തൃശ്ശൂർ അരണാട്ടുക്കരയിൽ പ്രവർത്തിക്കുന്ന കേരള സർക്കാരിൻ്റെ കീഴിൽ ഉള്ള യു ആർ സി തൃശ്ശൂർ എന്ന ഭിന്നശേഷി കുട്ടികളുടെ വിദ്യഭ്യാസ സ്ഥാപനത്തിൽ നിന്നുമാണ് കുട്ടികൾക്കായി വിമാന യാത്ര സംഘടിപ്പിച്ചത്. വിമാനത്തിൽ കയറണമെന്ന കുട്ടികളുടെ ആവശ്യം ശക്തമായപ്പോഴാണ് അധികൃതർ അതിനായി ഒരു സ്പോണ്സറെ അന്വേഷണം ആരംഭിച്ചത്.ഐ സി എൽ ടൂർ ആൻ്റ് ട്രാവൽസ്ൽ ഈ ആവശ്യം അപേക്ഷയായി എത്തിയപ്പോൾ ഉടൻ തന്നെ കുട്ടികളുടെ സ്പ്വന യാത്ര ഉറപ്പാക്കുകയായിരുന്നു.
Read more
ഐ സി എൽ ടൂർ ആൻ്റ് ട്രാവൽസ് വഴി കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കാണ് വിമാനയാത്ര ഒരുക്കിയത്. പത്ത് കുട്ടികളും അഞ്ച് ടീച്ചർമാരുമാണ് യാത്രയുടെ ഭാഗമായത്. തിരുവനന്തപുരത്ത് കാഴ്ചകൾ കണ്ട് ആസ്വദിച്ച ശേഷം തൃശ്ശൂരിലേയ്ക്ക് ട്രെയിൻ മാർഗ്ഗമാണ് തിരിച്ചെത്തിയത്. മറക്കാനാകാത്ത ഒരു ആകാശ യാത്ര സമ്മാനിച്ച ഐ സി എൽ ടൂർ ആൻ്റ് ട്രാവൽസ് നോടുള്ള സന്തോഷം കുട്ടികളും ടീച്ചർമാരും പങ്ക് വെച്ചു.







