കശ്മീർ പ്രശ്നം: രൂപ തകർന്നു, ഓഹരി വിപണി വൻ പതനത്തിൽ

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള പ്രഖ്യാപനം വന്നതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്ന് തകർന്നടിഞ്ഞു. ഇന്ത്യൻ രൂപയുടെ മൂല്യത്തിലും കനത്ത ഇടിവ് രേഖപ്പെടുത്തി. സാമ്പത്തിക ലോകത്ത് കടുത്ത ആശങ്ക പടർന്നിരിക്കുകയാണ. ശക്തമായ മാന്ദ്യത്തിലേക്ക് വീണ ഇന്ത്യൻ സമ്പദ്ഘടനക്ക് പുതിയ രാഷ്ട്രീയ നീക്കങ്ങൾ വൻ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 431.51 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 125.77 പോയിന്റ് നഷ്ടത്തിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.  183 ഓഹരികൾ നേട്ടത്തിലും 720 ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. 36 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

Read more

പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ, എനർജി, എഫ്എംസിജി, ഇൻഫ്ര, ഐടി ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഏഷ്യൻ വിപണിയിലെ തകർച്ചയും കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച ആശങ്കയും ഇന്ത്യൻ വിപണിയെ ബാധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു. വിനിമയനിരക്കിൽ ഡോളറിനെതിരെ 70.14 എന്ന നിരക്കിലാണ് ഇന്നത്തെ ഇന്ത്യൻ രൂപയുടെ മൂല്യം. 55 പൈസയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ മെയ് 17ന് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം 70ന് മുകളിലാകുന്നത്.