കെടിഎം ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ 125 സിസി എൻട്രി ലെവൽ മോട്ടോർസൈക്കിളുകളായ 125 ഡ്യൂക്ക്, RC 125 എന്നിവ നിർത്തലാക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്നിരുന്നാലും, ഈ മോഡലുകൾക്ക് പകരം പുതിയ 160 സിസി മോട്ടോർസൈക്കിളുകൾ വരും. ഇവ യമഹയുടെ 155 സിസി ശ്രേണിയിലെ MT-15, R 15 V 4 എന്നിവയ്ക്ക് എതിരാളികളായിരിക്കും. കെടിഎം 160 ഡ്യൂക്കും RC 160 ഉം ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തായിരിക്കും എത്തുക എന്നും റിപോർട്ടുകൾ പറയുന്നുണ്ട്.
വരാനിരിക്കുന്ന കെടിഎം 160 സിസി മോട്ടോർസൈക്കിളുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വളരെ കുറവാണെങ്കിൽ പുതിയ എൻട്രി ലെവൽ മോഡൽ നിലവിലെ 200 സിസി ശ്രേണിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് കണക്കിലെടുത്ത്, 200 ഡ്യൂക്കിൽ നിന്ന് രണ്ടാം തലമുറ ഡ്യൂക്കിന്റെ ഡിസൈൻ 160 ഡ്യൂക്ക് മുന്നോട്ട് കൊണ്ടുപോകും. അതേസമയം RC 160 നിലവിലെ RC ശ്രേണിയിലെ ഏറ്റവും പുതിയ ഡിസൈൻ ഉൾക്കൊള്ളും. അതിൽ RC 200 ഉം RC 390 ഉം ഉൾപെടുന്നുണ്ട്. വലിയ കെടിഎം സഹോദരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു വ്യത്യാസം സൃഷ്ടിക്കുന്നതിനായി ബോഡി ഗ്രാഫിക്സിലും നിറങ്ങളിലും ചെറിയ മാറ്റങ്ങൾ മോഡലിൽ നമുക്ക് പ്രതീക്ഷിക്കാം.
ഹാർഡ്‌വെയറിന്റെ കാര്യത്തിൽ, വരാനിരിക്കുന്ന 160 സിസി കെടിഎം ബൈക്കുകൾ പരിചിതമായ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മുന്നിൽ 43 MM യുഎസ്ഡി ഫോർക്കുകളുടെയും പിന്നിൽ മോണോ-ഷോക്കിന്റെയും ഒരു സെറ്റും സസ്പെൻഡ് ചെയ്തിട്ടുണ്ട്. 200ന്റേതിന് സമാനമായ സവിശേഷതകളായ ഡ്യുവൽ-ചാനൽ എബിഎസ്, എൽസിഡി ഡിസ്പ്ലേകൾ എന്നിവ ഉൾപ്പെടെ പാക്കേജിന്റെ ഭാഗമാകാനും സാധ്യതയുണ്ട്.
പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, 200 ഡ്യൂക്കിലും RC 200 ലും നിലവിലുള്ള ലിക്വിഡ് കൂൾഡ് 200 സിസി മോട്ടോറിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ 160 സിസി എഞ്ചിൻ പ്രവർത്തിക്കുക. പുതിയ എഞ്ചിൻ ഏകദേശം 19-20 bhp ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഫറൻസിനായി, നിലവിലെ KTM 125 സിസി മോട്ടോർസൈക്കിളിന് 14.5 bhp പവർ ഔട്ട്പുട്ടും 200 സിസി ശ്രേണിക്ക് 25 bhp പവറും ലഭിക്കും. വരാനിരിക്കുന്ന 160 സിസി മോഡലുകൾ ഉടൻ നിർത്തലാക്കുന്ന 125 സിസി ശ്രേണിക്കും വിൽപ്പനയിൽ തുടരുന്ന 200 സിസി ശ്രേണിക്കും ഇടയിൽ ആയിരിക്കും.
ഈ പവർ സ്പെസിഫിക്കേഷനുകൾ കണക്കിലെടുക്കുമ്പോൾ, 18.4 bhp ഉത്പാദിപ്പിക്കുന്ന യമഹയുടെ 155cc മോട്ടോർസൈക്കിളുകളേക്കാൾ ശക്തമായിരിക്കും KTM 160. വിലനിർണ്ണയത്തെ സംബന്ധിച്ചിടത്തോളം, 160cc ബൈക്കുകൾ യമഹ MT-15, R15 V4 എന്നിവയ്ക്ക് തുല്യമാകുമെന്ന് പ്രതീക്ഷിക്കാം, ഇവയുടെ പ്രാരംഭ വില 1.69 ലക്ഷം രൂപയും 2.1 ലക്ഷം രൂപയും ആണ്. ഇത് എക്സ് ഷോറൂം വിലകളാണ്. എന്നിരുന്നാലും, KTM ന്റെ 125cc മോഡലുകളുടെ വില കണക്കിലെടുക്കുമ്പോൾ, 160cc ബൈക്കുകൾ വിലയുടെ കാര്യത്തിൽ യമഹയുടെ ഓഫറുകളെക്കാൾ പിന്നിലാകുമെന്ന് തോന്നുന്നില്ല. പുതിയ കെടിഎം 160 ഡ്യൂക്കും ആർസി 160 ഉം 2025 മധ്യത്തോടെ, കൃത്യമായി പറഞ്ഞാൽ ഉത്സവ സീസണിന് മുമ്പ് വിൽപ്പനയ്‌ക്കെത്തും എന്നാണ് റിപ്പോർട്ടുകൾ.