ഫാഷൻ ലോകത്തിന് പുത്തൻ വിസ്മയം സമ്മാനിച്ച ടൂലൈൻ ഓൺലൈൻ സ്റ്റോർ ഇനി ഇരിങ്ങാലക്കുടയിൽ

അത്യാധുനിക ഫാഷന്‍ ലോകത്തിന് നൂതന വിസ്മയങ്ങള്‍ സമ്മാനിച്ചിട്ടുള്ള ടൂലൈനിന്റെ ഏറ്റവും പുതിയ സംരഭമായ ടൂലൈന്‍ ഓണ്‍ലൈന്‍ സ്റ്റോറിന്റെ ഉദ്ഘാടനം 2026 ജൂണ്‍ 6-ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഇരിങ്ങാലക്കുട സിന്ധു കണ്‍വെന്‍ഷന്‍ സെന്ററില്‍ ടൂലൈന്‍ മാനേജിംഗ് ഡയറക്ടറും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഹോള്‍ടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനില്‍കുമാര്‍ നിര്‍വഹിക്കും. ഐ.സി.എല്‍ സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും.

Read more

ഇന്ത്യന്‍ ഫാഷന്‍ രംഗത്ത് സാരികള്‍ എക്കാലത്തും വൈവിധ്യങ്ങളുടെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. ട്രെന്‍ഡിംഗ് ആയ ഓര്‍ഗന്‍സ, ഷിഫോണ്‍ സാരികള്‍ മുതല്‍ പട്ടുസാരികള്‍ വരെ നീളുന്നതാണ് ഇന്നത്തെ ഡിസൈനുകള്‍. ഓര്‍ഗന്‍സ, ഷിഫോണ്‍ & ജോര്‍ജറ്റ് ഫ്‌ലോറല്‍ പ്രിന്റുകള്‍, സീക്വിന്‍ വര്‍ക്കുകള്‍, ക്രെയ്പ് & ടിഷ്യു തുടങ്ങിയവ വൈവിധ്യങ്ങളായ ഡിസൈനുകളില്‍ ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പുതിയ ട്രെന്‍ഡുകള്‍ രൂപകല്‍പ്പന ചെയ്യുന്ന പ്രശസ്തരായ ഡിസൈനര്‍മാര്‍ ഒരുക്കുന്ന ആധുനിക ഫാഷന്‍ ലോകത്തിന് വസ്ത്രധാരണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സമ്മാനിക്കാനാണ് ടൂലൈന്‍ ഒരുങ്ങുന്നത്. അത്യാധുനിക ഫാഷൻ വസ്ത്ര വിപണന മേഖലയിലേക്കുള്ള ടുലൈനിന്റെ പുതിയ ചുവടുവെപ്പാണിത്.