ആന്‍ത്രോപ്ലാസ്റ്റി: ക്വാളിറ്റി ലൈഫ് തിരികെ കൊണ്ടുവരാനുള്ള പുത്തന്‍ കാല്‍വെയ്പ്പ്

1996-ല്‍ ഒക്‌ടോബര്‍ 12-നെ ആര്‍ത്രൈറ്റിസ് ആന്‍ഡ് റൂമാറ്റിസം ഇന്റര്‍നാഷ്ണല്‍ “ലോക ആര്‍ത്രൈറ്റിസ് ദിനം” ആയി പ്രഖ്യാപിച്ചു. ഈ രോഗാവസ്ഥയുമായി ബന്ധപ്പെട്ട അവബോധം ആളുകള്‍ക്കിടയില്‍ വളര്‍ത്തുന്നതിനാണിത്. ഇതൊരു അത്യാവശ്യമായിരുന്നു, കാരണം ആര്‍ത്രൈറ്റിസ് എല്ലാവരും അവഗണിക്കുകയും തത്ഫലമായി ശരീരം അനക്കാന്‍ പറ്റാത്ത തരത്തില്‍ വേദന ഉണ്ടാകുകയും ചെയ്യും. ഇതുപോലൊരു രോഗത്തെ കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ആര്‍ത്രോപ്ലാസ്റ്റി. മുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ എന്നാണ് ഇത് പൊതുവില്‍ അറിയപ്പെടുന്നത്. ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് ഉപദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നത് വിദഗ്ദ്ധര്‍ക്ക് മാത്രമാണ്.

ഒന്നോ അതിലധികം ജോയിന്റുകളിലോ നീരുണ്ടാകുകയും അതേതുടര്‍ന്ന് വേദനയും ഇവിടം അനക്കാന്‍ പറ്റാതെ വരികയും ചെയ്യും. പ്രായം കൂടും തോറും ഈ പ്രശ്‌നവും കൂടിക്കൂടി വരും. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റൂമറ്റൈസ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയാണ് പൊതുവില്‍ കണ്ടുവരുന്ന ആര്‍ത്രൈറ്റിസ് ഇനങ്ങള്‍. കാലക്രമത്തില്‍ എല്ലിന് കുഷന്‍ നല്‍കുന്ന പ്രൊട്ടക്റ്റീവ് കാര്‍ട്ടിലേജ് നഷ്ടപ്പെടുന്നതാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. ഈ അവസ്ഥക്ക് ഏത് ജോയിന്റിനും കേടുപാടുകള്‍ വരുത്താനാകും. എന്നാല്‍ സാധാരണയായി ഇത് ബാധിക്കുന്നത് മുട്ടുകള്‍, ഇടുപ്പ്, നട്ടെല്ല്, കൈമുട്ട് എന്നിവിടങ്ങളിലെ ജോയിന്റുകളെയാണ്.

ഇന്ത്യയില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഡാറ്റ പറയുന്നത് 2025-ഓടെ ഇന്ത്യ ഈ രോഗത്തിന്റെ ലോക തലസ്ഥാനമാകുമെന്നാണ്. 60 ദശലക്ഷം ആളുകള്‍ക്കെങ്കിലും ഈ രോഗം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 28.1 ശതമാനം പുരുഷന്മാരും 31.6 ശതമാനം സ്ത്രീകളും ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് രോഗമുള്ളവരാണ്.

വേദന, അനക്കാന്‍ വയ്യാത്ത അവസ്ഥ, ഫ്‌ളെക്‌സിബിളിറ്റി നഷ്ടപ്പെടല്‍, വീക്കം, ജോയിന്റില്‍ നിന്ന് പൊട്ടുന്നത് പോലുള്ള ശബ്ദം, അധിക എല്ലുകള്‍ ഉണ്ടായി വരുന്നത് തുടങ്ങിയവയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലുമുണ്ടെങ്കില്‍ ഉടനടി ഡോക്ടറെ സന്ദര്‍ശിക്കണം. ഇതുകൂടാതെ, അമിതവണ്ണമുള്ള ആളുകള്‍ക്ക് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് വരാനുള്ള സാദ്ധ്യത കൂടുതലാണ്. കാരണം, ഭാരക്കൂടുതല്‍ ജോയിന്റുകള്‍ക്ക് അധിക സ്‌ട്രെസ്സും പ്രഷറും നല്‍കുന്നു. പ്രായമായ ആളുകള്‍ക്കും ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് വരാനുള്ള സാദ്ധ്യതയുണ്ട്, പ്രത്യേകിച്ചും മുട്ടുകുത്തുകയും കുനിയുകയും ഭാരം എടുക്കുകയും പോലുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക്.

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് വന്നാല്‍ ദൈനംദിന ജീവിതം വലിയ ബുദ്ധിമുട്ടാകും. ക്വാളിറ്റി ഓഫ് ലൈഫ് തിരികെ കൊണ്ടുവരുന്നതിനായി, രോഗികള്‍ ആര്‍ത്രോപ്ലാസ്റ്റി സര്‍ജറിക്ക് (ജോയിന്റ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ) വിധേയമാകണം. ജോയിന്റിന്റെ പ്രവര്‍ത്തനം പഴയപടിയാക്കുന്ന ശസ്ത്രക്രിയാ രീതിയാണ് ആര്‍ത്രോപ്ലാസ്റ്റി. ഈ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവര്‍ക്ക് ജോയിന്റുകളിലെ വേദനയ്ക്ക് കുറവുണ്ടാകുകയും ദൈനംദിന പ്രവൃത്തികള്‍ ചെയ്യാനാകുകയും ചെയ്യും. ഇതിലൂടെ അവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകും.

ഡോക്ടര്‍മാര്‍ പറയുന്നത് രോഗികള്‍ പൊതുവില്‍ പേടി കൊണ്ട് ശസ്ത്രക്രിയ ഒഴിവാക്കുന്നുവെന്നാണ്. ആര്‍ത്രോപ്ലാസ്റ്റി ചെയ്യാന്‍ വൈകിയാല്‍ അത് ഒരിക്കലും പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഒപ്പം ദൈനംദിന ജീവിതത്തില്‍ മറ്റ് പ്രതിസന്ധികളും ഉണ്ടാക്കും. ആദ്യഘട്ടത്തില്‍ തന്നെ ആര്‍ത്രോപ്ലാസ്റ്റി ചെയ്യുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും നല്ലത്. എന്‍ഡ് സ്റ്റേജ് ആര്‍ത്രറ്റിക് അവസ്ഥകള്‍ക്ക് ഏറ്റവും വിജയകരവും ചെലവു കുറഞ്ഞതുമായ രീതിയായാണ് ആര്‍ത്രോപ്ലാസ്റ്റിയെ കാണുന്നത്. വേദനയില്‍ നിന്ന് ശമനം, ഫംഗ്ഷണല്‍ റിസ്സൊറേഷന്‍, മെച്ചപ്പെട്ട ക്വാളിറ്റി ഓഫ് ലൈഫ് എന്നിവ നേടാനാകുമെന്നാണ് ഈ ചികിത്സയ്ക്ക് വിധേയരായിട്ടുള്ളവര്‍ പറയുന്നത്. ദശലക്ഷ കണക്കിന് ആളുകള്‍ ആര്‍ത്രോപ്ലാസ്റ്റിക്ക് വിധേയരായിട്ടുണ്ട്.