പ്രണയ പരാജയം അതിജീവിക്കാന്‍ 5 മാര്‍ഗ്ഗങ്ങള്‍

പ്രണയിക്കുക എന്നത് മനുഷ്യന് മാത്രമായി ദൈവം നല്‍കിയിട്ടുള്ള ഒരു കഴിവാണ് . മറ്റു ജീവികള്‍ പ്രത്യുത്പാദനപരമാണ് മാത്രം ഇണയെ കണ്ടെത്തുമ്പോള്‍ മനുഷ്യന് അവന്‍ / അവള്‍ കണ്ടെത്തുന്ന ഇണ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും കൂടി ഭാഗമാണ്. അതിനാല്‍ തന്നെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ആരോടെങ്കിലും പ്രണയം തോന്നാത്തവര്‍ വിരളമാണ് .

പ്രണയം തോന്നുക എന്നതിനേക്കാള്‍ ആ പ്രണയം നിലനിര്‍ത്തുക എന്നതും വിവാഹ ജീവിതത്തില്‍ എത്തിക്കുക എന്നതുമാണ് പ്രദാനം. പലപ്പോഴും പല വ്യക്തികളും പരാജയപ്പെടുന്നത് രണ്ടാം ഘട്ടത്തിലാണ്. ഒരു വ്യക്തിയോട് നമുക്ക് പല കാരണങ്ങള്‍ കൊണ്ട് പ്രണയം തോന്നാം . ചിലപ്പോള്‍ അത് ബാഹിക സൗന്ദര്യം കൊണ്ട് മാത്രമായിരിക്കും. മറ്റു ചിലപ്പോള്‍ സ്വഭാവ സവിശേഷതകള്‍ കൊണ്ടാകാം.

എന്നാല്‍ പ്രണയം നിലനിരത്തണം എങ്കില്‍ പരസ്പര വിശ്വാസം, പരസ്പര ധാരണ, സ്‌നേഹം തുടങ്ങി അനേകം ഘടകങ്ങള്‍ ആവശ്യമാണ്. ഇവയില്ലാതെ കേവലം ബാഹികമായ ആകര്‍ഷണത്തില്‍ തുടങ്ങുന്ന പ്രണയങ്ങള്‍ പരിചയപ്പെടുക തന്നെ ചെയ്യും. ഇത്തരത്തില്‍ പ്രണയ പരാജയം സംഭവിച്ചാല്‍ ഉടന്‍ തന്നെ തങ്ങളുടെ ജീവിതം വഴിമുട്ടി എന്നും ഇത് ജീവിതത്തിന്റെ അവസാനമാണ് എന്നും കരുതുന്നതില്‍ ഒരര്‍ത്ഥവുമില്ല.

പ്രണയപരാജയത്തെ ജീവിതത്തില്‍ പോസറ്റിവ് ആയി വേണം കാണാന്‍. മറ്റൊരു നല്ല ജീവിതത്തിലേക്ക് കടക്കുന്നതിനു മുന്‍പായി തെറ്റുകള്‍ തിരുത്തുന്നതിനും സ്വഭാവത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുന്നതിനുമുള്ള അവസരമായി അതിനെ കാണണം. പ്രണയ പരാജയത്തെ അതിജീവിക്കാന്‍ ഇതാ 5 മാര്‍ഗങ്ങള്‍

1. പ്രണയം കൊണ്ട് മാത്രം ഒരു ബന്ധവും നിലനില്‍ക്കില്ല എന്നും നമ്മുടെ ജീവിത സാഹചര്യങ്ങള്‍ക്കും സ്വഭാവ സവിശേഷതകള്‍ക്കും അനുസരിച്ചുള്ള പങ്കാളിയെയാണ് നമുക്ക് വേണ്ടത് എന്നും മനസിലാക്കുക. പരസ്പര വിശ്വാസം, സ്‌നേഹം എന്നിവ അത്യാവശ്യം വേണ്ട ഗുണമായി പരിഗണിക്കുക

2. ഓരോ പ്രണയപരാജയവും ജീവിതത്തെ കൂടുതല്‍ വിശാലമായി കാണുന്നതിനുള്ള അവസരം ഒരുക്കുന്നു. ഒരിക്കലും മറ്റൊരു വ്യക്തിയുടെ നിര്‍ബന്ധബുദ്ധിക്ക് വഴങ്ങി ജീവിതം ഹോമിക്കേണ്ടവരല്ല നാം എന്ന തിരിച്ചറിവ്, നമുക്ക് കൂടുതല്‍ സ്വാതന്ത്ര്യ ബോധം നല്‍കുന്നു.

3. പ്രണയ പരാജയം ഒരു വ്യക്തിയെ കൂടുതല്‍ ശക്തമാക്കുന്നു. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം നിലക്ക് നിന്ന് സ്വന്തം കാര്യങ്ങള്‍ നേടുവാനും അതിനായി പരിശ്രമിക്കുവാനുമുള്ള ഊര്‍ജം ലഭിക്കുന്നു.

4. ജീവിതത്തില്‍ മുന്നോട്ടുള്ള യാത്രയില്‍ ഒരു ഗോള്‍ സ്ഥാപിക്കുക. നേട്ടങ്ങളെ കൂടെ നിര്‍ത്തി ജീവിതയാത്ര പൂര്‍ത്തിയാക്കുവാന്‍ സ്വയം സജ്ജരാകുക. അതിനൊപ്പം തനിക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ആവാം.

5. സൗഹൃദങ്ങളെ കൂടുതല്‍ ബലപ്പെടുത്തുക. സുഖങ്ങളും ദുഖങ്ങളും ഒരു പോലെ പങ്കുവയ്ക്കാന്‍ കഴിയുന്ന സുഹൃത്തുക്കള്‍ ഉണ്ടാകുക എന്നത് തന്നെ വിജയത്തിന്റെ മുന്നോടിയായി കാണാം. നല്ല സൗഹൃദങ്ങള്‍ മനസ്സിനെ ശക്തിപ്പെടുത്തി വിജയത്തിലേക്ക് അടുപ്പിക്കും.