ഭിന്നശേഷി കുട്ടികൾക്കായി ഒരു ആകാശ യാത്ര ഒരുക്കി ഐ സി എൽ ഫിൻകോർപ്

ഭിന്നശേഷി കുട്ടികള്‍ക്കായി ഒരു ആകാശ യാത്ര ഒരുക്കി ഐ സി എല്‍ ഫിന്‍കോര്‍പ്. തൃശ്ശൂര്‍ അരണാട്ടുക്കരയില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്റെ കീഴില്‍ ഉള്ള യു ആര്‍ സി തൃശ്ശൂര്‍ എന്ന ഭിന്നശേഷി കുട്ടികളുടെ വിദ്യഭ്യാസ സ്ഥാപനത്തില്‍ നിന്നുമാണ് കുട്ടികള്‍ക്കായി വിമാന യാത്ര സംഘടിപ്പിച്ചത്. വിമാനത്തില്‍ കയറണമെന്ന കുട്ടികളുടെ ആവശ്യം ശക്തമായപ്പോഴാണ് അധികൃതര്‍ അതിനായി ഒരു സ്‌പോണ്‌സറെ അന്വേഷണം ആരംഭിച്ചത്.

Read more

ഐ സി എല്‍ ഫിന്‍കോര്‍പ്പില്‍ ഈ ആവശ്യം അപേക്ഷയായി എത്തിയപ്പോള്‍ ഉടന്‍ തന്നെ കുട്ടികളുടെ സ്പ്വന യാത്ര ഉറപ്പാക്കുകയായിരുന്നു. ഐ സി എല്‍ ടൂര്‍ ആന്റ് ട്രാവല്‍സ് വഴി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കാണ് വിമാനയാത്ര ഒരുക്കിയത്. പത്ത് കുട്ടികളും അഞ്ച് ടീച്ചര്‍മാരുമാണ് യാത്രയുടെ ഭാഗമായത്. തിരുവനന്തപുരത്ത് കാഴ്ചകള്‍ കണ്ട് ആസ്വദിച്ച ശേഷം തൃശ്ശൂരിലേയ്ക്ക് ട്രെയിന്‍ മാര്‍ഗ്ഗമാണ് തിരിച്ചെത്തിയത്. മറക്കാനാകാത്ത ഒരു ആകാശ യാത്ര സമ്മാനിച്ച ഐ സി എല്‍ ഫിന്‍കോര്‍പ്പിനോടുള്ള സന്തോഷം കുട്ടികളും ടീച്ചര്‍മാരും പങ്ക് വെച്ചു.