പീഡനശ്രമം; ഉണ്ണി മുകുന്ദനെതിരെ യുവതി മൊഴി നല്‍കി

ഉണ്ണി മുകുന്ദനെതിരെ പീഡന പരാതി നല്‍കിയ യുവതി എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. 2017ലാണ് തനിക്ക് നേരെ ഉണ്ണി മുകുന്ദന്റെ പീഡന ശ്രമം ഉണ്ടായതെന്നാണ് യുവതിയുടെ പരാതി. 23ന് കേസ് വീണ്ടും പരിഗണിക്കും. സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഉണ്ണിമുകുന്ദനെ...

മീടൂ : മോഹന്‍ലാല്‍ വിളിച്ച് പരാതി ലഭിച്ചില്ലെന്ന് പറഞ്ഞു, അലന്‍സിയര്‍ പരസ്യമായി മാപ്പ് പറയണമെന്ന് ദിവ്യ ഗോപിനാഥ്; ദിവ്യയുടെ...

ആഭാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടിയില്‍ നടന്‍ അലന്‍സിയറില്‍ നിന്ന് ദുരനുഭവം നേരിട്ടിരുന്നുവെന്ന് നടി് ദിവ്യ ഗോപിനാഥ് തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ മീടൂ മൂവ്മെന്റിന്റെ ഭാഗമായി താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത് അവസരങ്ങള്‍ നഷ്ടമാക്കിയെന്നും അലന്‍സിയറുമായിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ദിവ്യ വ്യക്തമാക്കി. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ്...

സെഞ്ച്വറി മടങ്ങിവരുന്നു; ഫഹദ്- സായ് പല്ലവി ചിത്രം ‘അതിരനു’മായി

ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം 'അതിരന്‍'-ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്ത് വിട്ടു. 'ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി നിര്‍മാണരംഗത്ത് മടങ്ങി വരുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഫഹദ് ഫാസില്‍, സായി പല്ലവി, അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രണ്‍ജി പണിക്കര്‍ തുടങ്ങിയ...

വീണ്ടും സംവിധായകനായി ജോഷി; ജോജു ജോര്‍ജ്ജ്- ചെമ്പന്‍ വിനോദ് ടീം ഒന്നിക്കുന്ന ‘പൊറിഞ്ചു മറിയം ജോസ്

മലയാളത്തിലെ പ്രിയ താരങ്ങളായ ജോജു ജോര്‍ജ്ജ്- ചെമ്പന്‍ വിനോദ് ടീം ഒന്നിക്കുന്ന പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഒരുങ്ങുന്നു. മുന്‍നിര സംവിധായകരില്‍ ഒരാളായിരുന്ന ജോഷിയാണ് സംവിധാനം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു. ജോസഫ് എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ജോജു ജോര്‍ജ് നായകനായി...

“ആജീവനാന്തം അയാള്‍ സ്ത്രീപക്ഷത്തായിരിക്കുമെന്ന് വിശ്വസിച്ച നമ്മുടെ കരണത്താണ് പൊട്ടിക്കേണ്ടത്”, സുകുമാരനെ ഓര്‍മ്മിപ്പിച്ചുവെന്ന് ശാരദക്കുട്ടി

ആജീവനാന്തം പൃഥ്വിരാജ് സ്ത്രീപക്ഷവാദിയായിരിക്കും എന്ന് വിശ്വസിച്ച സ്വന്തം കരണക്കുറ്റിക്കാണ് പൊട്ടിക്കേണ്ടതെന്ന് ശാരദക്കുട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അവര്‍ പൃഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. വിമന്‍ ഇന്‍ സിനിമാ കലക്ടീവിന് പിന്തുണച്ച് ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടത് സംവിധായിക അഞ്ജലി മേനോന്‍ ആവശ്യപ്പെട്ടതു പ്രകാരമാണെന്നും ശബരിമലയില്‍ തന്നെ പോകണമെന്ന വാശി എന്തിനാണെന്നും പൃഥ്വിരാജ്...

സിമ്പുവിന്റെ സഹോദരനും നടനുമായ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു

തമിഴ് നടന്‍ നടന്‍ സിലമ്പരസന്റെ സഹോദരനും നടനുമായ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. അച്ഛന്‍ രാജേന്ദ്രന്റെയും സഹോദരന്റെയും സാമീപ്യത്തിലായിരുന്നു ചടങ്ങുകള്‍. അഭിനേതാവായി സിനിമയിലെത്തിയ കുരലരസന്‍ സംഗീതസംവിധാന വഴിയിലേക്ക് തിരിയുകയായിരുന്നു. അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളിലാണ് കുരലരസന്‍ അഭിനയിച്ചിട്ടുള്ളത്. സിമ്പു നായകനായ ഇത് നമ്മ ആള് എന്ന...

റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു; കന്നിചിത്രം ബോളിവുഡില്‍

ഓസ്‌കാര്‍ ജേതാവും പ്രശസ്തനായ സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി സംവിധായകനാവുന്നു. ബോളിവുഡിലാണ് റസൂലിന്റെ കന്നിചിത്രം ഒരുങ്ങുന്നത്. 'സര്‍പകല്‍' എന്നാണ് ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്. 'രംഗ് ദേ ബസന്തി'യുടെ തിരക്കഥ ഒരുക്കിയ കമ്ലേഷ് പാണ്ഡെയാണ് 'സര്‍പകലി'നായി തിരക്കഥ ഒരുക്കുന്നത്. ഒരു ഹോളിവുഡ് സ്റ്റുഡിയോയുമായി ചേര്‍ന്ന് റസൂല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും....

മരിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജാക്‌സനെ വിടാതെ വിവാദങ്ങള്‍; പീഡനം മൂലം പോപ്പ് ഇതിഹാസത്തിന്റെ ചിമ്പാന്‍സി വരെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന്...

മരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സണെ വിടാതെ പിന്തുടര്‍ന്ന് വിവാദങ്ങള്‍. വളര്‍ത്തിയിരുന്ന ചിമ്പാന്‍സി ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടു്. ബബിള്‍സ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ ചിമ്പാന്‍സിയെ ജാക്സണ്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും വെളിപ്പെടുത്തലുകളുണ്ട്. ലൈംഗിക പീഡനക്കേസില്‍ 2003 ല്‍ ജാക്സണ്‍ വിവാദത്തിലായ സമയത്താണ് ചിമ്പാന്‍സി...

സന്തോഷ് ശിവനും മോഹന്‍ലാലുമൊന്നിക്കുന്നു; ‘കലിയുഗ’വുമായി ഗോകുലം മൂവീസ്

ഇരുവറും, കാലാപാനിയും , പവിത്രവും തുടങ്ങി ഒട്ടേറെ മോഹന്‍ലാല്‍ ക്ലാസിക്കുകള്‍ നമ്മള്‍ കണ്ടത് സന്തോഷ് ശിവന്‍ എന്ന മാസ്റ്റര്‍ സിനിമാട്ടോഗ്രാഫറുടെ കഴിവിലൂടെയാണ്് എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ മോഹന്‍ലാലുമൊത്ത് ഒരു ചിത്രം ചെയ്യാന്‍ സന്തോഷ് ശിവന് ഇതുവരെ സാധിച്ചിരുന്നില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ സത്യം ആണെങ്കില്‍ മോഹന്‍ലാല്‍- സന്തോഷ്...

‘ബി. എം. ഡബ്‌ള്യുവില്‍ വന്ന രാജയെ ഇന്ന് സൈക്കിളില്‍ വരുത്തിയ മോദിയല്ലെ മാസ്സ് !’ – മധുരരാജ പോസ്റ്ററിന്...

മധുരരാജ സൈക്കിള്‍ റിക്ഷ പോസ്റ്റര്‍ ഏറ്റെടുത്ത് ട്രോളന്മാര്‍ . പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ വരവ് ബെന്‍സില്‍ കൂട്ടമായി ആയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ മധുരരാജയെ സൈക്കിളില്‍ വരുത്തി എന്നാണ് ട്രോളുകള്‍. എന്തായാലും ചിത്രത്തിന് നല്ല പ്രചാരണം ആരാധകരിലൂടെയും ട്രോളന്മാരിലൂടെയും ലഭിക്കുന്നുണ്ട്. 2010 ല്‍ ആഡംബര കാറില്‍ 'മാസ്' എന്‍ട്രി നടത്തിയ...