ഒരു ദിവസം 7964 കോവിഡ് രോ​ഗികൾ; 265 മരണം, ആശങ്ക ഉയർത്തി ഇന്ത്യയിൽ രോ​ഗവ്യാപനം

രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് 19 വൈറസ് വ്യാപനം വർദ്ധിക്കുന്നു. തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഏഴായിരത്തിന് മുകളിൽ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് 7964 പേർക്ക് കോവിഡ് വൈറസ് രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 1,73,763 ആയി ഉയർന്നു. ഇന്നലെ...

കോവിഡ് കാലത്തെ രാജ്യം ഫലപ്രദമായി നേരിടുന്നു; ഒന്നാം വാർഷികത്തിൽ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്

രണ്ടാം മോദി സർക്കാർ ഭരണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുറന്ന കത്ത്. സർക്കാർ കൈവരിച്ച നേട്ടങ്ങളും സാമ്പത്തിക ദർശനങ്ങളും രാജ്യത്തിനു മുന്നിലുള്ള വെല്ലുവിളികളുമാണ് ജനങ്ങൾക്കായി എഴുതിയ കത്തിൽ പ്രധാനമന്ത്രി പരാമർശിക്കുന്നത്. രാജ്യത്തിനായുള്ള തന്റെ സാമ്പത്തിക വീക്ഷണവും വെല്ലുവിളികളും മോദി കത്തിൽ പ്രതിപാദിക്കുന്നു....

ഭീമ കൊറെഗാവ്: സുധ ഭരദ്വാജ് സമർപ്പിച്ച ഇടക്കാല മെഡിക്കൽ ജാമ്യാപേക്ഷ തള്ളി

  2018 ജനുവരി ഒന്നിന് പൂനെയിലെ കൊറെഗാവ് ഭീമയിൽ ജാതിയുടെ പേരിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആദിവാസി അവകാശ പ്രവർത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജിന് വേണ്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക കോടതി തള്ളി. 58- കാരിയായ ഭരദ്വാജിനെ ഇപ്പോൾ ബൈക്കുല്ല വനിതാ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്....

ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

  ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. 74 വയസായിരുന്നു. റായ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചകഴിഞ്ഞ് 3:35 ന് ട്വിറ്ററിലൂടെ അജിത് ജോഗിയുടെ മകൻ അമിത് ജോഗിയാണ് അദ്ദേഹത്തിന്റെ നിര്യാണത്തെക്കുറിച്ച് അറിയിച്ചത്. "എനിക്ക് മാത്രമല്ല ഛത്തീസ്ഗഡിനും അതിന്റെ പിതാവിനെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സംസ്കാരം നാളെ ജന്മനാടായ ഗോറേലയിൽ...

ഉത്തർപ്രദേശിൽ കോവിഡ് രോഗികളുടെ സാമ്പിളുകൾ തട്ടിയെടുത്ത് ഓടി കുരങ്ങുകൾ

  വിചിത്രമായ ഒരു സംഭവത്തിൽ ഉത്തർപ്രദേശിലെ മീററ്റ് മെഡിക്കൽ കോളജിൽ നിന്ന് കൊറോണ വൈറസ് പരിശോധനക്കായുള്ള സാമ്പിളുകളുമായി ഒരു കൂട്ടം കുരങ്ങുകൾ ഓടി രക്ഷപ്പെട്ടു. കോവിഡ് -19 രോഗികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി കൊണ്ടുപോയ ലാബ് ടെക്നീഷ്യനെ ഒരു കൂട്ടം കുരങ്ങുകൾ ആക്രമിക്കുകയും മൂന്ന് സാമ്പിളുകൾ തട്ടിയെടുത്ത ശേഷം ഓടി രക്ഷപ്പെടുകയും...

ലോക്ക്ഡൗൺ 5.0: മുഖ്യമന്ത്രിമാരുമായി സംസാരിച്ചതിന് ശേഷം അമിത് ഷാ പ്രധാനമന്ത്രി മോദിയെ കണ്ടു

  രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കാനിരിക്കുന്ന രാജ്യവ്യാപകമായ ലോക്ക്ഡൗണിന്റെ ഭാവി ചർച്ച ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹത്തിന്റെ 7, ലോക് കല്യാൺ മാർഗ് വസതിയിൽ സന്ദർശിച്ചു. രണ്ട് നേതാക്കളും ലോക്ക്ഡൗൺ നീട്ടുന്നതിനെ കുറിച്ച് അഥവാ ലോക്ക്ഡൗൺ 5.0 (അഞ്ചാം ഘട്ടം) ചർച്ച ചെയ്തു എന്നാണ്...

ജീവനക്കാരന് കോവിഡ്; പാർലമെന്റ് സമുച്ചയത്തിന്റെ രണ്ട് നിലകൾ സീൽ ചെയ്തു

രാജ്യസഭയിലെ ഉദ്യോ​ഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പാർലമെന്റിന്റെ രണ്ടു നിലകൾ സീൽ ചെയ്തു. രാജ്യസഭയിലെ സെക്രട്ടേറിയറ്റ് ഉദ്യോ​ഗസ്ഥന് രോ​ഗം സ്ഥിരീകരിച്ചതോടെയാണ് രണ്ടു നിലകളും പൂർണമായും സീൽ ചെയ്തത്. പ്രധാന പാർലമെന്റ് മന്ദിരത്തിൽ നിന്നു 100 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അനക്സ് കെട്ടിടത്തിലെ രണ്ടു നിലകളാണ് സീൽ...

ഞങ്ങൾ മ‍ൃ​ഗങ്ങളാണോ? യു.പി സർക്കാർ ആശുപത്രിയിൽ പ്രതിഷേധവുമായി കോവിഡ് രോ​ഗികൾ, വീഡിയോ

ഭക്ഷണവും വെള്ളവും ലഭിക്കാത്തതിൽ പ്രതിഷേധിക്കുന്ന കോവിഡ് രോ​ഗികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് രോ​ഗികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. പ്രയാഗ്‍രാജിലെ കൊത്വ ബാനി മേഖലയിലെ എൽ 1 കാറ്റഗറിയിൽ പെട്ട കോവിഡ് ആശുപത്രിയിലാണ് രോഗികൾ പ്രതിഷേധിക്കുന്നത്. ‌‌മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മൃ​ഗങ്ങളെ പോലെയാണ് തങ്ങളോടെ...

ഒരു ദിവസം ഏഴായിരത്തിലധികം കോവിഡ് ബാധിതർ; രാജ്യത്ത് വ്യാപനം ദ്രുതഗതിയില്‍

കോവിഡ് 19 വൈറസ് ബാധ പകരുന്നത് തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയ നാലാം​ഘട്ട ലോക്ക്ഡൗൺ അവസാനിക്കാനിരിക്കെ ഇന്ത്യയിൽ വൈറസ് രോ​ഗബാധ അതിവേ​ഗം വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 7,466 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെയുണ്ടാകുന്ന പുതിയ രോഗികളുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. 1,65,799 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ...

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; ലോകത്ത് ഒമ്പതാം സ്ഥാനം, മരണസംഖ്യ ചൈനയേയും പിന്തള്ളി

ലോകത്ത് കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. കോവിഡ് ബാധിതരുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോൾ മരണസംഖ്യയിൽ ചൈനയെ പിന്തള്ളി. 1,65,386 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ 84,106 പേര്‍ക്കാണ് രോഗം ബാധിച്ചത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്. വ്യാഴാഴ്ച...