ആര്‍എസ്എസിന്റെ 'മിഷണ്‍ ത്രിശൂല്‍', ബിഹാറും ബംഗാളും വീഴുമോ കാവിയില്‍?

ബിജെപി വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടിയ നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം അവര്‍ക്ക് മുന്നേ കളത്തിലിറങ്ങിയത് ആര്‍എസ്എസ് ആയിരുന്നു. ഇക്കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും ഹരിയാനയില്‍ എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് വിജയം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിലുമെല്ലാംഅടിത്തട്ടില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ തെളിഞ്ഞു നിന്നതാണ് ബിജെപിയുടെ വിജയരഹസ്യമായി മാറിയത്. ജനസംഘ കാലത്തിന് മുന്നേ തന്നെ ആര്‍എസ്എസ് തുടങ്ങിവെച്ച പ്രത്യയശാസ്ത്രമാണ് ബിജെപിയുടെ കെട്ടുറപ്പിന്റെ കാതല്‍. ആ ഫാസിസ്റ്റ് സമീപനങ്ങളില്‍ മതത്തിന്റെ മേമ്പൊടിയില്‍ വിദ്വേഷരാഷ്ട്രീയം കലര്‍ത്തിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഇക്കാണുന്ന വളര്‍ച്ചയിലെത്തിയത്.