ഹ്യുണ്ടായി കോനയ്ക്ക് രാജകീയ വരവേല്‍പ്പ്; പുറത്തിറങ്ങി 10 ദിനം പിന്നിടുമ്പോല്‍ ബുക്കിംഗ് ഇങ്ങനെ

ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനത്തിന് ഇന്ത്യന്‍ വിപണിയില്‍ രാജകീയ വരവേല്‍പ്പ്. വാഹനം പുറത്തിറങ്ങി 10 ദിവസം പിന്നിടുമ്പോള്‍ 120 ബുക്കിംഗുകളാണ് കോന ഇലക്ട്രിക്ക് നേടിയെടുത്തത്. കഴിഞ്ഞ ഒന്‍പതിന് അരങ്ങേറ്റം കുറിച്ച വൈദ്യുത സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ കോന രാജ്യത്തെ 11 നഗരങ്ങളിലെ 15 ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍പ്പനയ്‌ക്കെത്തുക.

പുതിയ ഇല്ക്ട്രിക്ക് എസ്‌യുവി ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ നിലവില്‍ 10,000 പേരിലധികമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അരങ്ങേറി 10 ദിവസം കൊണ്ട് 120 ബുക്കിംഗുകള്‍ കോനയെ തേടിയെത്തിയത് ഹ്യുണ്ടായ് അവതരിപ്പിച്ച അത്യാധുനിക സാങ്കേതികവിദ്യയില്‍ ഇന്ത്യന്‍ ഉപയോക്താവിനുള്ള വിശ്വാസമാണു തെളിയിക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഒരു വര്‍ഷമായി വിപണിയിലുള്ള വാഹനമാണ് കോന ഇലക്ട്രിക്ക്. 25 ലക്ഷം രൂപയാണ് കോന ഇലക്ട്രിക്കിന്റെ എക്‌സ്‌ഷോറൂം വില.

Image result for hyundai kona

Read more

കോന ഇലക്ട്രിക്കില്‍ 39.2 kWh ബാറ്ററികളാണ് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ 100 kW വൈദ്യുത മോട്ടോറിന് പരമാവധി 131 ബിഎച്ച്പി കരുത്തും 395 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവും. 9.7 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കോനയ്ക്ക് സാധിക്കും.മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം. ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്ററാണ് വാഹനത്തിന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്ന മൈലേജ്.