കള്ളവണ്ടി കയറിയവരിൽ നിന്ന് റെയിൽവെ ഈടാക്കിയത് 5944 കോടി

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യൻ റെയില്‍വെ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് പിഴയായി നേടിയത് 5944 കോടി രൂപയെന്ന് 'ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്' പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്. രാജ്യത്ത് ദിവസവും 75,000 ഓളം ആളുകള്‍ ടിക്കറ്റില്ലാതെ യാത്ര...

മസാല ബോണ്ടിൽ ചർച്ചക്ക് ഒരുക്കമെന്ന് സർക്കാർ

കിഫ്ബി പദ്ധതികൾക്ക് മൂലധന വിപണിയിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനിൽക്കെ ഇക്കാര്യത്തിൽ നിയമസഭയിൽ പ്രത്യേക ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. കക്ഷി നേതാക്കളെല്ലാം ചര്‍ച്ചയിൽ പങ്കെടുക്കും. മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന...

തിരഞ്ഞെടുപ്പ് കഴിഞ്ഞു; എണ്ണക്കമ്പനികൾ അഴിഞ്ഞാട്ടം തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, എണ്ണ ക്കമ്പനികളുടെ അഴിഞ്ഞാട്ടം സജീവമായി. വോട്ടെണ്ണൽ കഴിഞ്ഞതോടെ ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് യഥാക്രമം 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്. മേയ് 19ന് അവസാനഘട്ട തിരഞ്ഞെടുപ്പ് നടന്നതിനു ശേഷം അഞ്ചു ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന്...

പലിശനിരക്ക് കുറയ്ക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്, ജൂണിൽ 0.35 ശതമാനം വരെ കുറയ്ക്കാൻ സാധ്യത

എൻ ഡി എ നേടിയ ചരിത്രവിജയത്തിന് പിന്നാലെ പലിശ നിരക്കിൽ ഇളവ് വരുത്താൻ റിസർവ് ബാങ്ക് ഒരുങ്ങുന്നതായി ഫിനാൻഷ്യൽ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അടിസ്ഥാന പലിശനിരക്കുകളിൽ 0.35 ശതമാനം വരെ കുറവ് വരുത്താൻ സാധ്യതയുള്ളതായി പത്രം പറയുന്നു. ജൂണിലാണ് ആർ ബി ഐയുടെ മോണിറ്ററി പോളിസി...

സാമ്പത്തികരംഗത്ത് സമഗ്ര അഴിച്ചുപണിക്ക് മോദി ഒരുങ്ങുന്നു

ധനമന്ത്രി സ്ഥാനത്ത് അമിത് ഷാ അവരോധിതനാകും എന്ന അഭ്യൂഹങ്ങൾക്കിടെ മോദി സർക്കാർ സാമ്പത്തികരംഗത്ത് സമഗ്ര അഴിച്ചു പണിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. വ്യക്തമായ മേധാവിത്വത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. നോട്ടുനിരോധനവും ജിഎസ്‍ടിയും പോലുള്ള വമ്പന്‍ പരാജയമായി മാറിയ പരിഷ്കാരങ്ങള്‍ക്ക് ശേഷവും...

നൂറ് ദിന പദ്ധതികളുമായി രണ്ടാമൂഴം കൊഴുപ്പിക്കാൻ നരേന്ദ്രമോദി

വമ്പൻ വിജയം ഉറപ്പിച്ച നരേന്ദ്രമോദി ജനപ്രിയ പ്രഖ്യാപനങ്ങളുമായി തന്റെ രണ്ടാം ഊഴം കൊഴുപ്പിക്കുന്നതിനുള്ള നീക്കം സജീവമാക്കി. പുതിയ സർക്കാരിന്റെ നൂറ് ദിന പദ്ധതികൾക്ക് രൂപം നൽകുകയാണ് ധന മന്ത്രാലയം. സ്വകാര്യ മൂലധന നിക്ഷേപം ഉയർത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക മേഖലക്ക് ആശ്വാസം നൽകുക തുടങ്ങിയ കാര്യങ്ങളിൽ ഊന്നിയാണ്...

തകർത്തു കയറി ഓഹരി വിപണി, ചരിത്രത്തിൽ ആദ്യമായി സെൻസെക്‌സ് 40000 പോയിന്റിന് മുകളിൽ, ബി.ജെ.പി നേട്ടത്തിൽ വിപണി അത്യുത്സാഹത്തിൽ

എൻ ഡി എയുടെ അതിശക്തമായ മുന്നേറ്റം ഓഹരി വിപണിയിലെ വമ്പിച്ച മുന്നേറ്റത്തിന് കാരണമായി. വിപണിയുടെ ചരിത്രത്തിൽ ആദ്യമായി സെൻസെക്‌സ് ഇന്ന് രാവിലെ 40000 പോയിന്റ് മറികടന്നു. 1010 പോയിന്റ് മുന്നേറി സെൻസെക്‌സ് ഇപ്പോൾ 40119 പോയിന്റിലാണ് നീങ്ങുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മുന്നേറ്റത്തിലായിരുന്ന വിപണി ബി...

ബി എൻ ഐ ബിസിനസ് കോൺക്ലേവ് മെയ് 25ന്

സംരംഭകർക്ക്‌ ആശയങ്ങൾ കൈമാറാനും പുതിയ അവസരങ്ങൾ കണ്ടെത്താനും അതുവഴി ബിസിനസ് മെച്ചപ്പെടുത്താനും ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ബിഎൻഐയുടെ കൊച്ചി റീജിയൻ വേദി ഒരുക്കുന്നു. ബിഎൻഐ അംഗങ്ങൾക്കായുള്ള ‘ബിഎൻഐ സെലിബ്രേറ്റ്-റീജിയണൽ അവാർഡ്‌സ് ആൻഡ് ബിസിനസ് കോൺക്ലേവ് മെയ് 25ന് ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ വച്ചു നടക്കും. ഉച്ചക്ക് ഒരു മണി...

ബി.എൻ.ഐ ബിസിനസ് വളർച്ചക്ക് ഒരു ആഗോള നെറ്റ് വർക്ക്

മുപ്പത്തിയെട്ട് വർഷം മുമ്പ് ബിസിനസ് വളർത്തുന്നതിന് നൂതന ആശയങ്ങൾ എങ്ങിനെ പ്രാവർത്തികമാക്കാം എന്ന ഐവാൻ മിസ്നർ എന്ന വ്യക്തിയുടെ അന്വേഷണം എത്തിച്ചേർന്നത്,  ആഗോള തലത്തിൽ വലിയൊരു പ്രസ്ഥാനത്തിന്റെ പിറവിയിലേക്കാണ്.  ബി. എൻ. ഐ എന്ന ചുരുക്കപ്പേരിൽ ബിസിനസ് ലോകത്ത്  ശ്രദ്ധേയമായ ബിസിനസ് നെറ്റ് വർക് ഇന്റർനാഷണൽ. റഫറൽ...

എക്സിറ്റ് പോൾ ബി.ജെ.പിക്ക് മാത്രമല്ല ഗുണം ചെയ്തത്; അദാനി ഉൾപ്പെടെ മോദിയുടെ അടുപ്പക്കാരായ വ്യവസായികൾ നേടിയത് പതിനായിരക്കണക്കിന്...

പുറത്തു വന്ന എക്സിറ്റ് പോളുകളിൽ പത്തെണ്ണവും മോദി ഭരണം തിരിച്ചെത്തുമെന്നാണ് പ്രവചിച്ചത്. ഇതിന്റെ ചിറകിൽ കയറി ഓഹരി വിപണി ഇന്നലെ തകർത്തു കയറി. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഒരു ദിവസം ഉണ്ടായ ഏറ്റവും ശക്തമായ മുന്നേറ്റമാണ് ഇന്നലെ മാർക്കറ്റ് കണ്ടത്. എന്നാൽ ഇതിനു നേർവിപരീതമാണ് ഇന്ന് സംഭവിച്ചത്....