ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി. കെ.ജി.അനില്‍കുമാറിന് ഇരിങ്ങാലക്കുട നഗരസഭയുടെ ആദരം.

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നഗരസഭക്ക് അത്യാവശ്യമായിരുന്ന ആംബുലന്‍സ് സര്‍വീസുകള്‍ സാധ്യമാക്കിയ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി. കെ.ജി.അനില്‍കുമാറിനെ ഇരിങ്ങാലക്കുട നഗരസഭ ആദരിച്ചു.

ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഞാറ്റുവേല മഹോത്സവത്തിലാണ് നഗരസഭയുടെ ആദരവ് മുന്‍ എം.പിയും പ്രശസ്ത സിനിമാ താരവുമായ ഇന്നസെന്റും പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടും ചേര്‍ന്ന് നല്‍കിയത്. ഇന്നസെന്റ് കെ.ജി.അനില്‍ കുമാറിനെ പൊന്നാട അണിയിക്കുകയും, സത്യന്‍ അന്തിക്കാട് ഉപഹാരം നല്‍കുകയും ചെയ്തു.

യോഗത്തിന് നഗരസഭ ചെയര്‍ പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി.ചാര്‍ളി, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, കോ-ഓര്‍ഡിനേറ്റര്‍മാരായ ജെയ്സണ്‍ പാറേയ്ക്കാടന്‍, പി.ആര്‍. സ്റ്റാന്‍ലി , വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുജ സഞ്ജീവ്കുമാര്‍ , സി.സി. ഷിബിന്‍, അംബിക പള്ളിപുറത്ത്, അഡ്വ. ജിഷ ജോബി, അഡ്വ.കെ.ആര്‍. വിജയ , സന്തോഷ് ബോബന്‍ , പി.ടി. ജോര്‍ജ്, അല്‍ഫോന്‍സ തോമസ്, അമ്പിളി ജയന്‍ , വാര്‍ഡ് കൗണ്‍സിലര്‍ അവിനാഷ് ഒ.എസ് എന്നിവര്‍ സംസാരിച്ചു.