കേരളത്തില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 18 ഹോട്ട് സ്‌പോട്ടുകൾ കൂടി

  കേരളത്തില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട...

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലുള്ള യുവാവ് മരിച്ചു

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലുള്ള 17 കാരൻ മരിച്ചു. ചെന്നൈയിൽ നിന്നെത്തിയ ശേഷം മാടായിയിൽ ക്വാറൻറീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന വാടിക്കൽ സ്വദേശി റിബിൻ ബാബു ആണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ്​ പ്രാഥമികവിവരം. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആദ്യ കൊവിഡ് പരിശോധനാഫലം...

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; കോഴിക്കോട് മരിച്ച വയനാട് സ്വദേശി അർബുദ ബാധിത

  കേരളത്തിൽ ഒരു കോവിഡ്-19 മരണം കൂടി. കോഴിക്കോട് വച്ച് മരിച്ച വയനാട് സ്വദേശി അർബുദ രോഗ ബാധിതയാണ്. വയനാട് കൽപ്പറ്റയിൽ നിന്നുള്ള ആമിനക്ക് 53 വയസ്സുണ്ട്. വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. ആമിന ഏറെക്കാലമായി ദുബൈയിൽ ആയിരുന്നു താമസം. അവിടെ നിന്ന് അസുഖ ബാധിതയായി വിദഗ്ധ...

കേരളത്തിൽ രോഗികളുടെ എണ്ണം കൂടും; നിർദ്ദേശം ലംഘിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്ന് ആരോ​ഗ്യമന്ത്രി

കേരളത്തിൽ കോവിഡ് കേസുകൾ ഉയരുമെന്ന് മുന്നറിയിപ്പുമായി ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് പുറത്തുനിന്ന് കൂടുതല്‍ ആളെത്തുന്നതിനാല്‍ കോവിഡ് രോഗികള്‍ കൂടുമെന്നും ഈ സാഹചര്യം പ്രതീക്ഷിച്ചതാണെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ക്വാറന്റൈൻ പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. നിരീക്ഷണത്തിൽ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങൾ ലംഘിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ഓര്‍മ്മിപ്പിച്ചു. കൂടുതലാളുകളിലേക്ക്...

ഒരു കുഴപ്പവുമില്ല, നമുക്ക് നേരിടാം, ഏത് പ്രതിസന്ധിയിലും മുഖ്യമന്ത്രിയുടെ മറുപടി ഇതാവും; പിണറായിക്ക് ജന്മദിനാശംസകൾ നേർന്ന് ശൈലജ ടീച്ചർ

മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം ജന്മദിനത്തിൽ ആശംകൾ നേർന്ന്‌ മന്ത്രി കെ കെ ശൈലജ. പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്തും പിണറായി വിജയനെന്ന നായകനെയും പ്രശംസിച്ചു കൊണ്ടാണ് ആരോ​ഗ്യമന്ത്രി തന്റെ ആശംസ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ആകെ പ്രശ്‌നമാണ് ഇനിയെന്ത് ചെയ്യുമെന്ന് ആശങ്കയോടെ മുഖ്യമന്ത്രിയെ സമീപിച്ചാല്‍ കിട്ടുന്ന മറുപടി, " ഒരു...

ഉത്രയുടെ മരണം കൊലപാതകം; പാമ്പിനെ പണം കൊടുത്ത് വാങ്ങി കടിപ്പിച്ചു, കുറ്റസമ്മതം നടത്തി ഭർത്താവ് സൂരജ്

അഞ്ചലില്‍ രണ്ടു തവണ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പണം കൊടുത്ത് വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് യുവതിയെ കടിപ്പിക്കുകയായിരുന്നുവെന്ന് സൂരജ് പൊലീസിനോട് കുറ്റ സമ്മതം നടത്തി. പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷാണ് സൂരജിന് പാമ്പിനെ നൽകിയത്. പതിനായിരം രൂപയ്ക്കാണ് ഇയാൾ പാമ്പിനെ...

ദുബായില്‍ നിന്നെത്തിയ രണ്ട് പ്രവാസികള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍

ദുബായില്‍ നിന്ന് കേരളത്തിലെത്തിയ പ്രവാസികളില്‍ രണ്ട് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ രണ്ടു പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16...

എല്ലാ വിദ്യാര്‍ഥികൾക്കും തെര്‍മല്‍ സ്‌കാനിങ്; എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ നടത്തിപ്പിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ നടത്തിപ്പിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ പ്രകാരം വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ക്കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കിയത്. ലക്ഷദ്വീപ് മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികളുടെയും ക്വാറന്റീനിലുള്ള വിദ്യാര്‍ഥികളുടെയും പട്ടിക വിദ്യാഭ്യാസ വകുപ്പ് മുന്‍കൂട്ടി...

പാമ്പുകടിയേറ്റ് യുവതിയുടെ മരണം; ഭർത്താവും പാമ്പു പിടിത്തക്കാരനും കസ്റ്റഡിയിൽ

കൊല്ലം അഞ്ചലിൽ യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെയും പാമ്പ് പിടിത്തക്കാരനായ സുഹൃത്തിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. അഞ്ചല്‍ സ്വദേശിനി ഉത്രയുടെ മരണമാണ് കൊലപാതകമെന്ന് സംശയിക്കപ്പെടുന്നത്. പാമ്പു കടിയേറ്റ് ചികിത്സയിലിരിക്കെയാണ് ഉത്ര വീണ്ടും പാമ്പു കടിയേറ്റ് മരിച്ചത്. കേസ് പൊലീസിൽ നിന്നും ഏറ്റെടുത്ത ക്രൈം ബ്രാഞ്ച്...

തലയിൽ ചക്കവീണ് ആശുപത്രിയിലെത്തി; 43 കാരന് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോ​ഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. തലയിൽ ചക്കവീണ് പരിക്ക് പറ്റി ആശുപത്രിയിൽ എത്തിയ കാസർകോട് ജില്ലയിലെ ബേളൂർ സ്വദേശിയായ 43കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. സാരമായ പരിക്കേറ്റ കാസര്‍കോട് സ്വദേശിയായ യുവാവിനെ ശസ്ത്രക്രിയക്കായാണ് പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുവന്നത്. ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും...