50 ദശലക്ഷത്തിലധികം പേരെ ആകര്‍ഷിക്കാന്‍ മികച്ച ഡീലുകളുമായി മിന്ത്രയുടെ എന്‍ഡ് ഓഫ് റീസണ്‍ സെയില്‍

മിന്ത്രയുടെ ഫ്‌ളാഗ്ഷിപ്പ് ഇവന്റായ എന്‍ഡ് ഓഫ് റീസണ്‍ സെയിലിന്റെ (EORS) 14-ാമത് പതിപ്പ് പ്രഖ്യാപിച്ചു. ജൂലൈ 3 മുതല്‍ 8 വരെയുള്ള 6 ദിവസങ്ങളിലാണ് സെയില്‍ നടക്കുന്നത്. മെഗാ ഫാഷന്‍ കാര്‍ണിവലിന്റെ ഏറ്റവും വലിയ പതിപ്പ്, 3000+ ബ്രാന്‍ഡുകളില്‍ നിന്നുള്ള 9 ലക്ഷത്തോളം സ്‌റ്റൈലുകളാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

50 ദശലക്ഷം സന്ദര്‍ശകരുടെ ഫാഷന്‍ ആവശ്യകതകള്‍ ഇതിലൂടെ നിറവേറ്റാനാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സെയില്‍ ഇവന്റിനേക്കാള്‍ 75 ശതമാനം കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. സാധാരണ ബിസിനസ് ദിനങ്ങളേക്കാള്‍ മൂന്നിരട്ടി ഡിമാന്‍ഡും കണക്കാക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, ഫസ്റ്റ് ടൈം ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇത് വ്യക്തമായി സൂചിപ്പിക്കുന്നത് ഷോപ്പിംഗിലുള്ള ആളുകളുടെ താല്‍പ്പര്യമാണ്. മെഗാ ഇവന്റിനെ സംബന്ധിച്ച് ഇത് പ്രോത്സാഹനജനകവും പോസിറ്റീവുമായൊരു കാര്യമാണ്.

എല്ലാ സുരക്ഷാ മുന്‍കരുതലുകളുമോടെ ഉപഭോക്താക്കള്‍ക്ക് “മുമ്പ് കണ്ടിട്ടില്ലാത്ത തരം ഓഫറുകള്‍” നല്‍കുക എന്നതാണ് ഇത്തവണത്തെ ഫോക്കസ്. SME-കളെ പ്രോത്സാഹിപ്പിക്കുന്നതിനായി മെയ്ഡ് ഇന്‍ ഇന്ത്യ കൈത്തറി വിഭാഗത്തിലെ കളക്ഷനുകളുടെ എണ്ണം 2020 ജൂണ്‍ പതിപ്പിനേക്കാള്‍ പലമടങ്ങ് വര്‍ദ്ധിപ്പിച്ചു 1800 ബ്രാന്‍ഡുകളില്‍ നിന്നായി 20000 സ്‌റ്റൈലുകളാണ് ഈ വിഭാഗത്തില്‍ അവതരിപ്പിക്കുന്നത്.

മിന്ത്രയുടെ ഇന്നൊവേറ്റീവും ആകര്‍ഷകവുമായ ഉപഭോക്തൃ എന്‍ഗേജ്‌മെന്റ് ഇനീഷ്യേറ്റീവുകളായ “പ്രൈസ് റിവീല്‍”, “ഏര്‍ളി ആക്സസ്” എന്നിവ മുന്‍പതിപ്പുകളിലെല്ലാം ഷോപ്പര്‍ എക്‌സ്പീരിയന്‍സ് ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇവ ഈ പതിപ്പിലും ലഭ്യമാക്കുന്നുണ്ട്.

മിന്ത്ര ഇന്‍സൈഡേര്‍സിലെ ടോപ്പ് ടയറിലുള്ളവര്‍ക്ക് (തിരഞ്ഞെടുക്കപ്പെട്ട, എലീറ്റ്, ഐക്കണ്‍) അല്ലെങ്കില്‍ മിന്ത്ര ലോയല്‍റ്റി പ്രോഗ്രാമില്‍ ഉള്ളവര്‍ക്ക് EORS തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ഡീലുകളിലേക്ക് ഏര്‍ളി ആക്‌സസ് ലഭിക്കും. സൗജന്യ ഷിപ്പിംഗ്, 90-ലേറെ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള എക്‌സ്‌ക്ലൂസീവ് അധിക ഓഫറുകള്‍, റിഡീം ചെയ്യാവന്ന വൗച്ചര്‍ പോയിന്റുകള്‍ തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇന്‍സൈഡേര്‍സിന് ലഭിക്കും.

EORS-ന് ഒരു ദിവസം മുമ്പ്, അതായത് ജൂലൈ 2-ന് രാത്രി 7.00-നും 11-നും ഇടയ്ക്ക് ഷോപ്പര്‍മാര്‍ക്ക് ഗോള്‍ഡ് പാസുകള്‍ ലഭിക്കും. ഈ നാല് മണിക്കൂര്‍ ഷോപ്പിംഗ് വിന്‍ഡോ വിഷ്ലിസ്റ്റഇംഗ്, കാര്‍ട്ടിലേക്ക് ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്ത്, പ്ലേ ആന്‍ഡ് ഏണ്‍ എന്നിവയിലൂടെ നേടാനാകും. സ്ലോട്ട് ബുക്ക് ചെയ്യാനായി ഉപഭോക്താക്കള്‍ക്ക് ഓണ്‍-ആപ്പ് എന്‍ഗേജ്‌മെന്റ് അവസരമുണ്ട്. മാച്ചിംഗ് ലോഗോസ്, പിക്ഷണറി, ക്വിസ് തുടങ്ങിയ ഗെയിമുകളിലൂടെ കൂപ്പണുകള്‍ നേടാനുമാകും. ജൂണ്‍ 23 മുതല്‍ ഇവ ലഭ്യമാണ്.

പ്രത്യേക ഓഫറുകള്‍:

1. പി-ബസ് സമയത്ത് (ജൂണ്‍ 23 മുതല്‍ ജൂലൈ 1 വരെ) വിഷ്ലിസ്റ്റിലേക്ക് 4 ഇനങ്ങളില്‍ കൂടുതല്‍ ചേര്‍ക്കുന്നവര്‍ക്ക് EORS-ല്‍ ഷോപ്പ് ചെയ്യാനായി അവരെ ആകര്‍ഷിക്കുന്ന തരത്തില്‍ മിന്ത്ര ആകര്‍ഷകമായ റിവാര്‍ഡുകള്‍ നല്‍കി തൃപ്തിപ്പെടുത്തും.

2. EORS-ല്‍ 2 മണി മുതല്‍ 3 വരെ ഇടയ്ക്കുള്ള ഏര്‍ളി ബേര്‍ഡ് ഷോപ്പര്‍മാര്‍ക്ക് ആകര്‍ഷകമായ ഡീലുകള്‍ ലഭിക്കും. ഫസ്റ്റ് കം ഫസ്റ്റ് സേര്‍വ് അടിസ്ഥാനത്തിലായിരിക്കും ഇത്.

3. ഫസ്റ്റ്-ടൈം ഷോപ്പര്‍മാര്‍ക്ക് മിന്ത്രയിലെ അവരുടെ ആദ്യ ഇടപാടില്‍ 500 രൂപ ഓഫും ആദ്യ മാസം സൗജന്യ ഡെലിവറിയും ലഭിക്കും.

4. മിന്ത്രയുടെ ഷൌട്ട് ആന്‍ഡ് ഏണ്‍ ഫീച്ചറിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കളെ EORS-ലേക്ക് ക്ഷണിക്കാനും ഓരോ സുഹൃത്തിനും 150 രൂപ വീതം നേടാനുമാകും. ക്ഷണിക്കപ്പെടുന്നവര്‍ വെറുതെ EORS പേജ് സന്ദര്‍ശിച്ചാല്‍ മാത്രം മതി നിങ്ങള്‍ക്ക് റിവാര്‍ഡ് ലഭിക്കും. എച്ച്ഡിഎഫ്‌സി ഡെബിറ്റ് + ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഫ്‌ളാറ്റ് 10 ശതമാനം ഓഫും ഇഎംഐ ഉപയോക്താക്കള്‍ക്ക് 2% അധിക ഓഫും ലഭിക്കും.

വിവിധ ആഭ്യന്തര, അന്താരാഷ്ട്ര ബ്രാന്‍ഡുകളില്‍ നിന്ന് 50% മുതല്‍ 80% വരെ വിലക്കുറവുള്ള ഓഫറുകളോടെ ഷോപ്പര്‍മാര്‍ക്ക് അവരുടെ പ്രിയപ്പെട്ട ഫാഷന്‍ വസ്ത്രങ്ങള്‍, ആക്‌സസറികള്‍, സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, ഹോം ഡെക്കോര്‍ എന്നിവ തിരഞ്ഞെടുക്കാം. പ്ലാറ്റ്‌ഫോമിലെ ഏറ്റവും ട്രെന്‍ഡിംഗ് വിഭാഗങ്ങളില്‍ ഒന്നായ ലോഞ്ച്‌വെയര്‍ ആന്‍ഡ് ലോഞ്ചെറിയില്‍ 180+ ബ്രാന്‍ഡുകളില്‍ നിന്ന് 20000 സ്‌റ്റൈലുകള്‍ ഉണ്ടായിരിക്കും.

അതേസമയം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 500 കിഡ്‌സ് വെയര്‍ ബ്രാന്‍ഡുകളില്‍ നിന്ന് 90000 സ്‌റ്റൈല്‍ ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. സ്‌പോര്‍ട്‌സ്, വെസ്റ്റേണ്‍വെയര്‍ എന്നിവയിലുടനീളം 2500+ ബ്രാന്‍ഡുകളും ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ വിഭാഗങ്ങളിലായി ഏകദേശം 500 ബ്രാന്‍ഡുകളും ഈ ഇവന്റില്‍ പങ്കെടുക്കുന്നു. മിന്ത്ര ഫാഷന്‍ ബ്രാന്‍ഡുകള്‍ വസ്ത്രങ്ങള്‍, ബ്യൂട്ടി, ആക്‌സസറികള്‍, പാദരക്ഷകള്‍ എന്നിവയിലുടനീളം 75000+ സ്‌റ്റൈലുകള്‍ അവതരിപ്പിക്കുന്നു.

എത്ത്‌നിക് വെയര്‍, കിഡ്‌സ് വെയര്‍, ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍, കാഷ്വല്‍ വെയര്‍ എന്നിവ ഈ EORS പതിപ്പില്‍ മൊത്തത്തിലുള്ള ഡിമാന്‍ഡിന്റെ ~50% സംഭാവന ചെയ്യുമെന്നാണ് മിന്ത്ര പ്രതീക്ഷിക്കുന്നത്. വെസ്റ്റേണ്‍ വെയര്‍, പാദരക്ഷകള്‍, സ്‌പോര്‍ട്‌സ്, ആക്‌സസറികള്‍ എന്നിവയാണ് മറ്റ് പ്രധാന വിഭാഗങ്ങള്‍. മിന്ത്രയുടെ ഹോം ആന്‍ഡ് ലിവിംഗ് ഉല്‍പ്പന്നങ്ങളുടെ ക്യൂറേറ്റഡ് സെലക്ഷന് വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി പരിഗണിച്ച്, ജൂണ്‍ 2020 പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ EORS പതിപ്പില്‍ 2.5x ഉല്‍പ്പന്ന വൈവിധ്യങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

“”ബ്രാന്‍ഡുകള്‍, വിതരണക്കാര്‍, കരകൗശല വിദഗ്ദ്ധര്‍, SME-കള്‍, ഡെലിവറി പങ്കാളികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഫാഷന്‍ ഇക്കോസിസ്റ്റം, ഒരു പോസിറ്റീവ് ബിസിനസ് മൊമന്റത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. EORS-ന്റെ ഈ പതിപ്പ് വിപണിയില്‍ ഉയര്‍ന്നുവരേണ്ട ആത്മവിശ്വാസത്തിനും വളര്‍ച്ചയ്ക്കും ഉത്തേജകമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.””

“”വിപണിയില്‍ അനക്കം സൃഷ്ടിക്കുന്നതിലൂടെ ഈ മേഖലയ്ക്കും അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയും. ചെറുകിട, ഇടത്തരം, വന്‍കിട ബ്രാന്‍ഡുകളുടെ ഡിമാന്‍ഡ് പുനരുജ്ജീവിപ്പിച്ചുകൊണ്ട്, കിരാന (മെന്‍സ) നെറ്റ്വര്‍ക്ക് ഉള്‍പ്പെടെയുള്ള ഡെലിവറി പങ്കാളികള്‍ക്ക് വരുമാന അവസരം വര്‍ദ്ധിപ്പിക്കുകയും അതേസമയം ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗിന്റെ സന്തോഷം നല്‍കുകയും വഴി, പ്രതീക്ഷയുടെ ഒരു കിരണമായി മാറാന്‍ തയ്യാറെടുക്കുകയാണ് ഈ ഇവന്റ്.””

“”ചാരിറ്റി അറ്റ് ചെക്ക്ഔട്ട് എന്ന ഫീച്ചറും ഞങ്ങള്‍ അവതരിപ്പിക്കുകയാണ്. എല്ലാ EORS ഷോപ്പര്‍മാര്‍ക്കും സമൂഹത്തിന്റെ നിലവിലെ ആരോഗ്യ പരിപാലന ആവശ്യങ്ങള്‍ക്കായി ഒരു നിശ്ചിത തുക സംഭാവന ചെയ്യാന്‍ ഇതിലൂടെ സാധിക്കും””- മിന്ത്രയുടെ സിഇഒ, അമര്‍ നഗരം പറഞ്ഞു.

ലാസ്റ്റ് മൈല്‍ ഡെലിവറി ആവശ്യകതകള്‍ നിറവേറ്റുന്നതിന്, മിന്ത്ര മെന്‍സ നെറ്റ്‌വര്‍ക്ക് 4X വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള ഡെലിവറികളില്‍ 80% നിറവേറ്റുന്നത്, ഏകദേശം 600 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 17,700 കിരാന (മെന്‍സ) പങ്കാളികളിലൂടെ ആയിരിക്കും. കമ്പനി 15 ദശലക്ഷം ഇനങ്ങള്‍ ഷിപ്പ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതില്‍ 40% ടയര്‍ 2 നഗരങ്ങളിലേക്കും മറ്റുമായിരിക്കും ഡെലിവറി ചെയ്യുന്നത്. ഒരേസമയം 8 ലക്ഷം ഉപയോക്താക്കളെ വരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കമ്പനി അതിന്റെ സാങ്കേതിക ശേഷികളെ മെച്ചപ്പെടുത്തിയിട്ടുണ്ട്.