അവസരം ചോദിച്ച് ചെന്നപ്പോള്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ അവസരം തരാമെന്ന് പറഞ്ഞ സംവിധായകനുണ്ട്: ടിനി ടോം

അവസരം ചോദിച്ച് ചെന്നപ്പോള്‍ ഉണ്ടായ വേദനിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി നടന്‍ ടിനി ടോം. അവസരം ചോദിച്ച് ചെന്നപ്പോള്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ വിളിക്കാമെന്നാണ് ഒരു സംവിധായകന്‍ തന്നോട് പറഞ്ഞതെന്ന് ടിനി ടോം പറഞ്ഞു. മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനില്‍ അഭിനയിച്ചതു മുതലാണ് നടനെന്ന നിലയില്‍ സിനിമയില്‍ ഒരിടം ലഭിച്ചതെന്നും ടിനി ടോം...

ഇതാണ് ഞാന്‍ കഴിച്ചതില്‍ വച്ചേറ്റവും സ്വാദുള്ള ബിരിയാണി; മമ്മൂട്ടി വിളമ്പിയ ബിരിയാണിയെ കുറിച്ച് ബിബിന്‍ ജോര്‍ജ്

അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ സ്വന്തം കൈ കൊണ്ട് ബിരിയാണി ഉണ്ടാക്കി അണിയറപ്രവര്‍ത്തകര്‍ക്ക് സ്വയം വിളമ്പി നല്‍കുന്ന ഒരു പതിവ് മമ്മൂട്ടിക്കുണ്ട്. മലയാള സിനിമയിലെ ഭൂരിഭാഗം പേരും മമ്മൂട്ടിയുടെ കൈപ്പുണ്യം അനുഭവിച്ചു അറിഞ്ഞിട്ടുള്ളവരാണ്. ഇപ്പോഴിതാ ആ സൗഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിലാണ് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്. മമ്മൂക്കയെ നായകനാക്കി അജയ് വാസുദേവ്...

ഉണ്ണിമായയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മാമാങ്കം ടീം; പുതിയ പോസ്റ്റര്‍

എം പദ്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന മാമാങ്കം റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് ടീം ഇപ്പോള്‍. നടി പ്രാചി ടെഹ്ലാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഉണ്ണിമായ എന്ന കഥാപാത്രമായെത്തുന്ന നടിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മാമാങ്കം ടീം ഒരുക്കിയിരിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി...

ദിലീപിന്റെ ജാക്ക് ഡാനിയല്‍; ആദ്യ ഗാനത്തിന്റെ ടീസര്‍

മലയാളത്തിന്റെ ജനപ്രിയ താരം ദിലീപും തമിഴകത്തിന്റെ ആക്ഷന്‍ ഹീറോ അര്‍ജുനും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. 'ഈ വഴി...' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗാനം ഇന്ന്...

സിനിമയിലെ പുതുതലമുറ മുന്നേറുന്നത് സ്ത്രീവിരുദ്ധതയെ ഉള്‍പ്പെടെ പൊളിച്ചെഴുതി, സൂപ്പര്‍താരങ്ങള്‍ വരെ മാറി: കമല്‍

മലയാള സിനിമ മാറ്റത്തിന്റെ വേറിട്ട പാതയിലാണെന്ന് സംവിധായകന്‍ കമല്‍. മുഖ്യധാരയെന്നും കച്ചവടസിനിമയെന്നുമുള്ള വേര്‍തിരിവില്ലാതെയാണ് ഇക്കുറി തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലേക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍കൂടിയായ കമല്‍ പറഞ്ഞു. സ്ത്രീവിരുദ്ധത ഉള്‍പ്പടെയുള്ളവ പൊളിച്ചെഴുതിയാണ് സിനിമയിലെ പുതിയ തലമുറ മുന്നേറുന്നതെന്നും പുരുഷ-സവര്‍ണാധിപത്യത്തില്‍നിന്ന് സൂപ്പര്‍താരങ്ങള്‍വരെ വിമുക്തരാകുന്ന കാലഘട്ടമാണിതെന്നും കഴിഞ്ഞ ആറുവര്‍ഷത്തെ സിനിമകള്‍...

ലിജോയുടെ പോത്തിന് പിന്നാലെ കൂടിയ സിനിമാ ലോകം; അഭിമാനം ഈ ‘ജല്ലിക്കട്ട്’

കയറ് പൊട്ടിച്ച് ഓടുന്ന പോത്തിന്റെ പരാക്രമങ്ങള്‍ക്കായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു മലയാള സിനിമാ പ്രേമികള്‍. ആ കാത്തിരിപ്പിനാണ് ജല്ലിക്കട്ടിന്റെ റിലീസോടെ നാളെ തിരശീല വീഴുന്നത്. ലോക സിനിമയെ പോലും ഞെട്ടിക്കാന്‍ പോവുന്ന വിരുതുകള്‍ കേരളമെന്ന ഇട്ടാവട്ടത്തിലുള്ള മലയാളികള്‍ക്കും പ്രാപ്തമാണ് എന്നു തെളിയിക്കുന്നതാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. രാജ്യാന്തര...

ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയുടെ ലോഗോയില്‍ ആര്, ദുല്‍ഖറോ മമ്മൂട്ടിയോ; തര്‍ക്കിച്ച് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവാകുന്നുവെന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പേ എത്തിയിരുന്നു. . ഇതിനകം മൂന്ന് സിനിമകളാണ് ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനി അനൗണ്‍സ് ചെയ്തത്. ഇപ്പോഴിതാ 'വേഫെയറര്‍ ഫിലിംസ്' എന്ന സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ലോഗോ പുറത്തിറക്കിയിരിക്കുകയാണ് ദുല്‍ഖര്‍. അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണ് ലോഗോയില്‍. ഏറെ...

ജല്ലിക്കട്ടിന് യു എ സര്‍ട്ടിഫിക്കറ്റ്; പോത്ത് നാളെ മുതല്‍ ഓടിത്തുടങ്ങും

സിനിമാ പ്രേമികള്‍ കാത്തിരുന്ന ലിജോ ജോസ് പെല്ലിശേരി 'ജല്ലിക്കട്ട്' നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അമ്പരപ്പിക്കുന്ന മേക്കിങിലൂടെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളാണ് ലിജോ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയെ പുതിയ ഉയരങ്ങളിലേക്ക് അതിവേഗം ഈ ജല്ലിക്കട്ട് ഓടിയെത്തിക്കുമെന്നാണ് സിനിമ പ്രേമികളുടെ പ്രതീക്ഷ. എസ്. ഹരീഷ്, ആര്‍. ജയകുമാര്‍...

എനിക്കൊരു മതവുമായും ബന്ധമില്ല; തുറന്നുപറഞ്ഞ് ബിഗ് ബി

തനിക്ക് ഒരു മതങ്ങളുമായും ബന്ധമില്ലെന്ന് അമിതാഭ് ബച്ചന്‍. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ സാമൂഹിക ശാസ്ത്രജ്ഞനായ ബിന്ദേശ്വര്‍ പതകുമായുള്ള സൗഹൃദ ഭാഷണത്തിനിടെ ബിഗ് ബി തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ പേരിനൊപ്പമുള്ള ബച്ചന്‍ എന്നത് ഒരു മതവുമായി ബന്ധമുള്ളതല്ല. പിതാവ് മത വിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു. യഥാര്‍ഥത്തില്‍...

‘നീ എന്താടാ എന്റെ ഫോട്ടോക്ക് ലൈക്ക് ചെയ്യാത്തത്?’; വികൃതിയുടെ രസകരമായ പുതിയ ടീസര്‍

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വികൃതിയിലെ പുതിയ ടീസര്‍ റിലീസ് ചെയ്തു. സൗബിനും സുധി കോപ്പയും തമ്മിലുള്ള രസകരമായ സംഭാഷണ രംഗമാണ് ടീസറിലുള്ളത്. നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി...