മഹാരാഷ്ട്രയില്‍ നടന്ന അധികാര നാടകങ്ങളുടെ പിന്നില്‍ എന്താണ് അതിന്റെ നിയമവശം

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നു, ഉപമുഖ്യമന്ത്രി ഉണ്ടാവുന്നു, മുന്നണി ബന്ധങ്ങള്‍ മാറി മറിയുന്നു, കുതികാല്‍വെട്ട്, മറുകണ്ടം ചാടല്‍, എം.എല്‍.എമാരെ റിസോര്‍ട്ടില്‍ താമസിപ്പിക്കുന്നു തുടങ്ങിയ നാടകങ്ങള്‍ക്കാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത് ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം ജനപ്രാതിനിധ്യ നിയമം ഇന്ത്യയില്‍ എമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയാണ് ഇന്ത്യയുടെ ഭരണഘടന, ഭരണഘടനാ അസംബ്ലി പാസാക്കിയതിന്റെ എഴുപതാം വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു; ഇന്ത്യയില്‍ എങ്ങനെ ആയിരിക്കണം ജനാധിപത്യം നിലനില്‍ക്കേണ്ടത് എന്നതിന്റെ ഏറ്റവും അടിസ്ഥാന ശിലയാണ് ജനപ്രാതിനിധ്യ നിയമം.