സ്വർണവിലയിൽ വമ്പൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ, ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞ് 90,680 രൂപയിലെത്തി. ഇന്ന് ഒരു ഗ്രാമിൻ്റെ വില 11,335 രൂപയാണ്. 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇന്നലെ ഒരു പവൻ്റെ വില 91,960 രൂപയായിരുന്നു. ഇന്നലെ 11,455 രൂപയായിരുന്നു ഒരു ഗ്രാമിൻ്റെ വില. എന്നാൽ, ഉച്ചയ്ക്ക് വില ഉയർന്നു. പവന് 80 രൂപയാണ് ഇന്നലെ ഉച്ചയ്ക്ക് ഉയർന്നത്. വെള്ളിയാഴ്ച രണ്ട് തവണയായി പവന് 1,160 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച, 1,440 രൂപ കൂടി കുറഞ്ഞതോടെ സ്വർണവില 92,000 ത്തിന് താഴെയെത്തി.

ആഗോള വിപണികളിലെ ഇടിവിന്റെ തുടർച്ചയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചത്. ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

Read more