പൈലറ്റുമാർ സമരത്തിലേക്ക്, ജെറ്റ് എയർവേയ്‌സ് നാളെ മുതൽ മുടങ്ങാൻ സാധ്യത

ചൊവാഴ്ച മുതൽ ജെറ്റ് എയർവേയ്‌സ് സർവീസ് പൂർണമായും നിലയ്ക്കാൻ സാധ്യത. പൈലറ്റുമാർ സമരം പ്രഖ്യാപിച്ചതോടെയാണ് സർവീസ് നിലയ്ക്കാനുള്ള സാധ്യത ഉയർത്തിയത്.

നാളെ രാവിലെ 10 മണി മുതല്‍ വിമാനങ്ങള്‍ പറത്തേണ്ടെന്ന് പൈലറ്റുമാരുടെ സംഘടന തീരുമാനിച്ചു. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്സ് ഗിൽഡിന്റേതാണ് തീരുമാനം. ശമ്പള കുടിശിക ലഭിക്കാത്തത് കാരണമാണ് പൈലറ്റുമാര്‍ നാളെ മുതല്‍ തൊഴില്‍ ചെയ്യാന്‍ വിസമ്മതം അറിയിച്ചത്. നാലു മാസത്തിലേറെയായി പൈലറ്റുമാർക്ക് ശമ്പളം ലഭിച്ചിട്ട്. ഏകദേശം 1100 ഓളം പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് പ്രതിസന്ധി ബാധിച്ചതായാണ് പൈലറ്റുമാരുടെ സംഘടനയുടെ വിലയിരുത്തല്‍.

‘ഞങ്ങള്‍ക്ക് കഴിഞ്ഞ നാലു മാസമായി ശമ്പളം ലഭിക്കുന്നില്ല. എന്ന് ശമ്പളം ലഭിക്കുമെന്ന് വ്യക്തതയില്ല, അതിനാല്‍ ഞങ്ങള്‍ ഏപ്രില്‍ 15 മുതല്‍ വിമാനം പറത്തേണ്ടയെന്ന് തീരുമാനിച്ചിരിക്കുന്നു’. ഗ്രില്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചു. ഇതോടെ നാളെ രാവിലെ മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നിശ്ചയമായേക്കും.

വൻ സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റിനെ രക്ഷിക്കാൻ 70 ശതമാനം ഓഹരികൾ വിൽക്കാൻ തീരുമാനിച്ചുവെങ്കിലും വാങ്ങാൻ തയ്യാറായി ആരും വന്നിട്ടില്ല. എസ് ബി ഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ഭീമമായ തുക കമ്പനിക്ക് ബാധ്യതയുണ്ട്.

Seen by Mansoor

Chat conversation end