എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല , ബോഡി മസാജിംഗിനിടെ ലെെം​ഗികപീഡനം; അനുഭവം പങ്കുവെച്ച് ഗായിക

ബോഡി മസാജിങ്ങിനിടെ നേരിട്ട ലെെം​ഗിക പീഡനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ‘സ്പൈസ് ഗേൾസ്’ ബാൻഡ് അംഗം മെലാനി ചിസ്ഹോ. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മെലാനിയുടെ തുറന്നു പറച്ചിൽ. ഏകദേശം രണ്ടര പതിറ്റാണ്ടു മുൻപ് ഇസ്താംബൂളിൽ വച്ചായിരുന്നു സംഭവം. സംഘത്തിന്റെ ആദ്യ സംഗീതപരിപാടിയുടെ തലേ ദിവസം രാത്രിയിൽ ബോഡി മസാജ് ചെയ്യുന്നതിനിടെ മസാജ് തെറപ്പിസ്റ്റ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മെലാനി പറയുന്നത്.

‘രണ്ട് സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കാനായാണ് ഞാനും എന്റെ സംഘാംഗങ്ങളും അന്ന് ഇസ്താംബൂളിലെത്തിയത്. ഞങ്ങളുടെ ആദ്യ മുഴുനീള സംഗീതപരിപാടിയായിരുന്നു അത്. അതുകൊണ്ടുതന്നെ ആഴ്ചകളോളം നീണ്ടുനിന്ന പരിശീലനവും മറ്റു തയ്യാറെടുപ്പുകളും വേണ്ടിവന്നു. പരിപാടിയുടെ തലേ ദിവസം പരിശീലനത്തിന്റെ ക്ഷീണം മാറ്റാൻ ഞാൻ ബോഡി മസാജിങ്ങിനു പോയി.

അവിടെ വച്ച് മസാജ് തെറപ്പിസ്റ്റ് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി. എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയാനോ പ്രതിരോധിക്കാനോ തനിക്കു കഴിഞ്ഞില്ലെന്നും. കടുത്ത മാനസിക സംഘർഷത്തിനിടയിലാണ് പിറ്റേ ദിവസം താൻ സ്റ്റേജ് പരിപാടിയിൽ പങ്കെടുത്തതെന്നും, മെലാനി പറഞ്ഞു.

90 കളുടെ അവസാനത്തിലാണ് സംഗീതലോകത്തു തരംഗമായി സ്‌പൈസ് ഗേൾസ്ന്റെ പാട്ടുകൾ എത്തിയത്. മെലാനി ബ്രൗൺ, എമ്മ ബന്റൻ, ജെറി ഹല്ലിവെല്‍, വിക്ടോറിയ ബെക്ഹാം എന്നിവരായിരുന്നു മറ്റു ബാൻ‍ഡ് അംഗങ്ങൾ. എന്നാൽ ഹിറ്റുകളുമായി ലോക സംഗീതവേദിയിൽ നിറഞ്ഞ ബാന്റ് വൈകാതെ പിരിയുകയും. ഓരോരുത്തരും താന്താങ്ങളുടെ സ്വതന്ത്ര സംഗീത ജീവിതസ്വപ്നത്തിലേക്ക് മാറുകയുമായിരുന്നു