ഗ്രീൻ ടീ ഇങ്ങനെ കുടിച്ചാൽ മാത്രമേ വണ്ണം കുറയൂ, ഇവ ശ്രദ്ധിക്കുക..

നിങ്ങളുടെ ബോഡി ഫിറ്റ് ആക്കാനുള്ള ആദ്യപടി, ഭക്ഷണക്രമത്തിൽ ഗ്രീൻ ടീ ഉൾപ്പെടുത്തുക എന്നതാണ്. സെലിബ്രിറ്റികൾ തുടങ്ങിവച്ച ഈ രീതി ഇന്ന് ഏതൊരു സാധാരണക്കാരുടെയും ജീവിതത്തിൻറെ ഭാഗമാണ്.ഒരു ദിവസം കുടിക്കുന്ന ഗ്രീൻ ടീയുടെ എണ്ണം കൂടിയാൽ കൂടുതൽ വണ്ണം കുറയും എന്നുവരെ കരുതുന്നവർ ഉണ്ടാകും നമ്മുടെ കൂട്ടത്തിൽ.

ആദ്യമേ പറയട്ടെ, ഏറ്റവും വലിയ തെറ്റിദ്ധാരണയാണ് ഈ പറഞ്ഞത്. ഈ മാന്ത്രിക ചായയിൽ നിന്ന് പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ മനസ്സിൽ സൂക്ഷിക്കേണ്ട ചില മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. ഗ്രീൻ ടീയുടെ അനുയോജ്യമായ ഉപഭോഗം പ്രതിദിനം രണ്ട് മുതൽ അഞ്ച് കപ്പ് വരെയാണ്, അത് ആദ്യം തന്നെ മനസ്സിൽ സൂക്ഷിക്കണം.ഇനി ഗ്രീൻ ടീ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

Breakfast Tea: Everything You Wanted to Know - HealthKart

ഭക്ഷണ ശേഷം ഉടൻ ഗ്രീൻ ടീ കുടിക്കരുത്

ഗ്രീൻ ടീ കഴിക്കുന്നതിന്റെ ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്ന്, ഭക്ഷണത്തിന് തൊട്ടുപിന്നാലെ അത് കഴിക്കുന്നത് നിങ്ങൾക്ക് ഇപ്പോൾ ഉണ്ടായിരുന്ന എല്ലാ കലോറികളെയും മാന്ത്രികമായി ഇല്ലാതാക്കും എന്നതാണ്. വാസ്താവം എന്തെന്നാൽ നിങ്ങളുടെ ഭക്ഷണത്തിലെ പ്രോട്ടീനുകൾ ശരീരത്തിലെത്തി ഉടൻ ദഹിക്കാത്തതിനാൽ, ഭക്ഷണത്തിന് തൊട്ടുപിന്നാലെ ഗ്രീൻ ടീ കുടിക്കുന്നത് ഈ പ്രക്രിയയെ ദോഷകരമായി ബാധിക്കും.

തിളപ്പിച്ചയുടനെ ഗ്രീൻ ടീ കുടിക്കരുത്

ചിലർക്ക് തിളച്ച ചായ ഊതി കുടിക്കാനൊക്കെ ഇഷ്ടമായിരിക്കും. പക്ഷേ ഗ്രീൻ ടീ അങ്ങനെ ചെയ്യരുത്. ചൂടുള്ളപ്പോൾ ഗ്രീൻ ടീ കുടിക്കുന്നത് രുചിയില്ലാത്തതാക്കുക മാത്രമല്ല, വയറിനും തൊണ്ടയ്ക്കും ദോഷം വരുത്തുകയും ചെയ്യും. മികച്ച ഫലങ്ങൾക്കായി കുറച്ച് ചൂടാറിയ ശേഷം കുടിക്കാം.

ഒഴിഞ്ഞ വയറ്റിൽ ഗ്രീൻ ടീ കഴിക്കരുത്

ഗ്രീൻ ടീ റീചാർജ് ചെയ്യുകയും ശരീരത്തെ വിഷവിമുക്തമാക്കുകയും ചെയ്യുന്നതിനാൽ, രാവിലെ ആദ്യം ഗ്രീൻ ടീ കുടിക്കുന്നത് സുരക്ഷിതമായ കാര്യമാണെന്ന് ചിലർ കരുതുന്നു. അത് പൂർണ്ണമായും ശരിയല്ല. മണിക്കൂറുകൾ നീണ്ട ഉറക്കത്തിന് ശേഷം രാവിലെ നിങ്ങളുടെ മെറ്റബോളിസത്തെ ഉണർത്തുന്ന ലഘുവായ എന്തെങ്കിലും ആദ്യം കഴിക്കണം. ഗ്രീൻ ടീയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകളും ശക്തമായ പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്, ഇത് ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഭക്ഷണത്തിനിടയിലോ ഭക്ഷണത്തിനു ശേഷമോ ഗ്രീൻ ടീ കുടിയ്ക്കുന്നത് അനുയോജ്യമാണ്.

11 Health Benefits Of Green Tea That Improves Your Lifestyle

ചൂടുള്ളപ്പോൾ ഗ്രീൻ ടീയിൽ തേൻ ചേർക്കരുത്

പഞ്ചസാരയ്‌ക്ക് ആരോഗ്യകരമായ ഒരു ബദലായതിനാലും നല്ല രുചിയുമുള്ളതിനാൽ ഗ്രീൻ ടീയിൽ തേൻ ചേർക്കുന്നത് നമ്മളിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, തിളച്ച ഒരു കപ്പ് ഗ്രീൻ ടീയിൽ നിങ്ങൾ തേൻ ചേർത്താൽ, തേനിന്റെ പോഷകമൂല്യം നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ, ഗ്രീൻ ടീയുടെ ചൂട് അൽപ്പം കുറയാൻ അനുവദിക്കുക, തുടർന്ന് കറുവപ്പട്ട, തേൻ, എന്നിവ ചേർക്കാം.

ഗ്രീൻ ടീയ്‌ക്കൊപ്പം മരുന്നുകൾ കഴിക്കരുത്

പലരും രാവിലെ ഗ്രീൻ ടീയ്ക്കൊപ്പം ഗുളികകൾ കഴിക്കുന്നു. ഇത് അങ്ങേയറ്റം ദോഷകരമാണ്, കാരണം നിങ്ങളുടെ ഗുളികയുടെ രാസഘടന ഗ്രീൻ ടീയിൽ കലർന്ന് അസിഡിറ്റിയിലേക്ക് നയിക്കുന്നു. അതിനാൽ, ഗുളികകൾ സാധാരണ വെള്ളം ഉപയോഗിച്ച് കഴിക്കാൻ ശുപാർശ ചെയ്യുന്നു.

ഗ്രീൻ ടീ കുടിക്കുമ്പോൾ തിരക്കു കൂട്ടരുത്

പെട്ടെന്ന് ഓഫീസിൽ പോകാനിറങ്ങുമ്പോൾ ആകും ഗ്രീൻ ടിയുടെ കാര്യം ഓർമ വരുന്നത്. അല്ലെങ്കിൽ അതിന്റെ രുചി പെട്ടെന്ന് അറിയാതിരിക്കാൻ ഒറ്റ വലിയ്ക്ക് അങ്ങ് കുടിയ്ക്കും. പക്ഷേ അങ്ങനെ ചെയ്യുന്നത് തെറ്റാണ്, കാരണം ഇത് നിങ്ങളുടെ തലച്ചോറിന് ജാഗ്രത നൽകാതിരിക്കുകയും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നതിന്റെ അധിക നേട്ടങ്ങൾ നൽകുകയും ചെയ്യില്ല. വിശ്രമവേളയിൽ ചായ കുടിക്കുന്നതാണ് ഗ്രീൻ ടീ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം.

Here's how much green tea should be drinking in a day

ഗ്രീൻ ടീ ഇലകൾ കൂടുതൽ നേരം വെള്ളത്തിലിടരുത്

നിങ്ങളുടെ ഗ്രീൻ ടീ ഇലകൾ കൂടുതൽ നേരം വെള്ളത്തിലിട്ടാൽ കൂടുതൽ ഗുണം കിട്ടുമെന്ന് കരുതണ്ട. എത്ര സമയം ഇട്ടാലും അതിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ പോഷകങ്ങൾ ഇലകളിൽ നിന്ന് വേർതിരിച്ചെടുക്കില്ല. മാത്രമല്ല ഇത് ദോഷകരവുമാണ് , ചായയുടെ രുചി കയ്പേറിയതാക്കുകയും ചെയ്യും.

ഒരേ സമയം രണ്ട് ഗ്രീൻ ടീ ബാഗുകൾ ചേർക്കരുത്

ഒരേ കപ്പിൽ രണ്ട് ഗ്രീൻ ടീ ബാഗുകൾ ഇടുന്നത് കൂടുതൽ കലോറി എരിച്ച് കളയുമെന്നും അതിനാൽ തടി കുറയ്ക്കാൻ സഹായിക്കുമെന്നും കരുതുന്ന ശീലം നമ്മിൽ ചിലർക്കുണ്ട്. ദിവസവും രണ്ട് ഗ്രീൻ ടീ ബാഗുകൾ ചേർക്കുന്നത് ദഹനപ്രശ്നങ്ങൾക്കും അസിഡിറ്റിക്കും കാരണമാകും.

രാവിലെ ഗ്രീൻ ടീ കുടിക്കുക

നമ്മുടെ നാടൻ ചായയ്ക്ക് അതിന്റേതായ ഗുണങ്ങളുണ്ട്. പക്ഷേ, എല്ലാ ദിവസവും രാവിലെ ചായ കുടിക്കുന്ന ശീലമുണ്ടെങ്കിൽ, ഗ്രീൻ ടീയിലേക്ക് തിരിയുക. നിങ്ങളുടെ ദിവസത്തിന്റെ ആരോഗ്യകരമായ തുടക്കത്തിന് ഗ്രീൻ ടീ ഒരു മികച്ച പ്രചോദനമായി വർത്തിക്കുന്നു.

Read more

Cup Of Hot Tea With Mint And Honey On White Background The Process Of Pouring Tea Selective Focus Stock Photo - Download Image Now - iStock