ഈ ഓണത്തിന് നിങ്ങളുടെ വീട് സാംസങ് ഉല്‍പ്പന്നങ്ങള്‍കൊണ്ട് അപ്‌ഗ്രേഡ് ചെയ്യൂ; 15% വരെ ക്യാഷ്ബാക്ക്, ഈസി ഇഎംഐ ഓപ്ഷനുകളും ആകര്‍ഷകമായ ഡീലുകളും

  • QLED 8കെ ടിവിക്കൊപ്പം 77999 രൂപ വിലയുള്ള ഗാലക്സി എസ്20+, സ്പേസ്മാക്സ് ഫാമിലിഹബ് റെഫ്രിജറേറ്ററിനൊപ്പം 37999 രൂപ വിലയുള്ള നോട്ട്10 ലൈറ്റ് എന്നിവ നേടൂ

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, അവരുടെ ടെലിവിഷനുകള്‍, റെഫ്രിജറേറ്ററുകള്‍, സ്മാര്‍ട്ട് ഓവനുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷ്ണറുകള്‍ എന്നിവയ്ക്ക് എക്സ്‌ക്ലൂസീവ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ആകര്‍ഷകമായ ഓഫറുകള്‍, ബണ്ടില്‍ഡ് ഡീലുകള്‍, 15% വരെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഫിനാന്‍സ് സ്‌കീമുകള്‍, 990 രൂപയില്‍ തുടങ്ങുന്ന ഇഎംഐ ഓപ്ഷനുകള്‍, ആമസോണ്‍ പേയിലൂടെ പണമടയ്ക്കുമ്പോള്‍ 5000 രൂപ ക്യാഷ്ബാക്ക് എന്നീ ഓഫറുകളുടെ കാലാവധി 2020 സെപ്റ്റംമ്പര്‍ 13 വരെയാണ്.

സാംസങ് QLED ടിവികള്‍, 4കെ യുഎച്ച്ഡി ടിവികള്‍, സ്മാര്‍ട്ട് ടിവികള്‍, സ്‌പേസ്മാക്സ് ഫാമിലിഹബ് റെഫ്രിജറേറ്റര്‍, സൈഡ് ബൈ സൈഡ്, ഫ്രോസ്റ്റ് ഫ്രീ റെഫ്രിജറേറ്റര്‍, ഫ്‌ളെക്സ്വാഷ് വാഷിംഗ് മെഷീന്‍, ആഡ്വാഷ് വാഷിംഗ് മെഷീനുകള്‍, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ്, ടോപ് ലോഡ് വാഷിംഗ് മെഷീനുകള്‍, സ്മാര്‍ട്ട് ഓവനുകള്‍, വിന്‍ഡ്ഫ്രീ എയര്‍ കണ്ടീഷ്ണറുകള്‍ തുടങ്ങിയ സാംസങിന്റെ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ സവിശേഷമായ ഓഫറിലൂടെ ഉറപ്പായ ആനുകൂല്യങ്ങള്‍ നല്‍കുന്നു.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ വിപുലമാക്കിക്കൊണ്ട് കഴിഞ്ഞയിടയ്ക്കാണ് സാംസങ് സൗണ്ട്ബാറുകള്‍ അവതരിപ്പിച്ചത്. തിരഞ്ഞെടുത്ത മോഡലുകളില്‍ തനതായ Q-സിംഫണി ഫീച്ചറുള്ള ഈ ഉല്‍പ്പന്നം ടിവിക്കൊപ്പം ആഴത്തിലുള്ള സൗണ്ട് നല്‍കുന്നു.