ലുലു ഗ്രൂപ്പിൽ അബുദാബി ഷെയ്ക്ക് 7600 കോടി രൂപയിലധികം നിക്ഷേപിക്കുന്നു

 

അബുദാബിയുടെ രാജകുടുംബത്തിലെ ഒരംഗത്തിന്റെ പിന്തുണയുള്ള ഒരു നിക്ഷേപ സ്ഥാപനം, ഗൾഫിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൽ ഒരു ബില്യൺ ഡോളർ (ഏകദേശം 7600 കോടി ഇന്ത്യന്‍ രൂപയിലധികം) വിലമതിക്കുന്ന ഓഹരി വാങ്ങാൻ സമ്മതിച്ചതായി റിപ്പോർട്ട്.

ഇന്ത്യൻ വ്യവസായി യൂസഫ് അലി സ്ഥാപിച്ച അബുദാബി ആസ്ഥാനമായുള്ള സൂപ്പർ മാർക്കറ്റ് ഗ്രൂപ്പിൽ ഷെയ്ഖ് തഹ്നൂൺ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള കമ്പനി ഏകദേശം 20 ശതമാനം ഓഹരി സ്വന്തമാക്കി എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്. ഏത് കമ്പനിയാണ് ഷെയ്ഖ് തഹ്നൂൺ നിക്ഷേപത്തിനായി ഉപയോഗിക്കുന്നതെന്നോ അതല്ല ഇനി അദ്ദേഹം വ്യക്തിഗത ശേഷിയിലാണോ ഓഹരി വാങ്ങിയതെന്നും വ്യക്തമല്ല.

മീഡിയ, വ്യാപാരം, ധനസഹായം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ബിസിനസുകളിൽ ഓഹരിയുള്ള റോയൽ ഗ്രൂപ്പിന്റെ ചെയർമാനാണ് ഷെയ്ഖ് തഹ്നൂൺ എന്ന് വെബ്‌സൈറ്റ് പറയുന്നു. യു‌എഇയിലെ ഏറ്റവും വലിയതും അബുദാബിയിലെ ഏറ്റവും ആദ്യത്തേതുമായ ബാങ്ക് പി‌ജെ‌എസ്‌സിയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം.