സി.എസ്.സി പങ്കാളികള്‍ എച്.ഡി.എഫ്.സിയുമായി ചേര്‍ന്ന് ബിസിനസ് കറസ്‌പോണ്ടന്റുകള്‍ക്കായി ഇം.എം.ഐ സേവനം ആരംഭിക്കുന്നു.

• രാജ്യത്തുടനീളമുള്ള സി‌എസ്‌സികളിൽ എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ ഇഎം‌ഐ ശേഖരിക്കാൻ ബിസിനസ് കറസ്പോണ്ടന്റുകളെ അനുവദിക്കുന്നതിനായുള്ള സംരംഭമാണിത്.

എച്ച്ഡിഎഫ്സി ബാങ്കും, സി‌എസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡും ഇലക്ട്രോണിക്സ് &ഐടി മന്ത്രാലയത്തിന്(എംഇഐടിവൈ) കീഴിലുള്ള ഒരു പ്രത്യേകോദ്ദേശ്യ വാഹനം (സി‌എസ്‌സി എസ്‌പി‌വി) –രാജ്യത്തുടനീളമുള്ള സി‌എസ്‌സി-എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റുകൾക്കായി ഇഎംഐ കളക്ഷൻ സേവനങ്ങൾ ഇന്ന് സംയുക്തമായി പ്രഖ്യാപിച്ചു.
ഇത് അവരുടെ അടുത്തുള്ള സി‌എസ്‌സി സന്ദർശിക്കാൻ കഴിയുന്ന ഉപയോക്താക്കൾക്ക് പണമടക്കലുകൾ സൗകര്യപ്രദമാക്കുകയും കാലാവധി തെറ്റാതിരിക്കുന്നതിനും സഹായിക്കും. സി‌എസ്‌സി-എച്ച്ഡി‌എഫ്‌സി ബാങ്ക് കറസ്‌പോണ്ടന്റ് അല്ലെങ്കിൽ വില്ലേജ് ലെവൽ ഓൺട്രപെനോർ(വിഎൽഇ) ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുമായി വായ്പ അക്കൗണ്ടുമായി ബന്ധപ്പെടുത്തുകയും, വ്യവസ്ഥ പ്രകാരം നൽകേണ്ട തുക പരിശോധിക്കുകയും ചെയ്യും. വി‌എൽ‌ഇ പിന്നീട് ശേഖരിച്ച തുകയ്ക്ക് ഒരു രസീത് നൽകുകയും നിർദ്ദിഷ്ട ഫോമിൽ തുക ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യും.
ശേഖരണ പ്രക്രിയയുടെ ചിത്ര മാതൃക:

സി‌എസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡ് എംഡി ഡോ. ദിനേശ് കുമാർ ത്യാഗി, എച്ച്ഡിഎഫ്സി ബാങ്കിലെ സി‌എസ്‌സി ചാനൽ ദേശീയ മേധാവി ദിനേശ് ലുത്ര,എച്ഡിഎഫ്സിയിലെശേഖരണ പ്രക്രിയ തലവൻ ശ്രീ. ദേബ്ജ്യോതി ദത്ത (റീട്ടെയിൽ പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ്) എന്നിവർ ചേർന്ന് ഈ പ്രഖ്യാപനം നടത്തി.

“എച്ച്ഡിഎഫ്സി ബാങ്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിന്റെ വിപുലീകരണം പ്രഖ്യാപിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. എച്ഡിഎഫ്സിയും സിഎസ്സിയും ഒത്തുചേർന്ന് ഗ്രാമീണ ഇന്ത്യയിലേക്കുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. സി‌എസ്‌സി വഴി ഇഎംഐ കളക്ഷൻ സൗകര്യം ആരംഭിച്ചതോടെ ഉപയോക്താക്കൾക്ക് ബാങ്ക് ശാഖകൾ സന്ദർശിക്കേണ്ടതില്ല, പകരം സി‌എസ്‌സി വഴി ഇഎംഐ നിക്ഷേപിക്കാം, അതിലൂടെ സമയം ലാഭിക്കുകയും ചെയ്യാം. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലുമുള്ള പൗരന്മാർക്ക് സാമ്പത്തിക സേവനങ്ങൾ പ്രാപ്തമാക്കുന്നത് ഇത് ഉറപ്പാക്കും.” എന്ന്ഈ പങ്കാളിത്തത്തെക്കുറിച്ച് സി‌എസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡ് എംഡി ഡോ. ദിനേശ് ത്യാഗി സംസാരിച്ചു.

“ഈ സംരംഭത്തിനായി സി‌എസ്‌സിയുമായി പങ്കാളിയാകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഈ പിരമിഡിന്കീഴിൽ സാമ്പത്തിക സാക്ഷരത, സാമ്പത്തിക സംഭരണം, വരുമാനം ഉണ്ടാക്കാനുള്ള കഴിവുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഞങ്ങളുടെ നിലവിലുള്ള സാമൂഹിക പരിപാടികളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. സംരംഭത്തിന് അനുസരിച്ച്, സി‌എസ്‌സിയും എച്ച്ഡി‌എഫ്‌സി ബാങ്കും ഒത്തുചേർന്ന്ബിസിനസ്സ് കറസ്‌പോണ്ടന്റുമാരെ ഉപയോഗിച്ച്, ഉപഭോക്താക്കൾ എടുക്കുന്ന വായ്പകളുടെ പതിവ് ഇഎംഐ/ കാലതാമസ തുക എന്നിവ ശേഖരിക്കുന്നതിനുള്ള സേവനങ്ങൾ നൽകും. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഉപഭോക്താക്കൾക്ക്ഓട്ടോ ലോൺ, ഇരുചക്രവാഹന വായ്പ, വ്യക്തിഗത വായ്പ, ബിസിനസ് വായ്പ, സുസ്ഥിരമായ ഉപജീവന സംരംഭം എന്നിവയ്ക്ക്ബിസിനസ് കറസ്പോണ്ടന്റുകൾനിക്ഷേപ കേന്ദ്രങ്ങളായി പ്രവർത്തിക്കും.” എന്ന്ഈ പങ്കാളിത്തത്തെക്കുറിച്ച് സി‌എസ്‌സി ചാനൽ എച്ച്ഡിഎഫ്സി ബാങ്ക് ദേശീയ മേധാവി ദിനേശ് ലുത്ര പങ്കുവെച്ചു.

സി‌എസ്‌സിയുമായുള്ള എച്ച്ഡി‌എഫ്‌സി ബാങ്ക് പങ്കാളിത്തം 1 ലക്ഷത്തിലധികം വി‌എൽ‌ഇകളുടെ ബാങ്കിന്റെ ശൃംഖലയിലൂടെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ വാതിൽപ്പടിക്കലേക്ക് ബാങ്കിങ്, സാമ്പത്തിക സേവനങ്ങൾ പ്രാപ്യമാക്കും. മുപ്പതിലധികം സംസ്ഥാനങ്ങളിൽ നിലവിലുള്ള എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ ശാഖാ വിതരണ ശൃംഖല വി‌എൽ‌ഇകളെ പിന്തുണയ്‌ക്കും. ഈ ക്രമീകരണം ഗ്രാമീണ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകൾക്ക് ഔപചാരിക ബാങ്കിങ് ലഭ്യമാക്കും.

പൊതുജന സേവന കേന്ദ്രങ്ങളെക്കുറിച്ച്(സി.എസ്.സി)

ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് കോമൺ സർവീസസ് സെന്ററുകൾ അഥവാ പൊതുജന സേവനകേന്ദ്ര (സി‌എസ്‌സി) പദ്ധതി. ജി2സി, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമ്പത്തിക സേവനങ്ങൾ എന്നിവ ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് ഇ-ഡെലിവറി ചെയ്യുന്നതിനുള്ള പ്രവേശന കേന്ദ്രങ്ങളാണ് സി‌എസ്‌സികൾ, അതുവഴി ഡിജിറ്റലായും സാമ്പത്തികമായും ഉൾച്ചേരുന്ന ഒരു സമൂഹത്തിന് സംഭാവനകൾ നൽകുന്നു. പ്രാദേശിക വിദഗ്ദ്ധരായ സംരംഭകരാണ് സി‌എസ്‌സികളെ നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത്, അതായത് വില്ലേജ് ലെവൽ ഓൺട്രപ്രെനോർമാർ.

സി‌എസ്‌സി പദ്ധതിയുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നതിനായി ഇലക്‌ട്രോണിക്‌സ്&ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ (എംഇഐടിവൈ) കീഴിലുള്ള ഒരു പ്രത്യേകോദ്ദേശ്യ വാഹനമാണ് സി‌എസ്‌സി എസ്‌പിവി.