ഒരു ദിവസം വരുന്നത് ആയിരത്തോളം മെസേജുകളും കോളുകളും; കുഞ്ഞുടുപ്പിട്ടു നടക്കുന്നതുകൊണ്ട്, എന്നെ ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന്...

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ മെസഞ്ചറിലും മറ്റും തള്ളിക്കയറി ശല്യമുണ്ടാക്കുന്നവര്‍ക്ക് ഓര്‍മ്മപ്പെടുത്തലുമായി യുവതിയുടെ കുറിപ്പ്. ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ മാത്രം അഞ്ഞൂറോളം മെസഞ്ചര്‍ മെസേജുകളും, നൂറോളം മെസഞ്ചര്‍ കോളുകളും, പത്തുമുപ്പത് മെസഞ്ചര്‍ വീഡിയോ കോളുകളും വരുന്നത് വലിയ ശല്യമാണെന്നാണ് ജോമോള്‍ ജോസഫ് എഴുതിയ കുറിപ്പില്‍ പറയുന്നത്....

നാല് മീറ്ററോളം വലിപ്പമുള്ള അപൂര്‍വ മത്സ്യം വലയില്‍ കുടുങ്ങി; പേടിച്ചു വിറച്ച് ജപ്പാനുകാര്‍

സമുദ്രത്തിന്റെ 200 മുതല്‍ 1000 മീറ്റര്‍ വരെ അടിയില്‍ കാണപ്പെടുന്ന അപൂര്‍വ മത്സ്യം തുടര്‍ച്ചയായി വലയില്‍ കുരങ്ങുന്നതില്‍ ജപ്പാനുകാര്‍ക്ക് ആശങ്ക. ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന ഈ മത്സ്യം ഉപരിതലത്തിലേക്ക് വരുന്നത് ഭൂമികുലുക്കത്തിനും സുനാമിക്കും മുന്നോടിയായാണെന്നാണ് ജപ്പാനുകാര്‍ വിശ്വസിക്കുന്നത്.

‘ജോര്‍ജ് സാര്‍ പാവമാ’; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമായി ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍

സോഷ്യല്‍ മീഡയയില്‍ ട്രോളുകളുമായി നിറഞ്ഞു നില്‍ക്കുകയാണ് വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍. ഈ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കിനെയും ഇതിനകം തന്നെ ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. മോശം പെരുമാറ്റത്തിന്റെ പേരില്‍ ആരോപണ വിധേയരായ അധ്യാപകരെ ന്യായീകരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോയാണ് ട്രോളന്മാരുടെ ഇഷ്ടവിഷയം.

പ്രവാസി ഏറ്റവും കൂടുതല്‍ നിസഹായനാകുന്നത് എവിടെയാണ്; ഉള്ളു പിടയും ഈ വീഡിയോ

ഒരു പ്രവാസി ഏറ്റവും കുടുതല്‍ നിസഹായനാകുന്നത് എപ്പോഴാണ്. മക്കളെയും ഭാര്യയെയും രക്ഷിതാക്കളെയും നാടും നാട്ടുകാരെയും വിട്ട് കടലിനക്കരെ ചോര നീരാക്കി പണിയെടുക്കുമ്പോള്‍ വാട്‌സാപ്പില്‍ മക്കള്‍ വിശേഷം പറയുമ്പോള്‍ ഉള്ളിലേക്ക് അരിച്ചെത്തുന്ന ഒരു വികാരമുണ്ട്. അതിനേക്കാള്‍ നിസഹായത മറ്റൊന്നിനും കാണാനാകില്ല. അത്തരിത്തിലുള്ള ഒരു നിസഹായതയുടെ ആവിഷ്‌കാരമാണ്...

വാവ സുരേഷ് പാമ്പുകളോട് കാണിക്കുന്നത് ക്രൂരത; വെറും ഷോ ഓഫ്; തരൂരിന്റെ പത്മശ്രീ നാമനിര്‍ദേശത്തിനെതിരെ വൈറല്‍ കുറിപ്പ്

പ്രമുഖ പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിന് പത്മശ്രീ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത ശശി തരൂര്‍ എംപിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെയ്‌സ്ബുക്ക് കുറിപ്പ്. ഇന്‍ഫോക്ലിനിക്ക് കൂട്ടായ്മയിലെ ഡോക്ടര്‍ നെല്‍സണ്‍ ജോസഫാണ് വാവ സുരേഷിന് പത്മശ്രീ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

വെള്ളാരം കണ്ണുകളുള്ള ആന്‍ലിയ വിവാഹ ദിനത്തില്‍ വധുവായെത്തിയത് മാലാഖയെ പോലെ; നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി വിവാഹ വീഡിയോ

പെരിയാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മട്ടാഞ്ചേരി സ്വദേശിനി ആന്‍ലിയയുടെ ദുരൂഹത നിറഞ്ഞ മരണത്തിന് പിന്നാലെ അവളുടെ ഓര്‍മ്മച്ചിത്രങ്ങളും അച്ഛന്‍ ഹൈജിനസിനൊപ്പം പാടിയ ഗാനവുമെല്ലാം നൊമ്പരത്തോടെയാണ് കേരളക്കര കണ്ടത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ആന്‍ലിയയുടെയും ജസ്റ്റിന്റെയും വിവാഹ വീഡിയയോയാണ്. വെള്ളാരം കണ്ണുകളുള്ള ആന്‍ലിയ വിവാഹ...

‘ഒരായിരം ജന്മങ്ങള്‍ വാഗ്ദാനം നല്‍കുന്നില്ല, നിന്നെ ചേര്‍ന്ന് നിക്കാനും സ്‌നേഹിക്കാനും കാണാനും കഴിയുന്നിടത്തോളം പൊന്ന് പോലെ നോക്കും’; കാന്‍സറിനെ...

കാന്‍സറെന്ന വില്ലനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച് ജീവിത യാത്ര തുടരുകയാണ് ഷാനും ശ്രുതിയും. തന്റെ പ്രണയിനിയെ കാന്‍സറിന് വിട്ട് കൊടുക്കാതെ ജീവിതത്തിന്റെ ഭാഗമാക്കിയ ഷാന്‍ ചെറുപ്പകാര്‍ക്കും പ്രണയിക്കുന്നവര്‍ക്കും ഒരു റോള്‍ മോഡല്‍ തന്നെയാണ്. ജീവിതം ആസ്വദിക്കേണ്ട സമയത്ത് കാന്‍സര്‍ വില്ലനായി കടന്നുവന്നപ്പോള്‍ ശ്രുതി പതറിയില്ല....

കോന്നിയുടെ സ്വപ്‌നം അടൂര്‍ പ്രകാശിന്റെ 10 ഇയര്‍ ചലഞ്ച്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ 10 ഇയര്‍ ചലഞ്ചിന്റെ കാലമാണ്. ഇതില്‍ നിരവധി പേരാണ് പങ്കെടുക്കുന്നത്. 10 വര്‍ഷം മുമ്പത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പോസ്റ്റ് ചെയുന്നതാണ് 10 ഇയര്‍ ചലഞ്ച്. ഇത്തരത്തില്‍ കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മോഷ്ടാക്കളെ തുരത്താന്‍ നായയെ വളര്‍ത്തി; ആ നായയെ മെരുക്കി ലോറിയില്‍ കടത്തി ‘തഗ് ലൈഫ്’ കള്ളന്‍; സിസിടിവി ദൃശ്യങ്ങള്‍

മോഷ്ടാക്കളെ തുരത്താന്‍ വളര്‍ത്തിയ നായയെ മെരുക്കി മോഷ്ടിച്ച് ലോറിയില്‍ കടത്തി. ഇടുക്കി പൊലീസ് സ്റ്റേഷനില്‍ കന്റീന്‍ നടത്തുന്ന പുതിയാനിക്കല്‍ സജിയുടെ ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പെട്ട രണ്ടര വയസ്സുള്ള പെണ്‍നായയെയാണു മോഷ്ടിച്ചു കടത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം. വീടിന് മുന്‍വശത്തെ...

265 ദിര്‍ഹം നാട്ടിലേയ്ക്കയച്ച പ്രവാസിക്ക് ലഭിച്ചത് 77 ലക്ഷത്തിന്റെ വീട്!

265 ദിര്‍ഹം നാട്ടിലേയ്ക്കയച്ച പ്രവാസിക്ക് 70 ലക്ഷം രൂപയുടെ വീട് സമ്മാനം. ഇന്ത്യക്കാരനായ ഡോണ്‍സന്‍ മിഖായേലിനാണ് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച വിന്റര്‍ പ്രമോഷനില്‍ ഭാഗ്യം കടാക്ഷിച്ചത്. നാട്ടിലേക്ക് അയച്ച 265 ദിര്‍ഹത്തിലൂടെ പ്രവാസിക്ക് പ്രമോഷനിലൂടെ സമ്മാനമായി ലഭിച്ചത് സ്വന്തം നാട്ടില്‍ 77 ലക്ഷത്തിന്റെ...