥാനത്ത്‌നിന്ന് രാജിവെയ്‌ക്കേണ്ടിയും വന്ന സാഹചര്യം ഉണ്ടായതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ജീവനക്കാര്‍ റിസോര്‍ട്ടില്‍ സൗജന്യങ്ങള്‍ പറ്റുന്നു എന്ന തരത്തില്‍ കുറിപ്പുകളുമായി ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. തോമസ് ചാണ്ടിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് എന്തുകൊണ്ട് പൂവാര്‍ റിസോര്‍ട്ടിലെ കൈയേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ചോദിക്കുന്ന ഇടതു അണികള്‍ സ്ഥാപനം മനപൂര്‍വമായി തോമസ് ചാണ്ടിയെ ടാര്‍ഗറ്റ് ചെയ്യുകയായിരുന്നു എന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്. തോമസ് ചാണ്ടി രാജിവെച്ചതിന് പിന്നാലെയാണ് ഈ ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. സിപിഐഎം സൈബര്‍ കമ്മ്യൂണ്‍ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ഇങ്ങനെ.

https://www.facebook.com/CPIMCyberCommune/posts/1011765902299842