സവാഹിരിയുടെ പിന്‍ഗാമി   സെയ്ഫ് അദേലോ,   ആരാണീ കൊടുംഭീകരന്‍?

2021 ജനുവരിയില്‍ പ്രസിഡന്റ് ബൈഡന്‍ അധികാരത്തിലേറുന്നതിന് ഒരാഴ്ച മുന്‍പ്, അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ നടത്തിയ പ്രസംഗത്തിലും അദേലിനെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ‘രാജ്യാന്തര പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ലോകമെമ്പാടും ഭീകരാക്രമണത്തിനും അദേല്‍ പദ്ധതികള്‍ തയാറാക്കുന്നു’ എന്നായിരുന്നു  ആ  പരാമര്‍ശം . സവാഹിരിയെ അപേക്ഷിച്ച്, ആക്രമണങ്ങള്‍  നേരിട്ട് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന രീതിയാണ് അദേലിന്റേത്. സവാഹിരിക്ക് ലാദന്റെ പിന്‍ഗാമിയെന്ന പേരു മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചിതറിക്കിടന്നിരുന്ന അംഗങ്ങളെ ഒന്നാക്കി, ലോകത്തിലെ ഏറ്റവും മാരക ഭീകര സംഘടന എന്ന നിലയിലേക്ക് അല്‍ ഖായിദയെ എത്തിച്ചത് അദേലായിരുന്നു.അത് കൊണ്ട് തന്നെ അമേരിക്കയുടെ അടുത്ത ടാര്‍ജറ്റ് അദേല്‍ തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല.