Kalyan Jewellers Ad

സഞ്ജു ടീമില്‍, ശുഭസൂചന നല്‍കി മലയാളി താരം

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ താനുമുണ്ടെന്ന സൂചന നല്‍കി മലയാളി താരം സഞ്ചു സാംസണ്‍. ട്വിറ്ററിലെ സ്വന്തം അകൗണ്ടില്‍ പങ്കുവെച്ച ഫോട്ടോയും അടിക്കുറിപ്പിലുമാണ് സഞ്ജു ഇക്കാര്യത്തെ കുറിച്ച് ആരാധകര്‍ക്ക് സൂചന നല്‍കിയിരിക്കുന്നത്. മാച്ച് ഡേ, ലെറ്റ്സ് ഗോ എന്നാണ് സഞ്ജു ട്വിറ്ററില്‍ പരിശീലനത്തിന് ഇടയിലെ ഫോട്ടോ...

കളികാണാന്‍ ഇന്ത്യയിലെത്തി, ക്രൂരമായി അപമാനിക്കപ്പെട്ട് അഫ്ഗാന്‍ ആരാധകന്‍

യുദ്ധം തകര്‍ത്ത നാട്ടില്‍ നിന്ന് ഏറെ പ്രയാസപ്പെട്ടാണു ഷേര്‍ ഖാന്‍ എന്ന ക്രിക്കറ്റ് ആരാധകന്‍ അഫ്ഗാനിസ്ഥാന്റെ മത്സരം കാണാന്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ കാബൂളില്‍നിന്നു ലക്‌നൗവിലേക്കുളള തന്റെ യാത്രയെക്കാള്‍ വലിയ പ്രയാസമാണ് ഇന്ത്യയില്‍ ഷേര്‍ ഖാനെ കാത്തിരുന്നത്. താമസിക്കാന്‍ ഒരു മുറി കിട്ടാതെ മൂന്ന് ദിവസം ഈ ആരാധകന് അലഞ്ഞു...

കോഹ്ലിയുടെ അമ്പരപ്പിക്കുന്ന റെക്കോഡ് തകര്‍ത്തു, ചരിത്രമെഴുതി സ്മൃതി മന്ദാന

ഏകദിനത്തില്‍ അതിവേഗം 2000 റണ്‍സ് തികച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ വനിതാ ക്രിക്കറ്റ് താരമായി ഇതോടെ സ്മൃതി മന്ദാന മാറി. വെസ്റ്റിന്‍ഡീസിനെതിരെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ച പ്രകടനത്തോടെയാണ് മന്ദാന ഈ നേട്ടം...

വില്ലനായി രോഹിത്ത്, കാത്തിരിക്കുന്നത് മലയാളികളുടെ പൊങ്കാല

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ സഞ്ജു സാംസണ്‍ കളിച്ചില്ലെങ്കില്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ ഒരു വില്ലന്‍ ജനിയ്ക്കും. അത് മറ്റാരുമല്ല ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അവരുടെ പ്രിയതാരം സഞ്ജു ടീം ഇന്ത്യയിലെത്തിയിട്ടും അവസരം കൊടുക്കാത്ത രോഹിത്തിനോട് മലയാളി ആരാധകര്‍ ക്ഷമിച്ചു കൊള്ളണമെന്നില്ല. കഴിഞ്ഞ...

‘മമ്മൂട്ടിയ്ക്ക് സാധിക്കുമെങ്കില്‍ എനിക്കും സാധിക്കും, അതാണ് എന്റെ പ്രമാണം’

പ്രായവും കാലവും തോറ്റു പോകുന്ന വിസ്മയമാണ് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി. ആരെയും വെല്ലുന്ന സ്‌റ്റൈലും ഗെറ്റപ്പുമായി, മലയാളത്തിന്റെ ആണ്‍സൗന്ദര്യ സങ്കല്‍പ്പം ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്ക തന്നെ. സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വരുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ എല്ലായ്‌പ്പോഴും തരംഗമാകാറുണ്ട്. ഇപ്പോഴിതാ നടന്‍ റഹമാന്‍ ഷെയര്‍...

സഞ്ജു നൂല്‍പാലത്തില്‍, ടീം ഇന്ത്യ ഇങ്ങനെ

ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യന്‍ നിരയില്‍ സഞ്ജു സാംസണ്‍ കളിക്കാന്‍ സാദ്ധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നായകന്‍ രോഹിത്ത് ശര്‍മ്മയാണ് ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുന്നത്. ബാറ്റിംഗില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്നും ബൗളിംഗിലാണ് മാറ്റം പ്രതീക്ഷിക്കാവുന്നതെന്നും രോഹിത് വ്യക്തമാക്കി. ഇതോടെ സഞ്ജുവിനായി ഇനിയും കാത്തിരിപ്പ് നീളുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. സഞ്ജുവില്ലാതെ രണ്ടാം ടി20യിലും...

ഏറ്റവും അപകടകാരിയെ തരാം, അശ്വിനായി അവിശ്വസനീയ ഓഫര്‍ പ്രഖ്യാപിച്ച് ഡല്‍ഹി

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ പുതിയ സീസണിന് ഇനി മാസങ്ങള്‍ അവശേഷിക്കെ താരങ്ങള്‍ക്കായി ടീമുകള്‍ നീക്കം തുടങ്ങി. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിനാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം. അശ്വിനെ സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നടത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എന്ത് വില കൊടുത്തും അശ്വിനെ സ്വന്തമാക്കാനാണ്...

ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ധോണിയും, ക്രിക്കറ്റ് ലോകം ആവേശത്തില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യയുടെ  ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ മുഖ്യ റോള്‍ വഹിക്കാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയും. കളിക്കാരനായല്ല കമന്ററി ബോക്‌സിലാണ് ധോണി ചരിത്ര ടെസ്റ്റിന് സാക്ഷിയാകാനെത്തുക. മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ധോണി അടക്കമുളള ഇന്ത്യയുടെ മുന്‍ ടെസ്റ്റ് നായകന്‍മാരെ...

കോടികള്‍ ഒഴുകും, ഐ.പി.എല്‍ താരലേല തിയതി പ്രഖ്യാപിച്ചു

ഐപിഎല്‍ പുതിയ സീസണിനായുളള താരലേലം പ്രഖ്യാപിച്ചു. ഈ വര്‍ഷം ഡിസംബര്‍ 19-നാണ് ഐപിഎല്‍ താരലേലം നടക്കുക. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കൊല്‍ക്കത്തയിലാണ് ഇത്തവണ താരലേലം നടക്കുക. നേരത്തെ ഇത് ബംഗളൂരുവിലായിരുന്നു നടന്നിരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐപിഎല്‍ ഗവേണിംഗ് ബോഡിയാണ് സ്ഥലവും തിയതിയും പ്രഖ്യാപിച്ചത്. ഇത്തവണ 85...

സഞ്ജുവിന് പ്രത്യേക പരിശീലനം, ആശങ്കയില്‍ ഇന്ത്യന്‍ ക്യാമ്പ്

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്കായി മലയാളി താരം സഞ്ജു വി സാംസണ്‍ കളിക്കാന്‍ സാദ്ധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഞ്ജു സാംസണ് കഴിഞ്ഞ ദിവസം ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ് പ്രത്യേക പരിശീലനം നല്‍കി. ഇതാണ് സഞ്ജുവിനെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്. അതെസമയം മത്സരം നടക്കുന്ന രാജ്‌കോട്ടില്‍...