ജെയിംസ് വെബ് നമുക്കായ് പകർത്തിയ മഹാ വിസ്മയം...

നമ്മുടെ പ്രപഞ്ചത്തിന്റെ ആദ്യ രൂപം എങ്ങനെയായിരുന്നു? മനുഷ്യരാശിയുടെ ഏറ്റവും വലിയ ആ ചോദ്യത്തിന് ഉത്തരമാകുന്ന സൂചനകൾ പുറത്തുവിട്ടിരിക്കുകയാണ് നാസ. പ്രപഞ്ചത്തിന്റെ നിഗൂഢതകളിൽ തളച്ചിടപ്പെട്ട മഹാരഹസ്യങ്ങൾ എന്നും മാനവരാശിയുടെ ഉറക്കം കെടുത്തുന്നവയാണ്. അവ തേടിയുള്ള അനേക ശ്രമങ്ങളിൽ ഏറ്റവും മികച്ച ഒന്നാണ് ജയിംസ് വെബ് ടെലിസ്‌കോപ് എന്നത്.

കേവലം പ്രപഞ്ചനിരീക്ഷണം എന്നതിനപ്പുറം, പ്രപഞ്ചത്തെ സമഗ്രമായ രീതിയിൽ വിലയിരുത്താൻ അവസരമൊരുക്കുക കൂടിയാണ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്‌കോപ്പിന്റെ ദൗത്യം. ശാസ്ത്ര സാങ്കതിക വിദ്യയുടെ നിർണായക യാത്രയ്ക്ക് തുടക്കം കുറിച്ച് ജയിംസ് വെബ് തന്റെ ആദ്യ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടുിരുന്നു. ജെയിംസ് വെബ് പകർത്തിയ താരപഥത്തിന്റെ വ്യക്തമായ ആദ്യചിത്രമാണ് നാസ പുറത്തുവിട്ടത്.  ചിത്രങ്ങൾക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് രാജ്യത്തിന് അഭിമാനമൂഹൂർത്തമെന്നാണ്. പന്ത്രണ്ടരമണിക്കൂറുകൊണ്ടാണ് ചിത്രങ്ങൾ പകർത്തിയത്.

കൂടുതൽ ചിത്രങ്ങളും വിശദാംശങ്ങളും നാസ ഇന്ന് രാത്രിപുറത്തുവിടും. എസ്എംഎ സിഎസ് 0723 എന്ന താരാപഥത്തിന്റെ ചിത്രമാണ് ദൂരദർശിനി ആദ്യം പകർത്തിയത്. ദൗത്യത്തിലേക്ക് വിജയകരമായ ഒരു ചുവട് കൂടി അടുത്തതായി നാസ പ്രതികരിച്ചു. . ഉയർന്ന റെസല്യൂഷൻ ഇൻഫ്രാറെഡ് ഉപകരണങ്ങൾ ഉപയോഗിച്ച് 1350 കോടി വർഷങ്ങൾ പിന്നോട്ട് പോയി ഗാലക്സികളുടെ ആദ്യ തലമുറയെ പറ്റിയാണ് പഠിക്കുകയാണ് ദൗത്യം ലക്ഷ്യമിടുന്നത്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ശാസ്ത്ര പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്.

കഴിഞ്ഞ വർഷം ഡിസംബർ 25 ന് വിക്ഷേപിച്ച ജെയിംസ് വെബ്, ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ പിൻഗാമിയായാണ് അറിയപ്പെടുന്നത്. വിദൂര ഗ്രഹങ്ങളെ അവയുടെ ഉത്ഭവം, പരിണാമം, വാസയോഗ്യത എന്നിവ നിർണ്ണയിക്കുന്നതിനുള്ള പഠനവും ദൂരദർശിനിയുടെ ദൗത്യത്തിൽപ്പെടുന്നു. വിഖ്യാത ബഹിരാകാശ ടെലിസ്‌കോപ്പായ ഹബ്ബിളിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജയിംസ് വെബ്, ആദിമ പ്രപഞ്ച ഘടന, തമോഗർത്തങ്ങൾ, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, ജീവസാധ്യത, യുറാനസ്‌, നെപ്ട്യൂൺ ഗ്രഹങ്ങളുടെ സവിശേഷതകൾ എന്നിവയെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകുമെന്നാണു പ്രതീക്ഷ.

31 വർഷമായി ബഹിരാകാശത്തുള്ള ഹബ്ബിൾ ടെലിസ്‌കോപ്പിന്റെ 100 മടങ്ങു കരുത്താണു ജയിംസ് വെബിന്. ഹബ്ബിൾ പ്രകാശ, യുവി കിരണങ്ങൾ ഉപയോഗിച്ചാണു ചിത്രങ്ങളെടുത്തതെങ്കിൽ ജയിംസ് വെബ് ഇൻഫ്രാ റെഡ് കിരണങ്ങൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്. ടെലിസ്കോപ്പിവ്‍ വച്ചിരിക്കുന്ന 2 കണ്ണാടികളിൽ വലുപ്പമുള്ള പ്രൈമറി കണ്ണാടി ബഹിരാകാശത്തു സഞ്ചരിക്കുന്ന ഇൻഫ്രാറെഡ് കിരണങ്ങളെ ഒരു ചെറിയ കണ്ണാടിയിലേക്ക് (സെക്കൻഡറി മിറർ) കേന്ദ്രീകരിക്കും.

ഇതിനെ അപഗ്രഥിച്ചാണ് ടെലിസ്കോപ്പിലെ ഉപകരണങ്ങൾ ചിത്രങ്ങളെടുക്കുക ടെലിസ്‌കോപ്പിലെ വമ്പൻ സോളർ പാനലുകളാണ് ഊർജം നൽകുന്നത്. ശാസ്ത്ര സാങ്കതിക വിദ്യയുടെ നിർണായക യാത്രയ്ക്ക് തുടക്കം കുറിച്ച് ജയിംസ് വെബ് തന്റെ ആദ്യ ചിത്രങ്ങൾ പുറത്തു വിട്ടു. ജെയിംസ് വെബ് പകർത്തിയ താരപഥത്തിന്റെ വ്യക്തമായ ആദ്യചിത്രമാണ് നാസ പുറത്തുവിട്ടത്. രാജ്യത്തിന് അഭിമാനമൂഹൂർത്തമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. പന്ത്രണ്ടരമണിക്കൂറുകൊണ്ടാണ് ചിത്രങ്ങൾ പകർത്തിയത്. കൂടുതൽ ചിത്രങ്ങളും വിശദാംശങ്ങളും നാസ ഇന്ന് രാത്രിപുറത്തുവിടും. എസ്എംഎ സിഎസ് 0723 എന്ന താരാപഥത്തിന്റെ ചിത്രമാണ് ദൂരദർശിനി ആദ്യം പകർത്തിയത്.

ദൗത്യത്തിലേക്ക് വിജയകരമായ ഒരു ചുവട് കൂടി അടുത്തതായി നാസ പ്രതികരിച്ചു. . ഉയർന്ന റെസല്യൂഷൻ ഇൻഫ്രാറെഡ് ഉപകരണങ്ങൾ ഉപയോഗിച്ച് 1350 കോടി വർഷങ്ങൾ പിന്നോട്ട് പോയി ഗാലക്സികളുടെ ആദ്യ തലമുറയെ പറ്റിയാണ് പഠിക്കുകയാണ് ദൗത്യം ലക്ഷ്യമിടുന്നത്. ഭൂമിയിൽനിന്നു 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ2 ഭ്രമണപഥത്തിലാണു ജയിംസ് വെബുള്ളത്. ജയിംസ് വെബ് ടെലിസ്കോപ്പ് പകർത്തിയ അനേകം ചിത്രങ്ങൾ ആറു മാസമെടുത്തു സംയോജിപ്പിച്ച് ഒറ്റച്ചിത്രമാക്കുകയായിരുന്നു.

ആയിരക്കണക്കിന് ആകാശഗംഗകൾ ഉൾച്ചേർന്ന ചിത്രം ഏവരെയും അമ്പരപ്പിക്കും. നീല, ഓറഞ്ച്, വെള്ള നിറങ്ങളുടെ സമ്മേളനമാണു ചിത്രം. ‘ഭൂമിയിൽ നിന്നൊരാൾ കയ്യിലെടുക്കുന്ന മണൽത്തരികളോളം വലുപ്പമുള്ള ആകാശഭാഗം’ എന്നാണ് ചിത്രത്തെപ്പറ്റി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസന്റെ വിശേഷണം. ‘ചിത്രത്തിൽ കാണുന്ന പ്രകാശം 13 ബില്യൻ വർഷം മുൻപ് സഞ്ചാരം തുടങ്ങിയതാണ്.

അതായത്, 13 ബില്യൻ വർഷങ്ങൾക്കു മുൻപുള്ള മഹത്തായ കാഴ്ചയാണു നമ്മൾ കാണുന്നത്’– അദ്ദേഹം പറഞ്ഞു. ബിഗ് ബാങ്ങിനു ശേഷം പ്രപഞ്ചം വികസിക്കാൻ തുടങ്ങിയത് 13.8 ബില്യൻ വർഷങ്ങൾക്കു മുൻപാണെന്നു ശാസ്ത്രസമൂഹം വിശ്വസിക്കുന്നു. ബിഗ് ബാങ്ങിനേക്കാൾ 800 ദശലക്ഷം വർഷങ്ങളുടെ കുറവേ ഇപ്പോൾ കാണുന്ന പ്രകാശത്തിനുള്ളൂ എന്നതാണ വലിയ സവിശേഷത