സർക്കാർ സ്കോളർഷിപ്പിൽ ഗുരുതര ക്രമക്കേട് ആത്മഹത്യയുടെ വക്കിലെന്ന് വിദ്യാർത്ഥിനി

യു.കെയിലെ സസെക്സ് സർവകലാശാലയിൽ എം.എ സോഷ്യൽ ആന്ത്രോപോളജി വിദ്യാർത്ഥിനി ഹഫീഷ ടി ബിയാണ് പിന്നോക്ക വികസന വകുപ്പ് നൽകുന്ന ഒ.ബി.സി ഓവർസീസ് സ്കോളർഷിപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായി ആരോപിക്കുന്നത്. നൂറ് ശതമാനം തനിക്ക് കിട്ടുമെന്ന് വിചാരിച്ചിരുന്ന സ്കോളർഷിപ്പ് ലഭിക്കാത്തതിനെത്തുടർന്ന് വളരെ മോശപ്പെട്ട അവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും മനസായികമായി ഒരുപാടു പ്രശനങ്ങൾ ഉള്ള സമയമാണിതെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നും ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിൽ ഹഫീഷ പറഞ്ഞു.