‘ദ ഹണ്ട്രഡ്’ ക്രിക്കറ്റില്‍ ജമീമയുടെ വെടിക്കെട്ട്; മനം നിറഞ്ഞ് ആരാധകര്‍- വീഡിയോ

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ദ ഹണ്ട്രഡ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റ്സ്വുമണ്‍ ജമീമ റോഡ്രിഗസിന്റെ വെടിക്കെട്ട് ബാറ്റിംഗ്. വെല്‍ഷ് ഫയറിനെതിരെ നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്സിനുവേണ്ടി ജമീമ അടിച്ചുകൂട്ടിയത് 43 പന്തില്‍ 92 റണ്‍സ്. ജമീമയുടെ മികവില്‍ സൂപ്പര്‍ചാര്‍ജേഴ്സ് മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ്...

അവര്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നോ?, താനറിഞ്ഞില്ലെന്ന് ശിഖര്‍ ധവാന്‍

ഇംഗ്ലണ്ട് പര്യടനത്തിലുള്ള മൂന്ന് പേര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ പകരക്കാരായി പൃഥ്വി ഷായെയും സൂര്യകുമാര്‍ യാദവിനെയും അയക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് ശിഖര്‍ ധവാന്‍. ഇതു സംബന്ധിച്ച് ബി.സി.സി.ഐയില്‍ നിന്ന് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ധവാന്‍ പറഞ്ഞു. 'ബി.സി.സി.ഐയില്‍ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗികമായ ഒരു വിവരവും ലഭിച്ചിട്ടില്ല....

ബെസ്റ്റ് ഇലവനെ ഇറക്കുമെന്ന് ധവാന്‍, സഞ്ജുവിന് സാദ്ധ്യതയേറുന്നു

ശ്രീലങ്കയ്ക്കെതിരെ ഇന്ന് ആരംഭിക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏറ്റവും മികച്ച ടീമിനെ അണിനിരത്തുമെന്ന് വ്യക്തമാക്കി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. മൂന്നാം ഏകദിനത്തിലേതിനു സമാനമായി വലിയ പരീക്ഷണങ്ങള്‍ക്ക് ടീം മാനെജ്മെന്റ് മുതിരില്ലെന്നാണ് സൂചന. ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യ-ലങ്ക ആദ്യ മുഖാമുഖം....

‘ജയസൂര്യയെ ഓപ്പണറാക്കിയിട്ട് സിംഗിള്‍ എടുക്കാന്‍ പറയുന്നതു പോലെ’, ഹാര്‍ദ്ദിക്കിന് ലങ്കന്‍ ഇതിഹാസത്തിന്റെ പിന്തുണ

ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിറംമങ്ങിയ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ രൂക്ഷമായ വിമര്‍ശനത്തിന് ഇരയായിരുന്നു. ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ചിലര്‍ രംഗത്തുവന്നു. താരത്തിനെ ടി20 ലോക കപ്പില്‍ കളിപ്പിക്കരുതെന്ന് പറയുന്നവര്‍വരെയുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ഹാര്‍ദിക്കിന്റ പക്ഷത്താണ്. താനാണ് ക്യാപ്റ്റനെങ്കില്‍ ഹാര്‍ദിക്കിനെ...

‘ലങ്കയുടെ തിരിച്ചുവരവ് ക്രിക്കറ്റ് ലോകം കാണും’; സൂചനകള്‍ കണ്ട് തുടങ്ങിയെന്ന് മിക്കി ആര്‍തര്‍

പല്ലു കൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയാണ് ഇപ്പോഴത്തെ ശ്രീലങ്കന്‍ ടീമിന്. ഒരു കാലത്ത് പ്രതാപരായിരുന്ന ടീം സൂപ്പര്‍ താരങ്ങളുടെ വിരമിക്കലോടെ ശക്തി ക്ഷയിച്ച് ഇരിക്കുകയാണ്. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നും തിരിച്ചുവരവിന്റെ സൂചനകള്‍ ടീം കാട്ടിത്തുടങ്ങിയെന്നും പറയുകയാണ് ലങ്കന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍. 'ഈ കളിക്കാരില്‍ ഞാന്‍ കണ്ട വളര്‍ച്ച...

കന്നിക്കാരില്‍ നിറംമങ്ങിയത് രണ്ടു പേര്‍, ദ്രാവിഡിന് പിഴച്ചെന്ന വാദത്തില്‍ കഴമ്പില്ല

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റക്കാരായ അഞ്ച് താരങ്ങള്‍ അടക്കം ആറു മാറ്റങ്ങള്‍ വരുത്തിയ കോച്ച് ദ്രാവിഡിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കറും മുന്‍ താരം ആകാശ് ചോപ്രയുമെല്ലാം ദ്രാവിഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്തവരില്‍പ്പെടുന്നു. എന്നാല്‍ പരമ്പര ജയിച്ച സാഹചര്യത്തില്‍...

മഴ കളി മുടക്കിയപ്പോള്‍ ഷനകയ്ക്ക് ദ്രാവിഡ് ഓതിയത് വിജയമന്ത്രമോ!, ശേഷം കണ്ടത് ലങ്കയുടെ തിരിച്ചുവരവ്

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനം ജയിച്ചതോടെ തെല്ലാശ്വാസത്തിലാണ് ശ്രീലങ്ക. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേടിയപ്പോള്‍ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ജയിച്ചേ മതിയാകുമായിരുന്നുള്ളു. അതെന്തായാലും അവര്‍ നേടിയെടുക്കുകയും ചെയ്തു. മൂന്നാം ഏകദിനം ഇടയ്ക്ക് മഴ തടസപ്പെടുത്തിയപ്പോള്‍ ഒരു മനോഹര കാഴ്ചയ്ക്ക് ക്രിക്കറ്ഖറ്റ് ലോകം സാക്ഷിയായി....

ലങ്കയ്‌ക്കെതിരായ ടി20 പരമ്പര; ദേവ്ദത്തിന് അരങ്ങേറ്റം, സഞ്ജു വിഷമിക്കും

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് നാളെ തുടക്കമാകും. മൂന്ന് മത്സര ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ടി20 പമ്പര നേടി മാനംകാക്കാനാകും ആതിഥേയരായ ശ്രീലങ്ക ഇറങ്ങുക. ഇന്ത്യന്‍ സമയം വൈകീട്ട് എട്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും. ടീമിലേക്ക് വന്നാല്‍ മലയാളി...

ഇന്ത്യയെ മാതൃകയാക്കി അഫ്ഗാനിസ്ഥാന്‍; പാകിസ്ഥാനെതിരെ അണിനിരത്തുന്നത് പുതുമുഖങ്ങളെ

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അഞ്ച് പുതുമുഖങ്ങളെ ടീമില്‍ അണിനിരത്തി ഇന്ത്യ ശ്രദ്ധ നേടിയിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍, നിതീഷ് റാണ, രാഹുല്‍ ചാഹര്‍, കെ ഗൗതം, ചേതന്‍ സാകരിയ എന്നിവരാണ് ഒറ്റ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിന് പുറമേ ലങ്കയില്‍ ഇന്ത്യയുടെ യുവനിരയാണ് കളിക്കുന്നതും. ഇന്ത്യയുടെ ഈ...

ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതിയല്ല; ദ്രാവിഡിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് ഗവാസ്‌കര്‍

മൂന്നാം ഏകദിനത്തില്‍ ആറ് മാറ്റങ്ങള്‍ വരുത്തി അഞ്ച് ഇന്ത്യന്‍ യുവതാരങ്ങക്ക് അരങ്ങേറ്റത്തിന് അവസരമൊരുക്കിയ ഇന്ത്യയുടെ സെലക്ഷന്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇത്തരത്തില്‍ ബെഞ്ചിലുള്ള കളിക്കാര്‍ക്ക് എല്ലാം അവസരം നല്‍കുന്നത് ഇന്ത്യയുടെ രീതിയേയല്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 'ഇതൊരുതരം പുതിയ പദ്ധതിയാണ്. കളിച്ച് മികവ് കാട്ടിയാല്‍ മാത്രം...