ജിയോയുടെ 2.32 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ അമേരിക്കന്‍ കമ്പനി; കരാര്‍ 11,367 കോടിയുടേത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 2.32 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ഒരുങ്ങി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആര്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഇക്കാര്യം അറിയിച്ചത്. 11,367 കോടി രൂപയ്ക്കാണ് കമ്പനി ഓഹരികള്‍ വാങ്ങുന്നത്.

ഫെയ്‌സ്ബുക്ക്, സില്‍വല്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാര്‍ട്ട്ണേഴ്സ്, ജനറല്‍ അറ്റ്ലാന്റിക്ക് എന്നിവയ്ക്കു പിന്നാലെ ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപമിറക്കുന്ന അഞ്ചാമത്തെ കമ്പനിയാണ് കെകെആര്‍. ഈ അഞ്ചു നിക്ഷേപങ്ങളിലൂടെ 78,562 കോടി രൂപയാണ് ജിയോ സ്വന്തമാക്കിയത്.

അടുത്തിടെ 5.7 ബില്യണ്‍ ഡോളറിനാണ് (43,574 കോടി രൂപ) അമേരിക്കന്‍ വമ്പന്‍മാരായ ഫെയ്‌സ്ബുക്ക് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്ന് ഓഹരികള്‍ വാങ്ങിയത്.