മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് ഗ്രാമിന് വില 7,130 രൂപയായി. ഇതോടെ പവന് 120 രൂപ വര്‍ദ്ധിച്ച് 57,040 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 56,920 രൂപയായിരുന്നു വിപണിയില്‍. 24 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ദ്ധിച്ചിട്ടുണ്ട്.
22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് ഇതോടെ 7,778 രൂപയായി ഉയര്‍ന്നു. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് വില വര്‍ദ്ധന ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പ്രഖ്യാപിക്കാത്തത് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയെ കാര്യമായി ബാധിക്കുന്നുണ്ട്. ഡിസംബര്‍ ഒന്നിന് ആയിരുന്നു ഈ മാസത്തെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്.
57,200 രൂപയായിരുന്നു ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ വില. വരും ദിവസങ്ങളില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പ്രഖ്യാപിച്ചാല്‍ സ്വര്‍ണ വിലയില്‍ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കരുതുന്നവര്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പ്രഖ്യാപിക്കുന്നതിനായാണ് കാത്തിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന യുദ്ധ സമാനമായ അന്തരീക്ഷവും സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് വില 57040 രൂപ ആണെങ്കിലും ഇതേ വിലയില്‍ ആഭരണം വാങ്ങാനാവില്ല. കുറഞ്ഞത് 5 ശതമാനം പണിക്കൂലി ഈടാക്കിയാല്‍ 2852 രൂപ പവന് വര്‍ദ്ധിക്കും. ഇതുകൂടാതെ മൂന്ന് ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തിയാല്‍ 17,11 രൂപ വീണ്ടും വര്‍ദ്ധിക്കും.
Read more
പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടുത്തിയാല്‍ പവന് കുറഞ്ഞത് 61,603 രൂപ നല്‍കണം. അതേസമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില സംസ്ഥാനത്ത് 100 രൂപയാണ്.