ലോകത്തിലെ അപൂർവവും മനോഹരവുമായ റോസാപ്പൂ; ഒരു പൂവിന്റെ വില 90 കോടി

പല നിറത്തിലും വലുപ്പത്തിലുമുള്ള റോസാപ്പൂക്കള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. വിവിധങ്ങളായ റോസാച്ചെടികള്‍ നാം നട്ടു വളര്‍ത്താറുമുണ്ട്. വളരെ നിസ്സാരമായ വിലയ്ക്ക് റോസാപ്പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച് മനോഹരമായ ബൊക്കെകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഒരു റോസാപ്പൂവിന് മാത്രമായി കോടികള്‍ വിലകൊടുക്കേണ്ടി വരുമെന്ന് കേട്ടിട്ടുണ്ടോ. എന്നാല്‍ കോടികള്‍ വിലവരുന്ന ഒരു റോസാപ്പൂവ് ഉണ്ട്. ജൂലിയറ്റ് റോസ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ലോകത്തിലെ അപൂര്‍വവും മനോഹരവുമായ റോസാപ്പൂവാണ് ജൂലിയറ്റ്. ഒറ്റ നോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന മനോഹരമായ ഈ പൂവിന് ഏകദേശം 90 കോടി രൂപയാണ് വില. ലോകത്തിലെ പ്രശസ്ത പൂ കൃഷിക്കാരനായ ഡേവിഡ് ഓസ്റ്റിനാണ് ഈ റോസാപ്പൂവ് വികസിപ്പിച്ചെടുത്തത്. പല തരം റോസാപ്പൂക്കളെ പരസ്പരം സംയോജിപ്പിച്ച് കൊണ്ട് വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെയാണ് ഡേവിഡ് ജൂലിയറ്റ് റോസ് വികസിപ്പിച്ചെടുത്തത്. ഇതിനായി ഏതാണ്ട് 15 വര്‍ഷത്തോളം സമയം ചിലവഴിച്ചു.

Read more

വിരിയിച്ചെടുക്കാന്‍ ഏറെ പ്രയാസപ്പെട്ടാണ് ഈ പൂവ് വിരിയിച്ചെടുക്കുന്നത്. അത് കൊണ്ടുതന്നെ വിലയും കൂടുതലാണ്. 2006 ല്‍ 90 കോടി രൂപയ്ക്കാണ് ഓസ്റ്റിന്‍ ഈ റോസാ പൂവ് വിറ്റത്. പലപ്പോഴും ഇതിന്റെ വില കൂടിയും കുറഞ്ഞുമിരിക്കും. നേരത്ത ജൂലിയറ്റ് റോസിന്റെ വില 26 കോടി ആയിരുന്നുവെന്നും പിന്നീട് 112 കോടി വരെ കൂടിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്.