'സത്യനാ'കാന്‍ ഒരുങ്ങി ജയസൂര്യ

മലയാള സിനിമാ ചരിത്രത്തിലെ മികച്ച നടനാണ് സത്യന്‍. ഇരുപതുവര്‍ഷത്തോളം വെള്ളിത്തിരയില്‍ നായകനായി തിളങ്ങിയ സത്യന്‍ മാസ്റ്റര്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയത് സ്വഭാവിക അഭിനയ ശൈലിയിലൂടെയാണ്. സത്യന്‍ വിടപറഞ്ഞ് അന്‍പതാണ്ട് പിന്നിടുമ്പോള്‍ ആ മഹാനടന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് നവാഗത സംവിധായകന്‍ രതീഷ് രഘു നന്ദന്‍.