ജനങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താങ്ങുംതണലുമായി നിന്ന ആാളാണ് അഡ്വ. കെ.ജി അനില്‍കുമാര്‍: മന്ത്രി ആര്‍. ബിന്ദു

ഇരിങ്ങാലക്കുടയിലെ ജനങ്ങളുടെ  പ്രതിസന്ധിഘട്ടത്തില്‍ താങ്ങും തണലുമായി നിന്നയാളാണ് ഐ സി എല്‍ ഫിന്‍കോര്‍പ്പ് സി എം ഡി അഡ്വ.കെ ജി അനില്‍കുമാറെന്ന് ഉന്നത വിദ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.ഇന്ത്യ ക്യൂബ ട്രേഡ് കമ്മീഷണറായി നിയമതിനായ അദ്ദേഹത്തെ ആദരിക്കുന്നതിനായി ഇരിങ്ങാലക്കുട പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടുനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയിലെമ്പാടും ശാഖകളുളള ഐ സി എല്‍ ഫിന്‍കോര്‍പ്പ് എന്ന വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയായിരിക്കുമ്പോഴും തന്റെ നാട്ടിലെ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും മനസിലാക്കാനും പരിഹരിക്കാനും അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.തന്റെ ബിസിനസിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം മറ്റുള്ളവരുടെ ക്ഷേമത്തിന് കൂടി വേണ്ടി പങ്കുവയ്കാന്‍ അദ്ദേഹത്തിന് കഴിയുന്നത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

കഠിനാധ്വാനത്തിന്റെയും , ദൃഡനിശ്ചയത്തിന്റെയും വിജയഗാഥയാണ് അഡ്വ. കെ ജി അനില്‍കുമാറിന് ലഭിക്കുന്ന അതിവിശിഷ്ട പദവികള്‍ എന്ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സനും സംഘാടക സമിതി ചെയര്‍മാനുമായ സോണിയ ഗിരി പൊതു സമ്മേളനത്തില്‍ അധ്യക്ഷയായിരുന്നു.

Read more

എം എല്‍ മാരായ പി ബാലചന്ദ്രന്‍ , വി ആര്‍ സുനില്‍കുമാര്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുന്‍ എംപി സാവിത്രി ലക്ഷ്മണന്‍ മുന്‍ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ സംഘാടക സമിതി രക്ഷാധികാരി എംപി ജാക്‌സണ്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ടിവി ചാര്‍ലി തുടങ്ങിയവര്‍ സംസാരിച്ചു. ഐ സി എല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ ജി അനികുമാര്‍ മറുപടി പ്രസംഗം നടത്തി. ഇരിങ്ങാലക്കുട പൗരാവലിയുടെ ഉപഹാരം കെ ജി അനില്‍കുമാറിന് സമ്മാനിച്ചു. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകിമാരായ സിത്താര കൃഷ്ണകുമാര്‍, നിരഞ്ജന എന്നിവര്‍ നയിച്ച സംഗീത വിരുന്നും പരിപാടിക്ക് മിഴിവേകി.