വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവർ ആരും മരിച്ചിട്ടില്ല; ഡല്‍ഹി എയിംസ് പഠനം

കോവിഡ് രണ്ടാം തരംഗം രാജ്യത്തെയാകെ പിടിമുറുക്കിയ മാസങ്ങള്‍ ആയിരുന്നു ഏപ്രിലും മെയും. കോവിഡ് വന്നവര്‍ക്ക് വീണ്ടും രോഗം പിടിപെടുന്ന അവസ്ഥയുണ്ടായി. കൂടാതെ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും രോഗം പിടിപെട്ട കേസുകളും ഉണ്ടായി.

എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ ആരും മരച്ചിട്ടില്ലെന്ന് പഠനം. ഡല്‍ഹി എയിംസ് നടത്തിയ ജനിതക സീക്വന്‍സിങ് പഠനത്തിലാണ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് വീണ്ടും കോവിഡ് ബാധിക്കുന്നതിന് ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ എന്നാണ് പറയുന്നത്.

63 ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളില്‍ 36 രോഗികളും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്, 27 പേര്‍ക്ക് ഒരു ഡോസും ലഭിച്ചതാണ്, 10 പേര്‍ക്ക് കോവിഷീല്‍ഡും 53 പേര്‍ക്ക് പേര്‍ക്ക് കോവാക്‌സിനും ലഭിച്ചു. ഇവരില്‍ മരണം സംഭവിച്ചിട്ടില്ല.

എങ്കിലും എല്ലാവര്‍ക്കും അഞ്ചു മുതല്‍ ഏഴു ദിവസം വരെ ഉയര്‍ന്ന തോതിലുള്ള പനി ഉണ്ടായിരുന്നു. കോവിഡ് ബാധിക്കപ്പെട്ടവര്‍ക്കും വാക്‌സിനേഷന്‍ എടുത്തവര്‍ക്കും രോഗത്തിനെതിരെ നീണ്ടു നില്‍ക്കുന്ന പ്രതിരോധം ഉണ്ടാകുമെന്ന് അടുത്തിടെ നടന്ന രണ്ട് പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.