180 ഗ്രാം ഭാരം ഒറ്റയ്ക്ക് ഉയര്‍ത്താന്‍ ശ്രമം; യുവതിക്ക് ദാരുണാന്ത്യം

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും വേണ്ടി നിരവധി ആളുകളാണ് ഇന്ന് ജിമ്മില്‍ പോകുന്നത്. പെട്ടെന്ന് തടികുറയ്ക്കണം എന്ന ലക്ഷ്യത്തോടെ അമിതമായി വ്യായാമങ്ങള്‍ ചെയ്യുന്നവരും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ അത്തരം പ്രവൃത്തികള്‍ അപകടങ്ങള്‍ക്ക് കാരണമാകുകയാണ് ചെയ്യുക. ഇത്തരം ഒരു അപകടത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

അമിതഭാരം ഉയര്‍ത്താന്‍ ശ്രമിച്ച യുവതി അപ്പോള്‍ തന്നെ കഴുത്തൊടിഞ്ഞ് വീണു മരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. മെക്‌സിക്കോയിലെ പെരാവില്ലയിലാണ് ഈ ദാരുണ സംഭവം. പെരാവില്ലോയിലെ ജിമ്മില്‍ എത്തിയ മുപ്പത്തഞ്ചുകാരി 180 കിലോഗ്രാം ഭാരം ഒറ്റയ്ക്ക് ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഭാരം താങ്ങാനാകാതെ അപകടം സംഭവിക്കുകയായിരുന്നു.

Read more

ഭാരം ഉയര്‍ത്തുന്നതിന് ഇടയില്‍ ബാര്‍ബെല്‍ യുവതിയുടെ കഴുത്തിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ജിമ്മിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.