ദിവസവും ഈ 5 കാര്യങ്ങള്‍ ചെയ്യാമോ? കുടവയര്‍ പമ്പകടക്കും

കുടവയര്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഒരു പ്രശ്‌നം തന്നെയാണ്. കൊറോണ വന്നതിനുശേഷം ഭൂരിഭാഗം പേരും വീടുകളില്‍ വര്‍ക്ക് ഫ്രം ഹോം എന്ന ലേബലിലേയ്ക്ക് ചുരുങ്ങി.നേരത്തെ കൃത്യമായ ഡയറ്റും വര്‍ക്കൗട്ടും ചെയ്തു നിലനിര്‍ത്തിയിരുന്ന ഫിറ്റ്‌നസും ആരോഗ്യവും വിടിനുള്ളിലായപ്പോള്‍ സ്വപ്നം കാണാന്‍ പോലുമാകാത്ത വിധം മാറി പോയിട്ടുണ്ടാവും പലരുടെയും.

കണ്ണില്‍ കണ്ടതൊക്കെ വാരിവലിച്ച് കഴിക്കുകയോ അല്ലെങ്കില്‍ സമയം തെറ്റി തോന്നിയതുപോലെ ഭക്ഷണം കഴിക്കുകയോ ചെയ്ത് ദിവസങ്ങള്‍ തള്ളിനീക്കുന്നവരായിരിക്കും നമ്മളില്‍ പലരും ഇപ്പോള്‍.എന്നാല്‍ കൃത്യമായ ആഹാരക്രമവും ഒപ്പം വ്യായാമവും ഉണ്ടെങ്കില്‍ മാത്രമേ തടി കുറയ്ക്കാനും ആകാരവടിവ് സ്വന്തമാക്കാനും സാധിക്കുകയുള്ളൂ. ഇനി വ്യായാമം കുറച്ചു കുറഞ്ഞാലും കുഴപ്പമില്ല ആഹാരക്രമീകരണം കൃത്യമായിരിക്കണം. എങ്കില്‍ മാത്രമേ തടി കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ എന്നത് പരമമായ സത്യമാണ്.വൈകിപ്പോയി എന്നു കരുതണ്ട. ഇനി പറയുന്ന 5 ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ നിത്യജീവിതത്തില്‍ പരീക്ഷിച്ചു നോക്കിക്കോളൂ. കൊഴുപ്പടിയാത്ത മനോഹരമായ വയര്‍ എന്നും നിലനിര്‍ത്താനും ഈ ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ മതി.

15 Healthy Egg Combos That Double Your Weight Loss | Eat This, Not That!

മുട്ട

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുട്ട നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. പ്രോട്ടീന്‍ പ്രദാനം ചെയ്യുന്നതുകൂടാതെ മെറ്റാബോളിസത്തെ പെട്ടെന്നു വര്‍ധിപ്പിക്കാനുള്ള കഴിവും മുട്ടയ്ക്കുണ്ട്. ഇനി കൊളസ്‌ട്രോള്‍ കൂടുതലുള്ളവരാണെങ്കില്‍ മുട്ടയുടെ മഞ്ഞക്കരു ഉപേക്ഷിച്ച് വെള്ള മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. മുട്ടയുടെ വെള്ളയിലാണ് ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നത് എന്നതിനാല്‍ ഭാരം കുറയ്ക്കുമ്പോള്‍ വെള്ള ഉപേക്ഷിക്കരുത്.

മുട്ടകളില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി 12, ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, റൈബോഫ്‌ലേവിന്‍, കോളിന്‍, ആന്റിഓക്സിഡന്റുകള്‍, ല്യൂട്ടിന്‍, സിയാക്സാന്തിന്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. പേശികളുടെ വളര്‍ച്ച, തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുക, ഹൃദ്രോഗ സാധ്യത കുറയ്ക്കുക, പേശികളുടെ അപചയം തടയുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ പോഷകങ്ങള്‍ നമ്മെ സഹായിക്കുന്നു.

Handful of nuts a day may cut heart disease, cancer risk, says new study |  Lifestyle News,The Indian Express

കടല വര്‍ഗങ്ങള്‍

ഭാരം കുറയ്ക്കാന്‍ പരിശ്രമിക്കുന്നവര്‍ എപ്പോഴൊക്കെ വിശക്കുന്നുവോ അപ്പോഴെല്ലാം ചോക്ലേറ്റുകളോ മറ്റു ബേക്കറി ഉല്‍പ്പന്നങ്ങളോ കഴിക്കുന്നതിനു പകരം ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് മുതലായവ കഴിക്കുക. ഇവയില്‍ വലിയ അളവില്‍ ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ബദാം അഥവാ ആല്‍മണ്ട്സ് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ ധാരാളം നാരുകളുണ്ട്. ബദാമില്‍ എല്‍ ആര്‍ജിനൈന്‍ എന്ന അമിനോ ആസിഡുണ്ട്. ഇത് കൊഴുപ്പു കത്തിച്ചു കളയുന്നു. കാര്‍ബോഹൈഡ്രേറ്റുകള്‍ കത്തിച്ചു കളയാനും ഉത്തമമാണിത്. ബദാം വെള്ളത്തിട്ടു കുതിര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് തടി കുറയ്ക്കാന്‍ ഏറെ ഉത്തമം.ഫൈബര്‍ പ്രോട്ടീന്‍ എന്നിവയടങ്ങിയ നിലക്കടല അഥവാ കപ്പലണ്ടിയും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

How to Cook With Oats: Homemade Oatmeal Recipe - 2021 - MasterClass

ഓട്‌സ്

വണ്ണം കുറയ്‌ക്കേണ്ടവര്‍ക്ക് അനുഗ്രഹമായ മറ്റൊരു ഭക്ഷണമാണ് ഓട്‌സ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള ഓട്‌സ് മണിക്കൂറുകളോളം വയറിനുള്ളില്‍ കിടക്കുമെന്നതിനാല്‍ പെട്ടെന്നു വിശപ്പു തോന്നില്ല. വയറിന്റെ വണ്ണം കുറയ്ക്കാന്‍ ഉത്തമം തന്നെയാണ് ഓട്‌സ്.ദഹനം മെച്ചപ്പെടുതി കൊഴുപ്പു കൂടുന്നതു തടയും. മലബന്ധം പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനും ഓട്സ് ഏറെ ഗുണകരമാണ്. മലബന്ധം ഒഴിവാക്കുന്നതും വയര്‍ ചാടാതിരിയ്ക്കാന്‍ സഹായിക്കും. ഇത് വിശപ്പു കുറയ്ക്കുന്നതു വഴിയാണ് തടി കുറയ്ക്കാന്‍ ഏറെ സഹായകമാകുന്നത്. ഇതിലെ പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

17 Simple Recipes to Make with a Can of Beans — Eat This Not That

ബീന്‍സ്

ശരീരഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നവര്‍ കാര്‍ബോഹൈഡ്രേറ്റിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച്ച ചെയ്യരുത്. ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ബീന്‍സ് ശരീരത്തിനു വേണ്ടത്ര കലോറി പ്രദാനം ചെയ്യുന്ന ഒന്നാണ്. സാലഡുകളിലും സൂപ്പുകളിലും ബീന്‍സ് ഉള്‍പ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ബീന്‍സിനുണ്ട്. ദഹനപ്രക്രിയയെ സഹായിക്കുകയും ശരീരത്തില്‍ നിന്നും ടോക്‌സിനുകളെ നീക്കം ചെയ്യുന്നതിലും ബീന്‍സിനു പ്രധാന പങ്കുണ്ട്.

Mexico: Berries increasingly gain more land in export | Blueberries  Consulting

ബെറിപ്പഴങ്ങള്‍

ഫൈബറും ആന്റിഓക്‌സിഡന്റുകളും ശരിയായ അളവില്‍ അടങ്ങിയിട്ടുള്ള പഴങ്ങളാണ് സ്‌ട്രോബെറി, ബ്ലൂബെറി എന്നിവ. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിലും ഇവയ്ക്കു കാര്യമായ പങ്കുണ്ട്.ചര്‍മത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ കത്തിച്ചുകളയാനുള്ള ശേഷി ഇതില്‍ അടങ്ങിയിരിക്കുന്നആന്റി ഓക്‌സിഡന്റുകളിലുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നവയാണ് ബെറിപ്പഴങ്ങള്‍. ബെറികള്‍ ദിവസേന നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ആരോഗ്യപൂര്‍ണമായ ശരീര വ്യവസ്ഥിതി കൈവരിക്കാനും ശരീരഭാരം നഷ്ടപ്പെടുത്താനും ഒക്കെ സാധിക്കും എന്നാണു പഠനങ്ങള്‍ പറയുന്നത്.ബെറികള്‍ ഉപയോഗിച്ച് സ്മൂത്തികളും ജ്യൂസുകളും ഉണ്ടാക്കി കുടിക്കുകയും ചെയ്യാം.