ടിക് ടോക്കറുടെ മാജിക്, അമ്പരന്ന് കുരങ്ങന്‍; വീഡിയോ വൈറല്‍

മൃഗശാല സന്ദര്‍ശിക്കാന്‍ എത്തിയ ടിക് ടോക്കറുടെ മാജിക് കണ്ട് അമ്പരന്ന കുരങ്ങന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. മെക്‌സിക്കോയിലാണ് സംഭവം. ഇവിടുത്തെ ചപുള്‍ടപെക് മൃഗശാലയില്‍ സന്ദര്‍ശനത്തിന് എത്തിയ മാക്സിമില്ലിയാനോ ഇബാര എന്ന ടിക് ടോക്കറാണ് തന്റെ ജാലവിദ്യ കൊണ്ട് കുരങ്ങനെ അതിശയിപ്പിച്ചത്.

ചെറിയൊരു വാനിഷിങ് ട്രിക്കാണ് ഇബാര കാണിച്ചത്. കുരങ്ങന്റെ മുന്നില്‍ ചെന്നുനിന്ന് മാക്‌സ് മില്ലിയാനോ ഇബാര തന്റെ കൈയ്യില്‍ ഒരു ഇല പിടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ ഇല അപ്രത്യക്ഷമാക്കുകയും ചെയ്തു. ടികി ടോക്കറുടെ പ്രവര്‍ത്തിയെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു കുരങ്ങന്‍. ചില്ലു കൂട്ടിനകത്തിരുന്ന കുരങ്ങന്‍ ഇല അപ്രത്യക്ഷമായത് കണ്ട് വിശ്വസിക്കാന്‍ ആകാതെ കണ്ണ് മിഴിച്ച് നോക്കി നില്‍ക്കുകയായിരുന്നു.

ഇല വീണ്ടും ഇബാരയുടെ കൈ വിരലുകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഞെട്ടിയ കുരങ്ങന്‍ വാ പൊത്തികൊണ്ട് കൂടിനുള്ളില്‍ ഓടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ നിരവധി പേര്‍ കാണുകയും കമന്റിടുകയും ചെയ്തു. വീഡിയോ ക്യൂട്ടാണ്, കുരങ്ങന്‍ നോക്കി ഇരിക്കുന്നത് കണ്ടാല്‍ കുട്ടികളെ കണ്ടിരിക്കുന്നത് പോലെ തോന്നും ംന്നൊക്കെയാണ് ആളുകളുടെ പ്രതികരണം. കൗതുകകരമായ ഈ വീഡിയോ പകര്‍ത്തിയതും പങ്കുവെച്ചതും ഇബാര തന്നെയാണ്.