ആമസോണ്‍ പ്രൈം ഡേയില്‍ ടിവികള്‍ക്കും വാഷിംഗ് മെഷീനുകള്‍ക്കും ആകര്‍ഷകമായ ഓഫറുകളുമായി സാംസങ്

  • സാംസങിന്റെ ഏറ്റവും പുതിയ ലൈഫ്‌സ്‌റ്റൈല്‍ ടിവിയായ ദ് സെരിഫ് 2916 രൂപ മുതല്‍ നോ കോസ്റ്റ് ഇഎംഐയില്‍ ലഭ്യം
  • പുതിയ 7 കിലോ ഫ്രണ്ട് ലോഡ് ഹൈജീന്‍ സ്റ്റെം വാഷിംഗ് മെഷീന്‍ 29490 രൂപ മുതല്‍

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് അവരുടെ ലൈഫ്‌സ്‌റ്റൈല്‍ ടിവിയായ ദ് സെരിഫിന് ആമസോണ്‍ പ്രൈം ഡേ സെയില്‍സില്‍ 10000 രൂപയുടെ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു. 2020 ഓഗസ്റ്റ് 6, 7 തിയതികളിലാണ് ആമസോണ്‍ പ്രൈം ഡേ സെയില്‍സ് നടക്കുന്നത്. 7 കിലോ വിഭാഗത്തില്‍ സാംസങിന്റെ പോപ്പുലര്‍ ഫ്രണ്ട് ലോഡ് ഹൈജീന്‍ സ്റ്റീം വാഷിംഗ് മെഷീനും 19% ഡിസ്‌ക്കൗണ്ട്, ഇഎംഐ, ക്യാഷ്ബാക്ക് ഓഫറുകളോടെ അവതരിപ്പിക്കുന്നുണ്ട്.

ടിവിയെ പുനര്‍നിര്‍വചിക്കുന്ന സ്റ്റേറ്റ്‌മെന്റെ സെന്റര്‍പീസ് മാത്രമല്ല ദ് സെരിഫ്, ഏത് ലീവിംഗ് സ്‌പേസിന്റെയും ഡിസൈന്‍ മേന്മ മെച്ചപ്പെടുത്തുന്നത് കൂടിയാണ്. പരമ്പരാഗത ടെലിവിഷനുകള്‍ പോലെയല്ല, മുറിയില്‍ എവിടെ വേണമെങ്കിലും സെരിഫ് ഫിറ്റാകും. ആമസോണ്‍ പ്രൈം ഡേ സെയിലില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10% ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കും. അവര്‍ക്ക് 2916 രൂപ മുതല്‍ ആരംഭിക്കുന്ന 24 മാസത്തെ നോ കോസ്റ്റ് ഇഎംഐയും തിരഞ്ഞെടുക്കാം.