ഇന്ത്യക്കാര്‍ക്ക് ക്യൂബയുമായി ബന്ധപ്പെട്ട വാണിജ്യ വ്യാപാര സഹായം ലഭ്യമാക്കും: ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ. ജി. അനില്‍കുമാര്‍

ഇന്ത്യക്കാരായ പ്രവാസി വ്യവസായികള്‍ക്ക് ക്യൂബയില്‍ വാണിജ്യവ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് ക്യൂബയുടെ ഇന്ത്യയിലെ പുതിയ ട്രേഡ് കമ്മീഷണര്‍ ആയി നിയമിതനായ ICL ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ. ജി. അനില്‍കുമാര്‍ അറിയിച്ചു.

ക്യൂബയില്‍ വാണിജ്യരംഗത്ത് വലിയ സാദ്ധ്യതകളുണ്ട്. ഇത് പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ വ്യവസായികള്‍ മുന്നോട്ട് വരണമെന്നും, അതിനനുയോജ്യമായ സംവിധാനങ്ങള്‍ ദുബായിലും ഇന്ത്യയിലും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 15 വര്‍ഷത്തിനുള്ളില്‍ 1400 മില്ല്യണ്‍ ഡോളറിന്റെ തൊഴിലവസരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ക്യൂബയില്‍ ഒരുക്കിക്കൊടുക്കുമെന്നും, ക്യൂബയിലെ വ്യവസായികള്‍ക്ക് ഇന്ത്യയിലും ഇന്ത്യയിലെ വ്യവസായികള്‍ക്ക് ക്യൂബയിലും വ്യവസായ സംരംഭങ്ങള്‍ ആരംഭക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ക്യൂബ ട്രേഡ് കമ്മിഷണറായ ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ. ജി. അനില്‍കുമാറിനെ ദുബായില്‍ നടന്ന സ്വീകരണ ചടങ്ങില്‍ എമറാത്തി ഗായകന്‍ മുഹമ്മദ് അല്‍ ബഹറൈനി ആദരിക്കുന്നു. IPF ഫൗണ്ടറും മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എ. കെ. ഫൈസല്‍, ഐസില്‍ ഫിന്‍കോര്‍പ് ഹോള്‍-ടൈം ഡയറക്ടറും, ഐസിഎല്‍ ടൂര്‍സ് & ട്രാവല്‍സ് മാനേജിംഗ് ഡയറക്ടറും, അഡ്വ. കെ. ജി. അനില്‍കുമാറിന്റെ ഭാര്യയുമായ ശ്രീമതി ഉമ അനില്‍കുമാര്‍, മകന്‍ അമല്‍ജിത്ത് എ. മേനോന്‍ എന്നിവര്‍ സമീപം.

ദുബായ് പൗരാവലിയുടെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അഡ്വ. കെ. ജി. അനില്‍കുമാര്‍. ദുബായ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്റര്‍ടൈന്‍മെന്റ് വിഭാഗത്തിലെ കേണല്‍ അബ്ദുള്ള മുഹമ്മദ് അല്‍ ബലൂഷി, IPF ഫൗണ്ടറും മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എ. കെ. ഫൈസല്‍, അറബ് വ്യാപാര പ്രമുഖന്‍ സ്വാലിഹ് അല്‍ അന്‍സാരി, എമറാത്തി ഗായകന്‍ മുഹമ്മദ് അല്‍ ബഹറൈനി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

ഡോ. സത്യ കെ. പിള്ളൈ, ആയുര്‍ സത്യ, റിയാസ് കില്‍ട്ടന്‍, മുനീര്‍ അല്‍ വഫാ, മോഹന്‍ കാവാലം, ചാക്കോ ഊളക്കാടന്‍, KL. 45 UAE ചാപ്റ്റര്‍ തുടങ്ങിയവര്‍ പ്രത്യേക ഉപഹാരങ്ങള്‍ അഡ്വ. കെ. ജി. അനില്‍കുമാറിന് നല്‍കി. ദുബായ് സിറ്റിസന്‍സ് & റെസിഡന്റ്‌സ് ഫോറത്തില്‍ നിന്നും അഡ്വ. കെ. ജി. അനില്‍കുമാര്‍ ആദരവ് സ്വീകരിച്ചു. അനില്‍ നായര്‍ കെ., മുരളി ഏകരുള്‍, ICL സ്റ്റാഫ് പ്രതിനിധികളായ റയാനത്ത് അലി, ബല്‍രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.