അഞ്ച് മാസത്തിനുള്ളില്‍ നേട്ടം കൈവരിച്ച് ഫോണ്‍പേ

ഈ വര്‍ഷം ജനുവരിയിലാണ് ഇന്‍ഷുറന്‍സ് വിഭാഗത്തിലേക്ക് ഫോണ്‍പേ കാലെടുത്തുവയ്ക്കുെന്നത്. കൂടാതെ ബിസിനസ്, വിനോദസഞ്ചാര യാത്രക്കാര്‍ക്കായി അന്താരാഷ്ട്ര ട്രാവല്‍ ഇന്‍ഷുറന്‍സ് ആരംഭിക്കുന്ന ആദ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുമാണിത്. അന്താരാഷ്ട്ര ട്രാവല്‍ ഇന്‍ഷൂറന്‍സിന് പുറമേ ഏപ്രില്‍ മുതല്‍ കോവിഡ്-19 ഇന്‍ഷുറന്‍സ്, ആഭ്യന്തര യാത്രാ ഇന്‍ഷുറന്‍സ്, ഹോസ്പിറ്റല്‍ ഡെയ്‌ലി ക്യാഷ്, ഡെങ്കി, മലേറിയ ഇന്‍ഷുറന്‍സ്, പേഴ്‌സണല്‍ ആക്‌സിഡന്റ് കവര്‍ എന്നിവ ഉള്‍പ്പെടെ 5 ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ കൂടി പുറത്തിറക്കിയിട്ടുണ്ട്. സമാന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനും ഇന്‍ഷുറന്‍സ് മേഖലയ്ക്ക് സാധാരണഗതിയില്‍ മാസങ്ങളെടുക്കും എന്നിരിക്കെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനായത് വളരെ പ്രധാനമാണ്. വിപണിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഫോണ്‍പേ അതിന്റെ ഉല്‍പ്പന്നങ്ങള്‍ സമയബന്ധിതമാക്കുകയും 23 കോടിയിലധികം വരുന്ന രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന് മുന്‍നിര ഇന്‍ഷുറന്‍സ് ദാതാക്കളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു എന്നതും ശ്രദ്ധേയമാണ്.

മഹാമാരി രാജ്യമെമ്പാടും അതിവേഗം വ്യാപിച്ചു കൊണ്ടിരുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ കോവിഡ് 19ന് വേണ്ടി ചെലവ് കുറഞ്ഞ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഫോണ്‍പേ അവതരിപ്പിച്ചു. ലോക്ക്ഡൗണ്‍ അവസാനിക്കുകയും ജൂണില്‍ ആഭ്യന്തര യാത്ര ക്രമേണ ആരംഭിക്കുകയും ചെയ്തതോടെ, ഒരു വര്‍ഷത്തേക്കുള്ള എല്ലാ ആഭ്യന്തര യാത്രകള്‍ക്കും കമ്പനി ഈ മേഖലയില്‍ ഇതാദ്യമായി സമഗ്രമായ ആഭ്യന്തര മള്‍ട്ടി-ട്രിപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ വെറും 499 രൂപയ്ക്ക് ആരംഭിച്ചു. പരുക്ക് അല്ലെങ്കില്‍ കോവിഡ് 19 ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് തുക ഉറപ്പ് നല്‍കുന്ന വിധത്തില്‍ ഹോസ്പിറ്റല്‍ ഡെയ്‌ലി ക്യാഷിനൊപ്പം ഫോണ്‍പേ ഉടന്‍ തന്നെ സാഷെ അധിഷ്ഠിത ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ജൂലൈയില്‍ അവതരിപ്പിച്ചു. രാജ്യത്തുടനീളം കൊതുകുജന്യ രോഗങ്ങള്‍ പടരുന്ന മഴക്കാലം മുന്നില്‍ കണ്ട് ജൂലൈയില്‍ ഡെങ്കി, മലേറിയ ഇന്‍ഷുറന്‍സ് ആരംഭിച്ചു.

ടയര്‍ -1, 2, 3 എന്നിവ ഉള്‍ക്കൊള്ളുന്ന 15,000-ത്തിലധികം പിന്‍ കോഡുകളില്‍ നിന്നുള്ള ഇന്‍ഷുറന്‍സ് വാങ്ങലുകള്‍ ഫോണ്‍പേ ആപ്പ് വഴി ഉണ്ടായി, പ്ലാറ്റ്‌ഫോമിലേക്ക് വലിയ തോതില്‍ ഉപഭോക്താക്കളുടെ കടന്നുവരവും ആനുകൂല്യങ്ങളോടുള്ള മികച്ച പ്രതികരണവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഫോണ്‍പേയുടെ 70% ഉപയോക്താക്കളും ടയര്‍ -2, 3 നഗരങ്ങളില്‍ നിന്നുള്ളവരും മിക്ക ഉപയോക്താക്കളും ആദ്യമായി ഇന്‍ഷുറന്‍സ് വാങ്ങുന്നവരുമാണ്. ഇന്‍ഷുറന്‍സ് വില്‍പ്പനയുടെ കാര്യത്തില്‍ ഫോണ്‍പേയിലെ മുന്‍നിര ടയര്‍ 2, ടയര്‍ 3 നഗരങ്ങള്‍ വിശാഖപ്പട്ടണം, ജയ്പൂര്‍, അഹമ്മദാബാദ്, നാസിക്ക്, വിജയവാഡ, ഔറംഗബാദ് എന്നിവയാണ്.

Read more

“”അഞ്ച് മാസത്തിനുള്ളില്‍ ഫോണ്‍പേയിലൂടെ 5 ലക്ഷം ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റഴിക്കാനായതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്. ഇന്‍ഷ്വര്‍-ടെക്ക് വ്യവസായം കണ്ട ഏറ്റവും വേഗമേറിയ വളര്‍ച്ചയാണിത്. ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അതനുസരിച്ച ഉല്‍പ്പന്നങ്ങള്‍ നവീകരിക്കുന്നതിനും ഒരുമിച്ച് സൃഷ്ടിക്കുന്നതിനും ഞങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച പങ്കാളികള്‍ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഇന്‍ഷുറന്‍സ് വാങ്ങുന്നത് താങ്ങാവുന്നതും മനസ്സിലാക്കാന്‍ ലളിതവും എളുപ്പവുമാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഉപയോക്താക്കള്‍ ഫോണ്‍പേയിലുള്ള വിശ്വാസം നിലനിര്‍ത്തുന്നു. ഉപഭോക്താക്കളുടെ എല്ലാ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്കുമുള്ള വണ്‍സ്റ്റോപ്പ് ലക്ഷ്യസ്ഥാനം എന്ന ഞങ്ങളുടെ ലക്ഷ്യത്തോട് യോജിക്കുന്നതാണിത്. ഞങ്ങള്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് ദാതാക്കളുമായി ചര്‍ച്ചയിലാണ്, കൂടാതെ വരും മാസങ്ങളില്‍ നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.”” ഈ നാഴികക്കല്ലിനെ കുറിച്ച് പ്രതികരിച്ചു കൊണ്ട് ഫോണ്‍പേ ഫൈനാന്‍ഷ്യല്‍ സര്‍വ്വീസസ് ആന്‍ഡ് പേയ്‌മെന്റ്‌സ് വിഭാഗം വൈസ് പ്രസിഡന്റ് ഹേമന്ത് ഗാല പറഞ്ഞു.