ടീ ആന്‍ഡ് ടെയ്ലറിംഗ്; മെന്‍സ് വെയര്‍ രംഗത്ത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി കേരള സ്റ്റാര്‍ട്ട്അപ്പ്

കേരളം ആസ്ഥാനമായ പ്രമുഖ ഇന്ത്യന്‍ ടെക്‌സ്‌ടൈല്‍ സ്റ്റാര്‍ട്ടപ്പ് ജിയാക്ക ആന്‍ഡ് അബിറ്റോ സാര്‍ട്ടോറിയാല്‍ ഫാഷന്‍( ജി&എ) (Giacca & Abito Sartoriale) ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ ഇനി നേരിട്ട് ഉപഭോക്താക്കളിലേക്കെത്തും. ‘ടീ ആന്‍ഡ് ടെയ്ലറിങ്’ www.teaandtailoring.com എന്ന് പേരിട്ടിരിക്കുന്ന സ്വന്തം ഇകോമേഴ്സ് പോര്‍ട്ടലിലൂടെയാണ് പുതിയ ചുവടുവയ്പ്പ്. ബിസിനസ് റ്റു ബിസിനസ് സംരംഭത്തിലൂടെ ഇന്ത്യയൊട്ടാകെ പേരെടുത്ത ശേഷമാണ് ജി ആന്‍ഡ് എ ഓണ്‍ലൈനായി ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ തയാറെടുക്കുന്നത്. ഓണ്‍ലൈന്‍ വില്പനയ്ക്ക് സ്വന്തമായി ഒരു പ്ലാറ്റ്‌ഫോം തയാറാക്കുന്നതിനൊപ്പം സംസ്ഥാനത്ത് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍ തുറക്കാനും പദ്ധതിയുണ്ട്.

ഓണ്‍ലൈനായും ഓഫ്ലൈനായുമുള്ള വില്പന സാധ്യതകളെ ഒരേപോലെ പ്രയോജനപ്പെടുത്തി, പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ഒരു മുന്‍നിര വസ്ത്ര ബ്രാന്‍ഡായി മാറാനാണ് ടീ ആന്‍ഡ് ടെയ്ലറിങ്ങിന്റെ ഉദ്ദേശ്യം. മിതമായ നിരക്കില്‍ ഒരു ആഡംബര ഷോപ്പിംഗ് അനുഭവമാണ് ടീ ആന്‍ഡ് ടെയ്‌ലറിങ് ഉപഭോക്താക്കള്‍ക്ക് നല്‍കുക. ഇഷ്ടവസ്ത്രങ്ങളുടെ സൂക്ഷ്മവിവരങ്ങള്‍ ഓരോന്നും മനസിലാക്കി തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും ഓണ്‍ലൈന്‍ സ്റ്റോറില്‍ ഒരുക്കും. ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ ഉത്തരവാദിത്വത്തോടെ എത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും സവിശേഷതകളുണ്ട്.

കമ്പനിയുടെ സ്വന്തം ഫോര്‍മല്‍ വസ്ത്രബ്രാന്‍ഡായ ‘ടി ദി ബ്രാന്‍ഡ്’, ക്യാഷ്വല്‍ വസ്ത്രശ്രേണിയായ ‘ബെയര്‍ ബ്രൗണ്‍’, എത്‌നിക് വിയര്‍ ബ്രാന്‍ഡ് ‘ടേല്‍ ഓഫ് ടീല്‍’, ആകര്‍ഷകമായ തേയില ഉല്‍പ്പന്നങ്ങള്‍, ആക്‌സസറികള്‍, സ്റ്റേഷനറി എന്നിവയെല്ലാം ഇനി ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാകും. കമ്പനിയുടെ സ്വന്തം ബ്രാന്‍ഡുകള്‍ക്ക് പുറമെ പ്രത്യേകം തെരെഞ്ഞെടുത്ത മറ്റ് ബ്രാന്‍ഡുകളുടെ ടെക്‌സ്റ്റെയില്‍, ഇന്നര്‍വിയര്‍ കളക്ഷനും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഉണ്ടാവും.