പൂജ്യം മാർക്ക് നൽകുക സ്വയം , ആർക്കും പ്രയോജനം ഇല്ലാത്ത ഒരു ഇന്നിംഗ്സ്; വിരാട് കോഹ്‌ലിക്ക് എതിരെ ഇതിഹാസം

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബി ജയിച്ചിട്ടും സൂപ്പർ ബാറ്റർ വിരാട് കോഹ്‌ലിക്ക് വലിയ രീതിയിൽ ഉള്ള വിമർശനമാണ് കിട്ടുന്നത്. പവർ പ്ലേയിൽ മികച്ച തുടക്കം ലഭിച്ചിട്ടും പവർ പ്ലേക്ക് ശേഷം ഒറ്റ ബൗണ്ടറി പോലും നേടാൻ കഴിയാതെ 41 പന്തിൽ അർധസെഞ്ചുറിയിലെത്തിയതിനാണ് സൂപ്പർതാരം ട്രോളുകൾക്ക് ഇരയാക്കപ്പെടുന്നത്. പവർ പ്ലേയിൽ ആദ്യ 16 പന്തിൽ 200 സ്ട്രൈക്ക് റേറ്റിൽ 32 റൺസെടുത്ത വിരാട് കോലി പിന്നീട് നേരിട്ട 27 പന്തിൽ നേടിയത് 19 റൺസ് മാത്രമാണ്. ഇതിൽ ഒറു ബൗണ്ടറി പോലുമില്ല. നിലവിൽ ഓറഞ്ച് ക്യാപ് പട്ടികയിൽ ഒന്നാമത് നിൽക്കുന്ന കോഹ്‌ലി അവാർഡിനായി മാത്രം കളിക്കുന്നു എന്നതാണ് ഉയർന്നു കേൾക്കുന്ന ഏറ്റവും വലിയ വിമർശനം.

കേവലം 118 . 60 എന്ന സ്ട്രൈക്ക് റേറ്റിൽ കോഹ്‌ലി കളിച്ച ഇന്നിംഗ്സ് അയാളുടെ നിലവാരം വെച്ചുനോക്കുമ്പോൾ മോശം ആയിരുന്നു എന്ന് തന്നെ പറയാം. ഹൈദരാബാദിലെ ബാറ്റിംഗ് ട്രാക്കിൽ ആണ് കോഹ്‌ലി ഇത്ര വിഷമിച്ചത് എന്നതും അവസ്ഥ കൂടുതൽ മോശമാക്കുന്നു. മറ്റ് ആർസിബി ബാറ്റർമാർ പ്രത്യേകിച്ചും രജതും ഗ്രീനും ഒകെ മികച്ച സ്ട്രൈക്ക് റേറ്റിൽ കളിച്ചപ്പോൾ കോഹ്‌ലി പിന്നിൽ പോയി എന്നത് അയാളുടെ ടി 20 ടീമിലെ സ്ഥാനം ചോദ്യം ചെയ്യുന്ന ഘട്ടത്തിലേക്ക് വരെ ചിലരെ നയിച്ചു.

.പതിനേഴാം സീസണിലെ മറ്റൊരു വിമർശനാത്മക ഇന്നിംഗ്‌സിന് താരത്തെ പലരും വിമർശിക്കുമ്പോൾ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ കടുത്ത വാക്കുകൾ ഉപയോഗിച്ചില്ല എങ്കിൽ പോലും അദ്ദേഹത്തെ ചില കാര്യങ്ങളെ ഓർമിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മോശം എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചില്ല, എന്നാൽ ഈ സീസണിലെ തൻ്റെ എല്ലാ ഇന്നിങ്സിന്റെയും പട്ടികയിൽ കോഹ്‌ലി തൻ്റെ പരിശ്രമം അവസാനമായി വിലയിരുത്തുമെന്ന് മുതിർന്ന ഓൾറൗണ്ടർ പറഞ്ഞു.

“ഒരു സംശയവുമില്ലാതെ പറയാം കോഹ്‌ലി പതുക്കെയാണ് കളിച്ചത്. ടി20 ക്രിക്കറ്റിൽ നിങ്ങൾക്ക് അങ്ങനെ ബാറ്റ് ചെയ്യാൻ കഴിയില്ല. പവർപ്ലേ ഓവറിനുശേഷം അവൻ സ്വയം അസന്തുഷ്ടനാകുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ അദ്ദേഹത്തോട് ചോദിച്ചാൽ, ഈ സീസണിൽ അദ്ദേഹം കളിച്ച എല്ലാ ഇന്നിംഗ്‌സുകളുടെയും പട്ടികയിൽ ഇന്നലത്തെ തൻ്റെ ഫിഫ്റ്റിക്ക് അവസാന റേറ്റിംഗ് നൽകും.”

“പവർപ്ലേ ഓവറുകൾക്ക് ശേഷം പൂർണ്ണമായും ക്രീസിൽ ഉറച്ചുനിൽക്കാൻ ആയാൽ കോഹ്‌ലിക്ക് നല്ല പ്രാകടനങ്ങൾ നടത്താനാകും” ഇർഫാൻ പത്താൻ പറഞ്ഞു.

ടോസ് നേടിയ ബംഗളൂരു 206/7 എന്ന സ്‌കോർ ഉയർത്തി. ശേഷം സന്ദർശകർ ആതിഥേയരെ 20 ഓവറിൽ 171/8 എന്ന നിലയിൽ ഒതുക്കി. 35 റൺസിൻ്റെ വിജയം ആർസിബിയുടെ സീസണിലെ രണ്ടാമത്തെ വിജയമായിരുന്നു, അവർ പത്താം സ്ഥാനത്ത് തുടരുന്നു.